Top
Begin typing your search above and press return to search.
exit_to_app
exit_to_app
വീട്ടിലെ മാലിന്യം തലവേദനയാണോ... ശാസ്​ത്രീയമായി സംസ്​കരിക്കാനുള്ള വഴികളിതാണ്​
cancel
Homechevron_rightGrihamchevron_rightവീട്ടിലെ മാലിന്യം...

വീട്ടിലെ മാലിന്യം തലവേദനയാണോ... ശാസ്​ത്രീയമായി സംസ്​കരിക്കാനുള്ള വഴികളിതാണ്​

text_fields
bookmark_border

വ്യ​ക്തി​ക​ൾ വി​ചാ​രി​ച്ചാ​ലേ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം സാ​ധ്യ​മാ​കൂ. വീ​ട്ടി​ൽ​നി​ന്ന് ഒ​രു മാ​ലി​ന്യ​വും പു​റ​ത്തു​കൊ​ണ്ടു​പോ​കി​ല്ലെ​ന്ന്‌ വീ​ട്ടി​ലെ ഓ​രോ അം​ഗ​വും പ്ര​തി​ജ്ഞ​യെ​ടു​ക്കണം. ക​ഴി​ച്ച ആ​ഹാ​ര​ത്തി​െൻറ വേ​സ്​​റ്റു​ക​ൾ, പ​ച്ച​ക്ക​റി​യു​ടെ​യും പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ​യും മ​റ്റും വേ​സ്​​റ്റു​ക​ൾ, മ​ത്സ്യ-​മാം​സാ​ദി​ക​ളു​ടെ വേ​സ്​​റ്റു​ക​ൾ എ​ന്നി​വ നാം ​സാ​ധാ​ര​ണ പ​റ​മ്പി​ലേ​ക്ക് വ​ലി​െ​ച്ച​റി​യു​ന്ന പ​തി​വു​ണ്ടെ​ങ്കി​ൽ അ​ത് തി​രു​ത്താ​ൻ ത​യാ​റാ​വ​ണം. അ​ത് അ​വി​ടെ​ക്കി​ട​ന്ന് ചീ​ഞ്ഞ​ളി​ഞ്ഞ് കാ​ക്ക​യും മ​റ്റും കൊ​ത്തി​വ​ലി​ച്ച് കി​ണ​റ്റി​ലും ത​ടാ​ക​ങ്ങ​ളി​ലും മ​റ്റും കൊ​ണ്ടി​ട്ട് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃഷ്​​ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ പ​തി​വാ​ണ്. മാ​ലി​ന്യം ഉ​റ​വി​ട​ങ്ങ​ളി​ൽ​ത​ന്നെ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ശീ​ലി​ക്ക​ണം. ഫ്ലാ​റ്റു​ക​ളി​ൽ അ​തി​ന് സാ​ധ്യ​മ​ല്ലെ​ങ്കി​ലും കൂ​ട്ട​മാ​യി ത​രം​തി​രി​ച്ച് സം​സ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാം.ക​േമ്പാ​സ്​​റ്റ്​ കു​ഴി​ക​ൾ നി​ർ​മി​ക്കു​ക

വീ​ട്ടി​ലെ മാ​ലി​ന്യം ഒ​രു കു​ഴി കു​ഴി​ച്ച് അ​തി​ന​ക​ത്തി​ട്ടു ക​ഴി​ഞ്ഞാ​ൽ അ​ത് ക​മ്പോ​സ്​​റ്റാ​യി മാ​റും. മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം മാ​ത്ര​മ​ല്ല ഇ​തി​ലൂ​ടെ ന​ട​ക്കു​ന്ന​ത്. ന​മ്മ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന മാ​ലി​ന്യം വ​ള​മാ​യി മാ​റു​ന്ന​തി​ലൂ​ടെ അ​ത് മ​ണ്ണി​നെ സ​മ്പു​ഷ്​​ട​മാ​ക്കു​ന്നു. പ​ച്ച​ക്ക​റി മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ ഇ​തി​ൽ നി​ക്ഷേ​പി​ക്കാം.

●മാ​ലി​ന്യം ഉ​റ​വി​ട​ങ്ങ​ളി​ൽ​ത​ന്നെ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ശീ​ലി​ക്ക​ണം. അ​തി​നാ​യി പ​ല​പ​ല മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാം. പൈ​പ്പ് ക​മ്പോ​സ്​​റ്റാ​യും ജൈ​വ​വ​ള പ്ലാൻറുക​ളാ​യും ബ​യോ​ഗ്യാ​സാ​യും മ​റ്റും ജൈവ മാലിന്യങ്ങളെ ന​മ്മു​ടെ വീ​ട്ടു​വ​ള​പ്പി​ൽ ത​ന്നെ നി​ർ​മാ​ർ​ജ​നം ചെ​യ്താ​ൽ ഒ​രു പ​രി​ധി​വ​രെ​പ​രി​സ​രം ശു​ചി​ത്വ​ത്തോ​ടെ സൂ​ക്ഷി​ക്കാം.

●പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​വ റീ​സൈ​ക്ലി​ങ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ന​ൽ​കു​ക, പേ​പ്പ​ർ, പ്ലാ​സ്​​റ്റി​ക് ക​ളി​പ്പാ​ട്ട​ങ്ങ​ൾ, പ​ഴ​യ തു​ണി​ക​ൾ എ​ന്നി​ങ്ങ​നെ റീ​സൈ​ക്കി​ൾ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​തെ​ല്ലാം വീ​ട്ടി​ൽ​നി​ന്നും പ​രി​സ​ര​ത്തു നി​ന്നും ശേ​ഖ​രി​ച്ച് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ക.ബ​യോ​ഗ്യാ​സ് പ്ലാ​ൻറുക​ൾ

ഗാ​ര്‍ഹി​ക ബ​യോ​ഗ്യാ​സ് പ്ലാ​ൻറുക​ള്‍ക്ക് മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ​ത്തി​ലും കാ​ര്യ​മാ​യ പ​ങ്ക് വ​ഹി​ക്കാ​ന്‍ ക​ഴി​യും. ഇ​തി​ലൂ​ടെ വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്‌​ക​ര​ണം ന​ട​ത്തു​ന്ന​തി​നും പാ​ച​ക​വാ​ത​ക​വും ജൈ​വ​വ​ള​വും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​നും സാ​ധി​ക്കും. ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ ബ​യോ​ഗ്യാ​സ് പ്ലാ​ൻറുക​ള്‍ സ്ഥാ​പി​ച്ചാ​ല്‍ പ്ലാ​ൻറി​ല്‍ത​ന്നെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഗ്യാ​സും ന​മു​ക്ക് വീ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കാം. എ​ളു​പ്പം വീ​ട്ടി​ൽ നി​ർ​മി​ക്കാ​വു​ന്ന ചി​ല മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന സം​വി​ധാ​ന​ങ്ങ​ൾ:

●ബ​​യോ ഡീ​​ഗ്രേ​​ഡ​​ബ്​​​ൾ വേ​​സ്​​​റ്റ്​ ഡി​​സ്പോ​​സ​​ൽ: കി​ണ​ർ പോ​ലെ ഒ​രു ചെ​റി​യ കു​ഴി എ​ടു​ത്ത് കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​​െൻറ മേ​ൽ​മൂ​ടി ഇ​ട്ട് അ​തി​ലൂ​ടെ നാ​ല് ഇ​ഞ്ച് വ്യാ​സ​മു​ള്ള പി.​വി.​സി പൈ​പ്പ് സ്ഥാ​പി​ക്കും. അ​തി​ന് അ​ട​പ്പു​ണ്ടാ​യി​രു​ന്നാ​ൽ ന​ന്ന്. കു​ഴി​യി​ൽ കു​റ​ച്ചു ചാ​ണ​കം ക​ല​ക്കി ഒ​ഴി​ക്ക​ണം. മീ​ഥൈ​ൻ വാ​ത​കം ഉ​ണ്ടാ​കു​ന്ന​തി​നാ​ണി​ത്. മാ​ലി​ന്യം പൈ​പ്പി​​െൻറ 'വാ​യി'​ലൂ​ടെ കു​ഴി​യി​ലേ​ക്ക് ഇ​ടാം. ഓ​ക്സി​ജ​ൻ ക​ട​ക്കാ​ത്ത​തി​നാ​ൽ കു​ഴി​യി​ൽ മീ​ഥൈ​ൻ രൂ​പ​പ്പെ​ടും. അ​ത് ഒ​രു പാ​ളി​പോ​ലെ കു​ഴി​യി​ൽ ത​ങ്ങി​നി​ൽ​ക്കും. ദു​ർ​ഗ​ന്ധം ഉ​ണ്ടാ​കി​ല്ല. കൊ​തു​ക്, ഈ​ച്ച തു​ട​ങ്ങി​യ​വ​യു​ടെ ശ​ല്യ​വു​മി​ല്ല. മാ​ലി​ന്യം ജൈ​വ​വ​ള​മാ​യി മാ​റും. വ​ർ​ഷ​ങ്ങ​ളോ​ളം കു​ഴി ഉ​പ​യോ​ഗി​ക്കാം. പി​ന്നെ മേ​ൽ​മൂ​ടി മാ​റ്റി വ​ളം കോ​രിമാ​റ്റി​യ​ശേ​ഷം വീ​ണ്ടും ഉ​പ​യോ​ഗി​ക്കാം.

