Begin typing your search above and press return to search.
exit_to_app
exit_to_app
അകത്തളങ്ങൾ സുന്ദരമാക്കുന്ന പച്ചപ്പിന്‍റെ രഹസ്യങ്ങൾ അറിയാം
cancel
Homechevron_rightGrihamchevron_rightഅകത്തളങ്ങൾ...

അകത്തളങ്ങൾ സുന്ദരമാക്കുന്ന പച്ചപ്പിന്‍റെ രഹസ്യങ്ങൾ അറിയാം

text_fields
bookmark_border

മനോഹരമായൊരു പൂ​േന്താട്ടം എല്ലാവരുടെയും സ്വപ്​നമാണ്​. എന്നാൽ, സ്​ഥലത്തി​െൻറ പരിമിതിയും ഫ്ലാറ്റിലെ ജീവിതവുമെല്ലാം അതിനൊരു തടസ്സമാകു​േമ്പാൾ അവിടെയാണ്​ പ്ലാന്‍റ്​സ്​കേപ്പിങ്ങ്​ (plantscaping) എന്ന ഇൻഡോർ ഗാർഡനിങ്ങി​െൻറ പ്രസക്​തി. വീടി​​െൻറ മുറ്റം ചെടികൾകൊണ്ട്​ മനോഹരമാക്കുന്നപോലെ തന്നെ വീടി​െൻറ അകത്തളവും പച്ചപ്പുകൊണ്ട്​ അലങ്കരിക്കുന്നത്​ ഇന്ന്​ സജീവമാണ്​.


കണ്ണിനും മനസ്സിനും ഒരേപോലെ കുളിർമയേകുന്ന ഇത്തരം ഇൻഡോർ ഗാർഡനിങ് ഒരുപാട്​ ഇഷ്​ടമാണെങ്കിലും പ​ലരെയും ഇതിൽനിന്ന്​ പിന്നോട്ടു വലിക്കുന്ന ചില കാരണങ്ങളുണ്ട്​. വേണ്ടത്ര സമയമില്ലായ്​മ, മുറികളുടെ വലിപ്പക്കുറവ്​, വീടിനുള്ളിലെ വെളിച്ചക്കുറവ്​, ചെടികൾ അകത്തുവെച്ചാൽ ആരോഗ്യപ്രശ്​നങ്ങൾ ഉണ്ടാകുമെന്ന അബദ്ധധാരണ, ചെടികളുടെ ശരിയായ പരിചരണത്തെക്കുറിച്ചുള്ള അറിവില്ലായ്​മ, ഏതൊക്കെ ചെടികൾ അകത്തുവെക്കാം എന്ന ആശയക്കുഴപ്പം തുടങ്ങി നിരവധി കാരണങ്ങൾ ഇതിനു പുറകിലുണ്ട്​.

എന്നാൽ, നമ്മുടെ വീടിന്​ ഭംഗിയും ജീവനും തരാൻ പറ്റുന്ന പച്ചപ്പ്​ എന്ന ആഗ്രഹത്തിന്​ സമയക്കുറവോ സ്​ഥലത്തി​​​െൻറ പരിമിതിയോ ഒരു തടസ്സമാകുന്നില്ല എന്നതാണ്​ യാഥാർഥ്യം. ആവശ്യമില്ലാത്ത സംശയങ്ങളും ആ​​ശയക്കുഴപ്പങ്ങളും ഒഴിവാക്കുകയാണ്​ അതിലേക്കുള്ള ആദ്യ ചവിട്ടുപടി.

അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

അകത്തളങ്ങൾക്ക്​ ജീവൻ പകരാൻ സഹായിക്കുന്ന പച്ചപ്പ്​ എന്ന മനോഹരമായ സ്വപ്​നം പ്രാവർത്തികമാക്കാൻ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്​.

സാധാരണയായി ചെടികളെ നമുക്ക്​ ഇൻഡോർ പ്ലാന്‍റ്​സ്​​, ഔട്ട്​ഡോർ പ്ലാന്‍റ്​സ്​​, ഇൻഡോറിലും ഔ​ട്ട്​ഡോറിലും ഒരേപോലെ അതിജീവിക്കാൻ കഴിയുന്നവ എന്നിങ്ങനെ തരംതിരിക്കാം.


