കുഞ്ഞു വീടിന്റെ സ്ഥലം ഇരട്ടിയാക്കാൻ 6 ചെറിയ ടിപ്പുകൾ
text_fieldsചെറിയ വീടുകളുടെ പ്രാധാന്യം കൂടി വരികയാണ്. സാധാരണ കുടുംബങ്ങൾക്ക് അത്ര പ്രയാസമില്ലാതെ സ്വന്തമാക്കാവുന്ന ഒരു സ്വപ്നമാണത്. സുസ്ഥിരവും താങ്ങാനാവുന്നതും വൈവിധ്യമാർന്നതുമായ ചെറുവീടുകൾ എല്ലാ ദേശങ്ങളിലും പ്രിയപ്പെട്ടവയാണ്. എന്നാൽ, ചില സന്ദർഭങ്ങളിലെങ്കിലും ആവശ്യത്തിനുള്ള സ്ഥലം ഉണ്ടാവില്ല എന്നതാണ് ഇതിലെ പോരായ്മ. നിങ്ങളുടെ എല്ലാ സാധനങ്ങളും ഉൾക്കൊള്ളാൻ കഴിയുന്ന വിധം ചെറിയ വീടിനെ സ്മാർട്ട് ആയി ഒരുക്കാനാവും. അതിനുപകരിക്കുന്ന ആറു ടിപ്പുകൾ ഇവിടെ പരിചയപ്പെടുത്തുന്നു. ഇതുവഴി അലങ്കോലങ്ങൾ നീക്കം ചെയ്തും ക്രമം പുനഃസ്ഥാപിച്ചും വീടിന്റെ ഓരോ ഇഞ്ചും പരമാവധി ഉപയോഗിക്കാം.
1. എല്ലാ മൂലകളും പരമാവധി പ്രയോജനപ്പെടുത്തുക
നിങ്ങളുടെ വീടിനുള്ളിൽ ശ്രദ്ധിക്കപ്പെടാത്ത പ്രദേശങ്ങൾ ഉപയോഗിക്കുക. ഇത് വീടിന്റെ സംഭരണ ശേഷി വർധിപ്പിക്കും. വാതിലിനു മുകളിലുള്ള ഹാംഗറുകൾ, കിടക്കക്കു താഴെയുള്ള ഡ്രോയറുകൾ എന്നിവ ഉപയോഗിക്കൂ. താക്കോലുകൾ, ടീ ടവലുകൾ, കൈയ്യുറകൾ എന്നിവക്കായി അലമാരയുടെ വാതിലിനുള്ളിൽ കൊളുത്തുന്നതു പോലെ എന്തെങ്കിലും പിടിപ്പിക്കുക. ഇതുപോലുള്ള ചെറിയ മാറ്റങ്ങൾക്ക് ഏതൊരു വീട്ടിലും ഒരു മാറ്റത്തിന്റെ ലോകം സൃഷ്ടിക്കാൻ കഴിയും.
2. ആവശ്യമില്ലാത്തവക്കായി ഒരിടം
മറഞ്ഞിരിക്കുന്ന സ്‌റ്റോറേജ് സ്‌പെയ്‌സിൽ നിങ്ങൾക്ക് ശരിക്കും ആവശ്യമില്ലാത്ത ഇനങ്ങൾക്ക് മുൻഗണന നൽകാം. വാഷിങ് ലിക്വിഡ്, ക്ലീനിംഗ് സപ്ലൈസ്, ടോയ്‌ലറ്ററികൾ എന്നിവ റീഫിൽ ചെയ്യാവുന്ന കുപ്പികളിൽ വൃത്തിയായി സൂക്ഷിക്കുക. മനോഹരമായ കൊട്ടകളിലെ ടോയ്‌ലറ്റ് റോളുകൾ, അടുക്കള പ്രതലത്തിൽ ഒതുക്കി വെച്ച ബോർഡുകൾ എന്നിവയിലൂടെയും മാറ്റങ്ങൾ കൊണ്ടുവരാം. ചെറിയ കുളിമുറിയിൽ വൃത്തികെട്ട അവശ്യവസ്തുക്കൾ നിറക്കാതെ ഒരു ബാസ്ക്കറ്റിലോ കണ്ടെയ്‌നറിലോ ഒതുക്കാം.