●വേ​സ്​​റ്റ്​ വാ​ട്ട​ർ മാ​നേ​ജ്മെ​ൻ​റ്​: അ​ടു​ക്ക​ള, ശു​ചി​മു​റി തു​ട​ങ്ങി​യ​വ​യി​ലെ മ​ലി​ന​ജ​ലം സം​സ്ക​രി​ക്കു​ന്ന​താ​ണി​ത്. ഒ​രു ചെ​റി​യ ടാ​ങ്കി​ലേ​ക്ക് (മാ​ലി​ന്യം വേ​ർ​തി​രി​ക്ക​ൽ ടാ​ങ്ക്) മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടാം. അ​വ​ശി​ഷ്​​ട​ങ്ങ​ൾ ഇ​തി​ൽ കെ​ട്ടി​നി​ന്ന് തെ​ളി​ഞ്ഞ വെ​ള്ളം മാ​ത്രം മ​റ്റൊ​രു ടാ​ങ്കി​ലേ​ക്ക് ഒ​ഴു​ക്കാം, മ​ഴ​വെ​ള്ളം പോ​ലെ ഭൂ​മി​യി​ലേ​ക്ക് അ​ത് ഊ​ർ​ന്നി​റ​ങ്ങും. ഒ​രു പ​രി​ധി​വ​രെ വെ​ള്ളം ശു​ദ്ധീ​കരി​ക്കാ​നാ​വും. ആ​ദ്യ​ത്തെ ടാ​ങ്ക് ഇ​ട​ക്കിടെ വൃ​ത്തി​യാ​ക്ക​ണം. അ​തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം ബ​യോ ഡീ​ഗ്രേ​ഡ​ബ്​ൾ വേ​സ്​​റ്റ്​ ഡി​സ്പോ​സ​ലി​ൽ നി​ക്ഷേ​പി​ക്കാം.

●ഇ​ൻ​സി​ന​റേ​റ്റ​ർ: പു​ല്ല്, ച​പ്പു​ച​വ​റു​ക​ൾ, പ​ഴ​യ​ തു​ണി​ക​ൾ തു​ട​ങ്ങി മ​റ്റെ​ല്ലാ അ​വ​ശി​ഷ്​​ട​ങ്ങ​ളും ക​ത്തി​ക്കു​ന്ന​തി​നാ​ണ് ഇ​ൻ​സി​ന​റേ​റ്റ​ർ. ചൂ​ട് വ​ള​രെ കൂ​ടു​ത​ലാ​യ​തി​നാ​ൽ പു​ക ഉ​ണ്ടാ​കി​ല്ല. ഫ്ലാ​റ്റു​ക​ളി​ൽ പൊ​തു ഇ​ൻ​സി​ന​റേ​റ്റ​ർ ഉ​പ​യോ​ഗി​ക്കാം.

വീ​ടു​ക​ളി​ൽ സം​സ്ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത പ്ലാ​സ്​​റ്റി​ക്, ഇ-​മാ​ലി​ന്യം, ചെ​രിപ്പ്, ബാ​ഗ് തു​ട​ങ്ങി​യ​വ വൃ​ത്തി​യാ​യി സൂ​ക്ഷി​ച്ച് ഹ​രി​ത​ക​ർ​മ സേ​ന​ക്ക് കൈ​മാ​റാ​നും ശ്ര​ദ്ധി​ക്കാം.ഇ-​മാ​ലി​ന്യം കൈമാ​റാം