വളരെ പരിമിതമായ സൂര്യപ്രകാശത്തിൽ വീടിനുള്ളിൽ വളർത്തിയെടുക്കാൻ പറ്റുന്ന ചെടികളാണ്​ ഇൻഡോർ പ്ലാൻറ്​സ് വിഭാഗത്തിൽപെടുന്നത്​.അനാവശ്യമായ മാനസിക പിരിമുറുക്കങ്ങളെ കുറക്കാൻ കഴിവുള്ള കണ്ണിന്​ കുളിർമയേകുന്ന, വായുവിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഇത്തരം ചെടികൾ ഏറ്റവും കുറഞ്ഞ ചെലവിൽ വീടി​െൻറ അകത്തളം മനോഹരമാക്കുന്നവയാണ്​.

തൂക്കിയിടാൻ പറ്റുന്ന തരത്തിലുള്ള ഹാങ്ങിങ്​ പ്ലാൻറ്​സ്​, ഭിത്തിയിൽ ചേർത്ത്​ തൂക്കിയിടുന്ന വാൾ ഹാങ്ങിങ്​ പ്ലാൻറ്​സ്, ടേബിളി​െൻറ പുറത്ത്​ സെറ്റ്​ ചെയ്യാൻ പറ്റുന്ന ടേബിൾടോപ്​ പ്ലാൻറ്​സ്​ തുടങ്ങിയവയാണ്​ സ്​ഥലത്തിന്​ പരിമിതിയുള്ളവർ തെ​രഞ്ഞെടുക്കുന്നത്​.

സമയം വേണ്ടത്ര ചെലവഴിക്കാൻ ഇല്ലാത്തവർക്കും ജോലിക്കാരായവർക്കും യോജിക്കുന്നത്​ വാട്ടർ പ്ലാൻറ്​സ്​ ഇനത്തിൽപെടുന്നവയാണ്​.നനക്കാൻ സമയം കുറവാണെങ്കിലോ നനക്കാൻ മറന്നുപോയാലോ, കുറച്ചുദിവസം വീട്ടിൽനിന്ന്​ മാറിനിൽക്കേണ്ടിവന്നാലോ ഇത്തരം ചെടികൾ നശിച്ചുപോകുമെന്ന പേടിയും വേണ്ട.

ചിലരുടെയെങ്കിലും മനസ്സിൽ ഇന്നും നിലനിൽക്കുന്ന ചില അബദ്ധധാരണകളിൽ​ പ്രധാനപ്പെട്ട ഒന്നാണ്​ അകത്തുവെക്കുന്ന ചെടികൾ പുറത്തുവിടുന്ന കാർബൺഡൈ ഓക്​സൈഡ്​ ശ്വസിക്കുന്നതുമൂലം നമുക്കുണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്​നങ്ങൾ. ഒരു മനുഷ്യൻ പുറത്തുവിടുന്ന കാർബൺഡൈ ഓക്​സൈഡി​െൻറ അളവി​െൻറ ഏകദേശം നൂറിൽ ഒന്നു മാത്രമാണ്​ ഒരു പ്ലാൻറ്​ പുറത്തുവിടുന്ന കാർബൺഡൈ ഓക്​സൈഡി​െൻറ അളവ്​ എന്ന്​ മനസ്സിലാക്കുക.

തുടക്കക്കാർക്ക്​ ഇതാണ്​ ബെസ്റ്റ്​

ആദ്യമായി ചെടികൾ അകത്തുവെക്കുന്നവർ അധികം പരിചരണം വേണ്ടാത്തത്​ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അതുപോലെ ചെടികൾ നടാൻ ഉപയോഗിക്കുന്ന പോട്ടിങ്​ മിശ്രിതത്തിൽ ചകിരിച്ചോറ്​ (Cocopeat) ഉൾപ്പെടുന്നത്​ മണ്ണി​െൻറ കട്ടി കുറക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. ഇതുമൂലം ചെടിക്ക്​ വേണ്ടിവരുന്ന വെള്ളത്തി​െൻറ അളവും കുറയുന്നതാണ്​.

ചകിരിച്ചോർതുടക്കക്കാർക്ക്​ ഇടയിൽ സംഭവിക്കുന്നത്​ അമിതമായ വെള്ളപ്രയോഗം (over watering), വെള്ളം നൽകുന്നതിലെ കുറവ്​ (under watering), അമിതമായ പരിചരണക്കൂടുതൽ (overcaring) തുടങ്ങിയവയാണ്​ ചെടികൾ നശിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ. വാങ്ങുന്ന ചെടിയുടെ പരിചരണത്തെപ്പറ്റി നഴ്​സറിയിൽനിന്നു തന്നെ മനസ്സിലാക്കി പോരുന്നതാണ്​ ഏറ്റവും ഉത്തമം. വെളിച്ചത്തി​െൻറ അളവ്​ തീരെ വേണ്ടാത്ത, വെള്ളം അൽപം കൂടിയാലോ കുറഞ്ഞാലോ നശിച്ചുപോകാത്ത ചെടികൾ തെരഞ്ഞെടുക്കുന്നതാണ്​ എപ്പോഴും തുടക്കക്കാർക്ക്​ നല്ലത്​. അത്തരത്തിൽ തുടക്കക്കാർക്ക്​ എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന ചില ചെടികളെ നമുക്ക്​ പരിചയപ്പെടാം.

