Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightമു​ട്ട...

മു​ട്ട സൂ​ക്ഷി​ക്കു​മ്പോ​ൾ ശ്ര​ദ്ധ വേ​ണം

text_fields
bookmark_border
eggs
cancel

ലോ​ക​ത്ത്​ എ​ല്ലാ മേ​ഖ​ല​ക​ളി​ലും, സാ​മ്പ​ത്തി​ക​മാ​യി ഉ​യ​ർ​ന്ന​തും താ​ഴ്​​ന്ന​തു​മാ​യ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​യ ജ​ന​കീ​യ ഭ​ക്ഷ​ണ​മാ​ണ്​ മു​ട്ട. പ്രോ​ട്ടീ​നും വി​റ്റാ​മി​നും ധാ​രാ​ള​മാ​യി അ​ട​ങ്ങി​യ ഭ​ക്ഷ്യ​വി​ഭ​വ​വു​മാ​ണി​ത്. എ​ന്നാ​ൽ മു​ട്ട ഉ​പ​യോ​ഗി​ക്കു​​ന്നി​ട​ത്ത്​ ഭ​ക്ഷ്യ​സു​ര​ക്ഷ വ​ള​രെ പ്ര​ധാ​ന​മാ​ണ്. മു​ട്ട വി​ഭ​വ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി ത​യ്യാ​റാ​ക്കു​ക​യും കൈ​കാ​ര്യം ചെ​യ്യു​ക​യും സൂ​ക്ഷി​ക്കു​ക​യും ചെ​യ്​​തി​ല്ലെ​ങ്കി​ൽ അ​പ​ക​ട​സാ​ധ്യ​ത​ക​ളു​ള്ള​താ​ണ്. ന​മ്മ​ൾ വാ​ങ്ങു​ന്ന മു​ട്ട​ക​ൾ വൃ​ത്തി​യു​ള്ള​തും മാ​ലി​ന്യ​മു​ക്​​ത​വു​മാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്.

പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ:

●1. അം​ഗീ​കൃ​ത വി​ത​ര​ണ​ക്കാ​ര​നി​ൽ നി​ന്ന് മു​ട്ട വാ​ങ്ങ​ണം അ​ല്ലെ​ങ്കി​ൽ അം​ഗീ​കൃ​ത ഡീ​ല​ർ​മാ​ർ / ഫാ​മു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്ന് വാ​ങ്ങ​ണം (അ​ന​ധി​കൃ​ത ഡീ​ല​ർ​മാ​രി​ൽ നി​ന്ന് ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും വാ​ങ്ങ​രു​ത്).

●2. മു​ട്ട​ക​ൾ 10 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു താ​ഴെ ത​ണു​ത്ത താ​പ​നി​ല​യി​ൽ സൂ​ക്ഷി​ക്ക​ണം.

●3. വീ​ട്ടി​ൽ നി​ർ​മ്മി​ക്കു​ന്ന മ​യോ​ണൈ​സ്, മൗ​സ് കേ​ക്ക്, ഗാ​ർ​ലി​ക്​ പേ​സ്​​റ്റ്​ തു​ട​ങ്ങി​യ​വ​ക്ക്​ അ​സം​സ്​​കൃ​ത /ഫ്ര​ഷ്​ മു​ട്ട​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. അ​ത്ത​രം ആ​വ​ശ്യ​ങ്ങ​ളി​ൽ പാ​സ്​​റ്റ​റൈ​സ്​ ചെ​യ്​​ത മു​ട്ട​ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ.

●4. വാ​ങ്ങു​ന്ന സ​മ​യ​ത്ത് മു​ട്ട പ​രി​ശോ​ധി​ക്കു​ക. 'ബെ​സ്​​റ്റ്​ ബി​ഫോ​ർ' തീ​യ​തി​ക്കു​ള്ളി​ലു​ള്ള വൃ​ത്തി​യു​ള്ള​തും പൊ​ട്ടാ​ത്ത​തു​മാ​യ മു​ട്ട​ക​ൾ വാ​ങ്ങു​ക.

●5. മു​ട്ട ഉ​പ​യോ​ഗി​ച്ച​തി​നു​ശേ​ഷം, പ്ര​ത്യേ​കി​ച്ച് മു​ട്ട പൊ​ട്ടി​ച്ച​തി​ന് ശേ​ഷം, കൈ​ക​ൾ, ഭ​ക്ഷ​ണ സ്ഥ​ല​ങ്ങ​ൾ, വി​ഭ​വ​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ എ​ന്നി​വ ന​ന്നാ​യി വൃ​ത്തി​യാ​ക്കു​ക.

●6. മു​ട്ട​ക​ൾ പാ​കം ചെ​യ്യു​ന്ന​ത് ബാ​ക്​​ടീ​രി​യ​യെ ന​ശി​പ്പി​ക്കും. ഭ​ക്ഷ​ണം (കേ​ക്ക്, ബി​സ്​​ക​റ്റ്, മ​ഫി​ൻ​സ് മു​ത​ലാ​യ​വ) ചൂ​ടാ​കു​ന്ന​ത് വ​രെ പാ​കം ചെ​യ്​​തി​ല്ലെ​ങ്കി​ൽ ബാ​ക്​​ടീ​രി​യ നി​ല​നി​ൽ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eggsEmarat beats
News Summary - When storing eggs Need attention
Next Story