Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightInteriorschevron_rightചു​വ​ർ മു​ട്ടും ക​ല

ചു​വ​ർ മു​ട്ടും ക​ല

text_fields
bookmark_border
ചു​വ​ർ മു​ട്ടും ക​ല
cancel

വാ​ൾ ആ​ർ​ട്ട്, ക​ർ​ട്ട​ൺ ആ​ർ​ട്ട്, റൂ​ഫ് ആ​ർ​ട്ട് എ​ന്നി​ങ്ങ​നെ വീടൊരുക്കാൻ ക​ല​യു​ടെ വി​ശാ​ല ലോ​ക​മാ​ണ് ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ന​ർ​മാ​ർ തു​റ​ന്നി​ടു​ന്ന​ത്. ഭി​ത്തി​ക​ൾ​ക്കും മ​റ്റും വൈ​വി​ധ്യ​മാ​ര്‍ന്ന നി​റ​ങ്ങ ​ള്‍ ന​ല്‍കു​ന്ന​ത് മു​റി​യു​ടെ വി​ശാ​ല​ത കൂ​ട്ടും. പ​ക്ഷേ, വ്യ​ത്യ​സ്ത നി​റ​ങ്ങ​ളും അ​തി​നോ​ട് യോ​ജി​ക്കാ​ ത്ത രീ​തി​യി​ലു​ള്ള പാ​റ്റേ​ണു​ക​ളും ന​ല്‍കി​യാ​ല്‍ സം​ഗ​തി ബോ​റാ​കും. എ​ല്ലാ മു​റി​ക​ളു​മാ​യും പ​ര​സ്പ​ര ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന​ത് ന​ല്ല​താ​ണ്.

ഭി​ത്തി​യി​ൽ ചെ​യ്യു​ന്ന ചി​ല ല​ഘുചി​ത്ര​ങ്ങ​ളും പെ​യി​ൻ​റി ​ങ്ങും വീ​ടി​നെ​ത്ത​ന്നെ മാ​റ്റി​മ​റി​ക്കും. ഒ​രു ചി​ത്ര​ത്തി​നൊ​പ്പം സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന രീ​തി​യു ​മു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ചേ​ത​ൻ ഭ​ഗ​തിെ​ൻ​റ നീ​ട്ടി​യ കൈ​യി​ൽ ഒ​രു ബു​ക്ക്ഷെ​ൽ​ഫ് ഘ​ടി​പ്പി​ക്കാം. അ​ല്ലെ​ങ്കി​ൽ തീം ​ബേ​സ്ഡ് ആ​യി പെ​യി​ൻ​റി​ങ് ന​ട​ത്താം. ഒ​രു വ​ശ​ത്തെ ഭി​ത്തി​യി​ൽ കാ​റിെ​ൻ​റ​യോ മ​റ്റോ ചി​ത്രം ന​ൽ​കാം. കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​കം സ്ഥ​ലം ത​യാ​റാ​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ കൂ​ടു​ത​ലാ​യി ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. പ്ര​ത്യേ​ക തീം ​അ​നു​സ​രി​ച്ചാ​ണ് ഇ​വി​ടം രൂ​പ​ക​ൽ​പ​ന ചെ​യ്യു​ക. കു​ട്ടി​ക​ൾ​ക്കി​ഷ്​​ട​പ്പെ​ട്ട കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്രം, സി​നി​മ ഒ​ക്കെ വി​ഷ​യ​മാ​കു​ന്നു​ണ്ട്.

അ​ടു​ക്ക​ള​യി​ലെ അ​ല​മാ​ര വ​ലി​യൊ​രു കു​പ്പി​യു​ടെ രൂ​പ​ത്തി​ൽ നി​ർ​മി​ക്കാം. മേ​ൽ​ക്കൂ​ര​യി​ൽ പെ​യി​ൻ​റ് അ​ടി​ച്ചും നി​ർ​മാ​ണഘ​ട്ട​ത്തി​ൽ സി​മ​ൻ​റി​ൽ രൂ​പ​ങ്ങ​ൾ നി​ർ​മി​ച്ചും ഭം​ഗി കൂ​ട്ടാം. അ​ല്ലെ​ങ്കി​ൽ മി​ക​ച്ച രീ​തി​യി​ൽ ഫാ​ൾ​സ് സീ​ലി​ങ് സ്ഥാ​പി​ക്കാം. ഈ​ർ​പ്പ​വും ചൂ​ടും മാ​റി​മാ​റി വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ലാ​വ​സ്ഥ​യി​ൽ ഫാ​ൾ​സ് സീ​ലി​ങ് വേ​ഗം ജീ​ർ​ണി​ക്കും എ​ന്ന​ത് ഒാ​ർ​മ​യി​ൽ വെ​ക്ക​ണം.