ഈ ചെടികളിൽ നിന്ന്​ തുടങ്ങാം

മണി പ്ലാൻറ്​ (​േപാത്തോസ്​)

ഇൻഡോർ പ്ലാൻറ്​ എന്നു കേൾക്കു​േമ്പാൾ തന്നെ മനസിലേക്ക്​ ഓടിയെത്തുന്ന ആദ്യത്തെ ചെടിയാണ്​ പോത്തോസ്​ എന്നറിയപ്പെടുന്ന മണിപ്ലാൻറ്​. പരിചരണം തീരെ ആവശ്യമില്ലാത്ത കൊച്ചുകുട്ടികൾക്ക്​ പോലും വളർത്തിയെടുക്കാൻ പറ്റുന്ന മണിപ്ലാൻറിന്​ ഒരുപാട്​ ഇനങ്ങൾ ഉണ്ട്​.


മണി പ്ലാൻറ്​ (​േപാത്തോസ്​)

നമുക്ക്​ കൂടുതൽ പരിചയം ഉള്ള, കിട്ടാൻ എളുപ്പമുള്ളതും ആയ ഗോൾഡൻ പോത്തോസ്​ എന്ന ഇനമാണ്​ വളർത്തിയെടുക്കാനെളുപ്പം. വീടിന്​ അകത്തും പുറത്തും വെയിലത്തും തണലത്തും ഏത്​ ഇരുട്ടിലും വരെ നമുക്ക്​ ഈ ഗോൾഡൻ പോത്തോസിനെ വളർത്താം. മണ്ണിലും സമയക്കുറവ്​ ഉള്ളവർക്ക്​ വെള്ളത്തിലും വളർത്താവുന്നതാണ്​. മണ്ണിൽ വളർത്തുന്ന ഗോൾഡൻ പോത്തോസിന്​ ആഴ്​ചയിൽ ഒരിക്കൽ ആവശ്യമായ വെള്ളം ഒഴിച്ചുകൊടുത്താൽ മതിയാകും. ഒഴിക്കുന്ന വെള്ളത്തി​ന്‍റെ അളവ്​ അൽപം കൂടിയാലോ കുറഞ്ഞാലോ മുറിയിലെ വെളിച്ചത്തി​ന്‍റെ അളവിൽ വ്യത്യാസം ഉണ്ടായാലോ ഒന്നും എളുപ്പത്തിൽ നശിച്ചുപോകാറില്ലാത്ത ഈ അലങ്കാര ചെടി തുടക്കക്കാർക്ക്​ ഏറ്റവും അനുയോജ്യമാണ്​.

സ്​നേക്ക്​ പ്ലാന്‍റ്​ (Sansevieria)

അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാൻ കഴിവുള്ള സ്​നേക്​ പ്ലാൻറ്​ അഥവാ സാൻസേവിയേറിയ ഏത്​ മടിയന്മാർക്കും ജോലിത്തിരക്കുള്ളവർക്കും വളർത്താൻ പറ്റുന്ന ചെടിയാണ്​.


സ്​നേക്ക്​ പ്ലാന്‍റ്​ (Sansevieria)

കാരണം മാസത്തിൽ ഒരിക്കൽ മാത്രം വെള്ളം ഒഴിച്ചാലും ഒരു വളവും കൊടുത്തില്ലെങ്കിലും ഒരു പരിഭവവും കാട്ടാതെ വളരുന്നവയാണ്​ സ്​നേക്ക്​ പ്ലാൻറി​ന്‍റെ ഏത്​ ഇനവും. മുറിക്കുള്ളിലെ വെളിച്ചക്കുറവോ കൂടുതലോ ഒന്നും കാര്യമായി ബാധിക്കാത്ത ഈ ചെടി വെള്ളത്തിലും മണ്ണിലും ഒരുപോലെ വളർത്താൻ പറ്റുന്നവയാണ്​. ഇതി​ന്‍റെ ഇലകൾ മുറിച്ചെടുത്ത്​ വെള്ളത്തിലോ മണ്ണിലോ വെച്ചുകൊടുത്താൽ പുതിയ തൈകൾ മുളച്ചുവരും