എല്ലാ വീടുകളിലും ഇന്ന് ഇ മാലിന്യങ്ങൾ ദിനവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഉപയോഗശൂന്യമായ ഇലക്ട്രിക്കൽ ഉപകരണങ്ങളും മൊബൈൽ ഫോണുകളുമൊക്കെയാണ് ഇതിൽ പ്രധാനം. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ-​മാ​ലി​ന്യം നാം ​മ​ണ്ണി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​മ്പോ​ഴു​ണ്ടാ​കു​ന്ന പ​രി​സ്ഥി​തി​പ്ര​ശ്ന​ങ്ങ​ൾ ചെ​റു​ത​ല്ലെന്നോർക്കുക. വെ​യി​ലും മ​ഴ​യുമേ​റ്റ് അ​തി​ൽ​നി​ന്ന്​ പു​റ​ത്തു​വ​രു​ന്ന വെ​ളു​ത്തീ​യം, കറുത്തീയം, ര​സം, കാ​ഡ്‌​മി​യം തു​ട​ങ്ങി​യ വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ൾ മേ​ൽ​മണ്ണി​നെയും ഭൂ​ഗ​ർ​ഭജ​ല​ത്തെയും വി​ഷ​മ​യ​മാ​ക്കു​ന്നു. ഇ​വ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​മ്പോ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലെ​ത്തു​ന്ന പു​ക സാ​ധാ​ര​ണ മാ​ലി​ന്യ​പ്പു​ക​യു​ടെ ആ​റു​മ​ട​ങ്ങ് അ​പ​ക​ട​ക​ര​മാ​ണെന്നോർക്കുക.

പ​ഴ​യ ക​മ്പ്യൂ​ട്ട​റോ മൊ​ബൈ​ല്‍ ഫോ​ണോ ബ​ള്‍ബോ ബാ​റ്റ​റി​യോ ഒക്കെ പ​ര​മാ​വ​ധി പു​ന​രു​പ​യോ​ഗം ന​ട​ത്താ​ൻ പ​റ്റു​ന്ന​താ​ണെ​ങ്കി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക. വീ​ടകങ്ങ​ളി​ലെ ഇ-​വേ​സ്​​റ്റു​ക​ൾ താ​ര​ത​മ്യേ​ന കു​റ​വാ​ണെ​ങ്കി​ലും ഉ​ള്ള​ത് ശേ​ഖ​രി​ച്ചു​വെ​ച്ച ശേ​ഷം ക​ത്തി​ക്കു​ക​യോ കു​ഴി​ച്ചി​ടു​ക​യോ വ​ലി​ച്ചെ​റി​യു​ക​യോ ചെ​യ്യാ​െ​ത റീ​സൈ​ക്ലി​ങ് ക​മ്പ​നി​ക്ക്​ കൈ​മാ​റാം.പ്ലാ​സ്​​റ്റി​ക് ഒ​ഴി​വാ​ക്കാം

●സ്വ​ന്തം ബാ​ഗു​ക​ളോ ക​ട​ലാ​സ് ബാ​ഗു​ക​ളോ ഷോ​പ്പി​ങ് സ​മ​യ​ത്ത് കൈ​യി​ൽ ക​രു​തു​ക​യാ​ണെ​ങ്കി​ൽ പ്ലാ​സ്​​റ്റി​ക് ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗം ഒ​രു പ​രി​ധി​വ​രെ കു​റ​ക്കാം. തു​ണി, ച​ണം, പേ​പ്പ​ർ ബാ​ഗു​ക​ൾ എന്നിവ ഉ​പ​യോ​ഗി​ക്കു​ക.

●ഭ​ക്ഷ​ണം, മീ​ൻ, മാം​സം തു​ട​ങ്ങി​യ​വ വാ​ങ്ങാ​നും സ്​​റ്റീ​ൽ/​അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ൾ ക​രു​താം.

●പാക്കറ്റിൽ വരുന്ന സാധനങ്ങൾക്ക് പകരം ലഭ്യമായവ ലൂസായി വാങ്ങാം, ആവശ്യമായ കണ്ടെയ്നറുകൾ കൊണ്ടുപോയാൽ മതി.

●ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​കൃ​തി​ദ​ത്ത വ​സ്തു​ക്ക​ളി​ൽ​നി​ന്ന്​ നി​ർ​മി​ക്കു​ന്ന പ്ലേ​റ്റു​ക​ൾ (ഉ​ദാ: പാ​ള പ്ലേ​റ്റ്), മു​ള​യി​ൽ നി​ർ​മി​ച്ച പാ​ത്ര​ങ്ങ​ൾ, പേ​പ്പ​ർ സ്ട്രോ, ​പേ​പ്പ​ർ/​തു​ണി കൊ​ടി​ക​ൾ, മ​ൺപാ​ത്ര​ങ്ങ​ളും ക​പ്പു​ക​ളും, ചി​ര​ട്ടകൊ​ണ്ടു​ള്ള സ്പൂ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കാം.

●യാ​ത്ര​ക​ളി​ൽ എപ്പോഴും കു​പ്പി​യി​ൽ വെ​ള്ളം കൂ​ടെ ക​രു​തു​ക. ബോ​ട്ടി​ലു​ക​ൾ വാ​ങ്ങാ​തെ റീ​ഫി​ൽ ചെ​യ്തെ​ടു​ക്കാം.

