Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രകാശമേ ഇതിലേ....

text_fields
bookmark_border
പ്രകാശമേ ഇതിലേ....
cancel

പ്രകാശം ഒരു വീടിനെ സംബന്ധിച്ചടത്തോളം അതിപ്രധാനം തന്നെയാണ്. പഴയ കാലങ്ങളില്‍ പ്രകൃതി ദത്തമായ വെളിച്ചത്തിനും വായുവിനും വളരെയേറെ പ്രാധാന്യം നല്‍കിയിരുന്നു. വീടിന്‍റെ മാനോഹാരിത എങ്ങനെ വര്‍ധിപ്പിക്കുമെന്നാപ്പോള്‍ പ്രകൃതിയില്‍ നിന്നും നമ്മള്‍ അകന്നു. ഇന്ന് പ്രകൃതി സൗഹൃദമാകാന്‍ നമ്മളില്‍ പലരും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
വീട്ടിനകത്തത്തെുന്ന പ്രകാശത്തിന് നമ്മുടെ മനസിലും വാസ്തവികമായ ഊര്‍ജം  നിറക്കാന്‍ കഴിയും. വീട്ടുകാരുടെ മാനസികവും ഭൗതികവുമായ ഉണര്‍വിനും സൂര്യപ്രകാശത്തിനുള്ള പങ്ക് ചെറുതല്ല. വൈദ്യൂതി ഉപഭോഗത്തില്‍ പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് പ്രകൃതിദത്തമായ പ്രകാശം വീടിന്‍റെ അകത്തളങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ വലിയൊരു കടമയാണ് നമ്മള്‍ നിറവേറ്റുന്നത്.
ചുമരിലും മേല്‍ക്കൂരയിലും ‘പാരാഗോള’ കൊടുക്കുന്നതും ജനലിന്‍റെ വലുപ്പം കൂട്ടുന്നതും ഭംഗിയോടൊപ്പം സൂര്യപ്രകാശത്തെ വീട്ടകത്തേക്ക് എത്തിക്കും.

കൃത്രിമ പ്രകാശം

എന്തിനും ഏതിനും കൃത്രിമ സംവിധാനങ്ങള്‍ ലോകത്ത് വ്യാപിച്ചു കഴിഞ്ഞു. വിവിധ നിറങ്ങളിലും ഡിസൈനുകളിലും ഉള്ള ലൈറ്റുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. മുറിയുടെ തീം അല്ളെങ്കില്‍ മൂഡ് ലൈറ്റിങ് അറേഞ്ച്മെന്‍റിലൂടെ മാറ്റം വരുത്താന്‍ കഴിയും.
സീലിങ്ങില്‍ വിവിധ തരത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്ന കാലമാണിത്. ഇതിലും വെളിച്ച വിതാനത്തിന്‍റെ പ്രാധാന്യം എടുത്ത് പറയേണ്ടത് തന്നെയാണ്.
ചുമരുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വിവിധ ഡിസൈനുകളില്‍ ബോക്സുകള്‍ കൊടുക്കുന്നത് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. ഇത്തരം ‘ഷോ ബോക്സു’കളെ എടുത്തു കാണിക്കാന്‍ ‘സ്പോട്ട് ലൈറ്റ്സ്, എല്‍.ഇ.ഡി സ്ട്രിപ്പ് തുടങ്ങിയ ലൈറ്റുകളാണ് ഉപയോഗിക്കാറുള്ളത്.

കിടപ്പുമുറി

സ്വകാര്യത ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക് വീടില്‍ പ്രിയപ്പെട്ട ഇടം സ്വന്തം കിടപ്പുമുറി തന്നെയാണ്. തിരക്കുകളെ മാറ്റി നിര്‍ത്തി വിശ്രമിക്കുന്ന ഇടത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീഷമാണ് ഉണ്ടാകേണ്ടത്.