സി​ങ്കോണിയം (Syngonium)

ചേമ്പിലയുടെ രൂപത്തിൽ കാണപ്പെടുന്ന സി​ങ്കോണിയം മണിപ്ലാൻറ്​ പോലെ തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന ഒരു ചെടിയാണ്​. ഒരുപാട്​ ഇനങ്ങളുണ്ടെങ്കിലും പച്ച നിറത്തിൽ കാണപ്പെടുന്ന ആരോ ഹെഡ്​ (Arrow head) എന്ന വിഭാഗം പരിചരണം ഏറ്റവും കുറഞ്ഞതും പ്രകാശത്തി​ന്‍റെ അളവ്​ കുറഞ്ഞാലും നന്നായി വളരുന്നവയാണ്​.

സി​ങ്കോണിയം (Syngonium)


വെള്ളത്തിലും മണ്ണിലും വളർത്താവുന്ന, വളത്തി​ന്‍റെ ആവശ്യവുമില്ലാത്ത ഇവ തുടക്കക്കാർക്ക്​ അനുയോജ്യമായ ചെടിയാണ്​. മണ്ണിൽ വളർത്തുന്ന സി​ങ്കോണിയത്തിന്​ ആഴ്​ചയിൽ രണ്ടുപ്രാവശ്യം ആവശ്യമായ വെള്ളം ഒഴിച്ചുകൊടുക്കുന്നതാണ്​ ഉത്തമം.

സ്​പൈഡർ പ്ലാൻറ്​ (chlorophytum Comosum) )

സ്​പൈഡർ പ്ലാൻറ്​ അഥവാ റിബൺ പ്ലാൻറിന്​ അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാൻ കഴിവുണ്ട്​. ഇൻഡോർ പ്ലാൻറ്​സ്​ വെക്കാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക്​ ഒന്നും നോക്കാതെ അകത്തളത്തിലേക്ക്​ സ്വാഗതം ചെയ്യാവുന്ന പരിചരണം തീരെ കുറഞ്ഞ ഒരിനം ആണ്​ സ്​പൈഡർ പ്ലാൻറ്​.


സ്​പൈഡർ പ്ലാൻറ്​ (chlorophytum Comosum)

വെള്ളം ധാരാളം ആവശ്യമുള്ള സ്​പൈഡർ പ്ലാൻറ്​ മണ്ണിലും വെള്ളത്തിലും വളർത്താൻ പറ്റുമെങ്കിലും തുടക്കക്കാർക്ക്​ കൂടുതൽ ഉത്തമം വെള്ളത്തിൽ വെക്കുന്നത്​ തന്നെയാണ്​.

ഫിലോഡെൻട്രൺ ബേൾ മാക്​സ്​

ചേമ്പിലയോട്​ രൂപസാദൃശ്യമുള്ള വീടി​ന്‍റെ അകത്തളങ്ങൾക്ക്​ ഒരുപാട്​ ഭംഗി കൂട്ടാൻ കഴിവുള്ള തിളക്കമുള്ള ഇലകളോടു കൂടിയ ഒട്ടും പരിചരണം ആവശ്യമില്ലാത്ത ഫിലോഡെൻട്രൺ ബേൾ മാക്​സ്​ (Philodentron burle marx) എന്ന ഈ ചെടി ഒരിക്കലും തുടക്കക്കാരെ നിരുത്സാഹപ്പെടുത്തില്ല.

ഫിലോഡെൻട്രൺ ബേൾ മാക്​സ്​

മുറിക്കുള്ളിലെ ഏതു വെളിച്ചത്തേയും സന്തോഷത്തോടെ സ്വീകരിക്കുന്ന ഈ ചെടി അൽപം വെള്ളം കൂടിയാലോ കുറഞ്ഞാലോ ഒന്നും നശിച്ചുപോകില്ല. വെള്ളത്തിൽ വെച്ചാലും മണ്ണിൽ വെച്ചാലും ഭംഗിയായി കാണപ്പെടുന്ന ഇവ വീടിന്​ പുറത്തും വളർത്താൻ പറ്റുന്നവയാണ്​. വെള്ളം ഒഴിക്കാൻ മറന്നാലോ വളം കൊടുക്കാതിരുന്ന​ാലോ പെ​ട്ടെന്നൊന്നും നശിച്ചുപോകാത്ത ഇവയെ കൂടെ കൂട്ടാൻ തുടക്കക്കാർ മറക്കണ്ട കേ​ട്ടോ.

Show Full Article
TAGS:indoor gardening 
News Summary - indoor gardening ideas
Next Story