ബ​യോ​മെ​ഡി​ക്ക​ൽ മാ​ലി​ന്യ സം​സ്ക​ര​ണം

ശ​രി​യാ​യ ബ​യോ​മെ​ഡി​ക്ക​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​​െൻറ അ​ഭാ​വം ഗു​രു​ത​ര​ രോ​ഗ​ങ്ങ​ളാ​യ ഹെ​പ്പറ്റൈ​റ്റി​സ്‌ ബി, ​ഹെ​പ്പ​റ്റൈ​റ്റി​സ് സി, ​എ​യ്ഡ്സ്, ടി.​ബി. എ​ന്നി​വ​ക്ക്​ കാ​ര​ണ​മാ​കാം. മാ​ത്ര​മ​ല്ല നേ​ത്ര​രോ​ഗ​ങ്ങ​ൾ, വി​വി​ധ ശ്വാ​സ​കോ​ശ, ആ​മാ​ശ​യ-​ചെ​റു​കു​ട​ൽ അ​ണു​ബാ​ധ​ക​ൾ​ക്കും ബ​യോ​മെ​ഡി​ക്ക​ൽ മാ​ലി​ന്യം കാ​ര​ണ​മാ​കു​ന്നു. ന​മ്മു​ടെ വീ​ട്ടി​ലെ/​ഫ്ലാ​റ്റി​ലെ ബ​യോ​മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ത്തെ​ക്കു​റി​ച്ച് ആ​രെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ? സാ​നി​റ്റ​റി നാ​പ്കി​ൻ, ഡ​യ​പ്പ​റു​ക​ൾ, ഇ​ൻ​സു​ലി​ൻ സി​റി​ഞ്ചു​ക​ൾ, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മ​രു​ന്നു​ക​ൾ എ​ന്നി​വ​യും ആ​ശു​പ​ത്രി ഇ​ത​ര ബ​യോ​മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ത്തി​​െൻറ പ​ട്ടി​ക​യി​ൽ വ​രും. അ​വ കൃ​ത്യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​ൽ ന​മ്മ​ൾ പ​ല​രും പ​രാ​ജ​യ​മാ​ണ്. ചെ​റി​യ ശ്ര​ദ്ധ​യു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യ​ത്തി​ൽ ന​മു​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ​ സാ​ധി​ക്കും.


ഇ​ൻ​സി​ന​റേ​ഷ​ൻ, ഓ​ട്ടോ​ക്ലേ​വി​ങ്‌, ഹൈ​ഡ്രോ​ക്ലേ​വി​ങ്‌, മൈ​ക്രോ​ത​രം​ഗ നി​ർ​മാ​ർ​ജ​നം, രാ​സ​വ​സ്തു​ക്ക​ൾ​കൊ​ണ്ടു​ള്ള അ​ണു​മു​ക്ത​മാ​ക്ക​ൽ, വി​സ​ർ​ജ​ന​മാ​ലി​ന്യം ഭൂ​മി​യി​ൽ കു​ഴി​ച്ചു​മൂ​ട​ൽ എ​ന്നി​വ​യൊ​ക്കെ​യാ​ണ്‌ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​​െൻറ വി​വി​ധ രീ​തി​ക​ൾ. മാ​ലി​ന്യം ഉ​ട​ൻ​ത​ന്നെ നി​ർ​വീ​ര്യ​മാ​ക്കി നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്. നി​ർ​വീ​ര്യ​മാ​ക്കാ​നു​ള്ള മാ​ലി​ന്യം 48 മ​ണി​ക്കൂ​റി​ല​ധി​കം സൂ​ക്ഷി​ക്ക​രു​ത്. ബ​യോ​മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ത്തി​​െൻറ അ​ള​വ്, ജ​ന​സാ​ന്ദ്ര​ത, തി​ര​ക്കേ​റി​യ റോ​ഡു​ക​ൾ വ​ഴി അ​തി​വേ​ഗം നി​ർ​മാ​ർ​ജ​ന​സ്ഥ​ല​ത്ത് മാ​ലി​ന്യം എ​ത്തി​ക്കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ഫ്ലാ​റ്റ് പ​രി​സ​ര​ത്ത് അ​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കാം. പു​ന​രു​പ​യോ​ഗ​പ്ര​ദ​മാ​യ​വ ഉ​ണ്ടെ​ങ്കി​ൽ അ​ണു​മു​ക്ത​മാ​ക്കി​യ​ശേ​ഷം ഉ​പ​യോ​ഗി​ക്കാം.

Show Full Article
TAGS:house waste 
News Summary - household waste these are the ways to treat it scientifically
Next Story