കൃത്യമായ വെളിച്ച വിതാനത്തിലൂടെ കിടപ്പുമുറിയുടെ മൂഡ് മാറ്റിയെടുക്കാന്‍ പറ്റും. നല്ല പ്രകാശം നിറക്കുന്ന തരത്തിലുള്ള  ഒന്നോ രണ്ടോ ലൈറ്റുകള്‍ പ്രധാന വെളിച്ച സ്രോതസായി കൊടുക്കുക. കിടപ്പുമുറിയിലെ റീഡിങ്  ടേബിളിന് ഫോക്കസായി ഹാങ്ങിങ് ലൈറ്റ് അല്ളെങ്കില്‍ സ്പോട്ട് ലൈറ്റ് കൊടുക്കാം. സീലിങ്ങില്‍ മങ്ങിയ ‘യെല്ളോയിഷ്‘ അല്ളെങ്കില്‍ ‘സ്കൈ ബ്ളൂയിഷ്’ നിറമുള്ള സീലിങ് ലൈറ്റും സജീകരിക്കാം. ഇങ്ങനെ വെളിച്ചം ക്രമീകരിക്കുന്നത് കിടപ്പുറിയെ കൂടുതല്‍ ആകര്‍ഷകമാക്കും.

കിടപ്പുമുറിയുടെ ഡിസൈനും സ്ഥലപരിമിതിയും ഉള്‍കൊണ്ടാവണം വെളിച്ചം ക്രമീകരിക്കേണ്ടത്. മുറിയുടെ കോര്‍ണറില്‍ ഏതെങ്കിലും ഷോ പീസോ പ്രതിമയോ വെച്ച് അലങ്കരിച്ചിട്ടുണ്ടെങ്കില്‍ അതിലേക്ക് ഫോക്കസ് ചെയ്ത്  ഹാങ്ങിങ് ലൈറ്റ് അല്ളെങ്കില്‍ സ്പോട്ട് ലൈറ്റ് ക്രമീകരിക്കുക. ഇത് കിടപ്പുമുറിയുടെ മോടി കൂട്ടാന്‍ സഹായിക്കും.
അടുക്കള

വീട്ടില്‍ തിരക്കേറിയ ഇടം അടുക്കള തന്നെയാണ്. ഭക്ഷണം പാകം ചെയ്യുന്നു എന്നതിലുപരി ഏറ്റവും കൂടുതല്‍ ആളുകള്‍ പെരുമാറുന്ന സ്ഥലവും അടുക്കളയാണ്. അടുക്കളയിലെ ഇടങ്ങളെ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ജനറല്‍, ടാസ്ക് , ആക്സെന്‍റ്, ഡെക്കറേറ്റീവ് ഏരിയ എന്നിങ്ങനെ നാലായ് തിരിക്കാം.
ടാസ്ക് ഏരിയയില്‍ എപ്പോഴും ഉയര്‍ന്ന വാള്‍ട്ട് ഉള്ള ലൈറ്റ് ഉപയോഗിക്കുക. വര്‍ക്ക് സ്പേസില്‍ ഡെക്കറേറ്റീവ് ഫ്ളൂറസെന്‍റ് ലൈറ്റ് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. അടുക്കളില്‍ കാബിനുകളുണ്ടെങ്കില്‍ അതിന്‍റെ അടിയിലായി ലൈറ്റുകള്‍ വെക്കാം. ഇത് നിഴലില്ലാതാക്കാന്‍ സഹായിക്കും. പെന്‍ഡന്‍റ് ലൈറ്റ്സും അടുക്കളയില്‍ ഉപയോഗിക്കാറുണ്ട്.

ഊണുമുറി
ഊണുമുറിയില്‍ ചാരുതയേകാന്‍ ഉയര്‍ന്ന വാള്‍ട്ട് ഉള്ള ലൈറ്റുകള്‍ ഉപയോഗിക്കാം. ഭക്ഷണമേശക്കു മുകളില്‍ പെന്‍ഡന്‍റ് ലൈറ്റ്സ് വെക്കാം. ആഘോഷങ്ങള്‍ക്കനുസരിച്ച് ഊണുമുറിയുടെ തീം മാറ്റുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ദീപാലങ്ങങ്കാരങ്ങള്‍ക്കും ഊണുമുറിയില്‍ പ്രാധാന്യം നല്‍കാറുണ്ട്.  അതിനുദാഹരണമാണ് ’കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍’ പ്രതീതി നല്‍കുന്ന തരത്തിലുള്ള വെളിച്ച വിതാനം.
 

(ഇന്‍റീരിയര്‍ ഡിസൈനര്‍
ആക്സ്പെക്റ്റ് ആര്‍ക്കിടെക്ച്വറല്‍ ഡിസൈന്‍)

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story