ഒാ​രോ പ​രി​പാ​ടി​ക്കും അ​നു​സ​രി​ച്ച് ക​ർ​ട്ട​നു​ക​ൾ മാ​റ്റു​ന്ന​താ​ണ് ക​ർ​ട്ട​ൺ ആ​ർ​ട്ട്. പി​റ​ന്നാ​ൾ മു​ത​ൽ വി​വി​ധ​ത​രം ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക മൂ​ഡു​ക​ൾ ന​ൽ​കാ​ൻ ഇ​ത് ഉ​പ​ക​രി​ക്കും. ക​ർ​ട്ട​ൻ മാ​റ്റു​ന്ന​തോ​ടൊ​പ്പം ഇ​രി​പ്പി​ട​ങ്ങ​ളി​ലെ വി​രി​പ്പും മു​റി​ക​ളി​ലെ അ​ല​ങ്കാ​ര വ​സ്തു​ക്ക​ളും മാ​റ്റാം. പെെ​ട്ട​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും​വി​ധം ഇ​വ നേ​ര​ത്തേത​ന്നെ ത​യാ​റാ​ക്കിെ​വ​ക്കാ​നും സാ​ധി​ക്കും

നിറമണിയിക്കു​​േമ്പാൾ
മുറികൾക്കുള്ളിലെ നിറം തിരഞ്ഞെടുക്കുേമ്പാൾ നിർണായകമാവുക ഫ്ലോറിങ്ങി​​​​​​​​െൻറ കളറാണ്. മിക്കവാറും ലൈറ്റ് ഷേഡുകളിലുള്ള ഫ്ലോറിങ്ങായിരിക്കും നന്നാവുക. ഇത് മുറികളിലേക്ക് കൂടുതൽ വെളിച്ചം പ്രതിഫലിപ്പിക്കും. എല്ലാ മുറികളിലും ഒരേതരം ​േഫ്ലാറിങ് നൽകുന്നതാണ് കൂടുതൽ നിലവാരം തോന്നാൻ സഹായിക്കുക. അതേസമയം, കൂടുതൽ മുഷിയാൻ ഇടയുള്ള അടുക്കളയിലും വർക്ക് ഏരിയയിലും ഇരുണ്ട നിറങ്ങളിൽ തറയിടാം.

മുറികളിലേക്ക് പുറത്തുനിന്ന് വെളിച്ചം വരുന്നത് എവിടെ നിന്നാണെന്നതും പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. സ്ട്രക്ചർ കാണുേമ്പാൾ ഏതു ഭാഗത്തെ ഭിത്തിക്കാണ് ഏറ്റവും പ്രാധാന്യം നൽ​േകണ്ടത് എന്ന് ഇൻറീരിയർ ഡിസൈനർക്ക് മനസ്സിലാക്കാൻ കഴിയും. യഥാർഥത്തിൽ ഇവിടെ കലാപരമായ തീരുമാനമാണ് എടുക്കേണ്ടിവരുക. വാൾ ആർട്ടാണോ വാൾ ഡിൈസനിങ്ങാണോ വേണ്ടതെന്ന തീരുമാനവും ഇവിടെയാണ് എടുക്കേണ്ടത്. ചിപ്പുകളും മറ്റും പതിപ്പിച്ച് പരുക്കൻ രൂപത്തിൽ എടുക്കുന്നതൊക്കെ വാൾ ഡിസൈനിങ്ങി​​​​​​​െൻറ ഭാഗമാണ്. മുറികളിലെ ഫർണിച്ചറുകളും ഭിത്തിയുടെ നിറവും യോജിച്ചിരുന്നെങ്കിൽ മാത്രമേ യഥാർഥ ഭംഗി അനുഭവപ്പെടൂ. ഉദാഹരണത്തിന്, ഒാഫ് വൈറ്റ് നിറവും മഞ്ഞനിറവും നൽകിയ മുറികളിൽ ഇരുണ്ട മെറൂൺ ഫർണിച്ചറുകൾ മികച്ച കാഴ്ച നൽകും.

കുട്ടികളുടെ മുറികളിൽ മൂന്നു ചുവരെങ്കിലും ലൈറ്റ് കളറുകളിലാകുന്നതാണ് നല്ലത്. ആ നിറത്തിന് കോൺട്രാസ്​റ്റ്​ ആയ നിറമായിരിക്കണം നാലാമത്തെ ചുവരിൽ. മൂന്നു ഭിത്തികൾ ബീജ് നിറമാണെങ്കിൽ നാലാമത്തേത് മെറൂണോ ചുവപ്പോ ആകാം. അഥവാ, ഒാഫ് വൈറ്റ് ആണ് കൂടുതൽ നൽകുന്നതെങ്കിൽ ഒലിവ് ഗ്രീൻ നൽകാം. ഇൗ കളർ കോമ്പിനേഷൻ അനുസരിച്ചാണ് കർട്ടനുകളും ഫർണിച്ചർ കവറുകളും തിര​െഞ്ഞടുക്കേണ്ടത്.

Show Full Article
TAGS:Wall decor Wall craft Painting Curtain craft interior decor griham 
Next Story