3. ഉയരത്തെ പ്രയോജനപ്പെടുത്താം
തറയുടെ വിസ്താരം പരിമിതമായിരിക്കുമ്പോൾ വീതിക്ക് പകരം ഉയരം ഉപയോഗപ്പെടുത്തുന്നത് ഒരു മികച്ച ഓപ്ഷനാണ്. ഫ്ലോർ ടു സീലിങ് ഷെൽഫുകൾ പിടിപ്പിക്കുന്നത് സ്റ്റോറേജ് സ്പേസ് വർധിപ്പിക്കുകയും മനോഹാരിത കൊണ്ടുവരികയും ചെയ്യും. നിങ്ങൾ ദിവസവും ഉപയോഗിക്കാത്ത സാധനങ്ങൾ സൂക്ഷിക്കാൻ ഉയർന്ന അലമാരകൾ കരുതിവെക്കുക. ബൾക്ക് ആയ പാത്രങ്ങൾ, സീസണൽ ടേബിൾ വെയർ അല്ലെങ്കിൽ അധിക വീട്ടുപകരണങ്ങൾ എന്നിവ അവിടെ വെക്കാം.
ഫോൾഡിംഗ് വാർഡ്രോബ് ഓർഗനൈസറുകൾ പോലെ, സ്റ്റാക്ക് ചെയ്യാവുന്ന സ്റ്റോറേജ് ബോക്സുകൾ ഉപയോഗിക്കുന്നത് ലംബമായ ഇടം ഉപയോഗിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ്. കോൺമാരി ഫയൽ ഫോൾഡിംഗ് രീതി പോലുള്ള വെർട്ടിക്കൽ സ്റ്റോറേജ് ടെക്നിക്കുകൾ സ്വീകരിക്കുകയും ആവാം. സോക്‌സ്, അടിവസ്‌ത്രങ്ങൾ, ചുരുട്ടിയ ടീ ഷർട്ടുകൾ എന്നിവക്കായി വെർട്ടിക്കൽ ഷെൽഫുകൾ സൃഷ്‌ടിക്കുന്നത് ഒറ്റനോട്ടത്തിൽ എല്ലാം കാണുന്നത് എളുപ്പമാക്കുന്നു.
4. സംഭരണത്തിന്റെ പരിധികൾ നിശ്ചയിക്കുക
അലങ്കോലങ്ങൾ കുറക്കുന്നതിനൊപ്പം, നിങ്ങളുടെ വീട് ചിട്ടപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ പ്രയോഗിക്കുന്നത് പൊതുവെ നല്ല വൃത്തിയുള്ള ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങൾ സംഭരിക്കുന്ന കാര്യങ്ങൾക്ക് മതിയായ ഇടമില്ലാത്തപ്പോൾ കാര്യങ്ങൾ താളംതെറ്റുന്നു. അപ്പോഴാണ് ആളുകൾ സാധനങ്ങൾ എവിടെയും വെക്കാൻ പ്രവണത കാണിക്കുന്നത്. നിങ്ങൾക്ക് ഒരു ബുക്ക് ഷെൽഫ് ഉണ്ടെങ്കിൽ, ആ ബുക്ക് ഷെൽഫിൽ ഒതുങ്ങുന്ന പുസ്തകങ്ങളുടെ എണ്ണം മാത്രം സൂക്ഷിക്കുക. ഒരു കളിപ്പാട്ട അലമാര ഉണ്ടെങ്കിൽ, ആ അലമാരയിൽ ഒതുങ്ങുന്ന കളിപ്പാട്ടങ്ങളുടെ എണ്ണം മാത്രം സൂക്ഷിക്കുക. സമാന ഇനങ്ങൾ ഒന്നിച്ചു വെക്കാനും അവയല്ലാത്തതിനെ വേർതിരിക്കാനും കണ്ടെയ്‌നറുകൾ ഉപയോഗിക്കുക. ഒരോ ഇനവും ഏതിലാണെന്ന് ലേബൽ ചെയ്യുക.
5. അലങ്കോലങ്ങൾ ഇടാനായി കൊട്ടകൾ ഉപയോഗിക്കുക
ചെറുതായാലും അല്ലെങ്കിലും ദൈനംദിന അലങ്കോലങ്ങൾ ഒതുക്കി സൂക്ഷിക്കേണ്ടത് ഏതൊരു വീട്ടിലും അത്യാവശ്യമാണ്. ‘ഡ്രോപ്പ് സോണുകൾ’ സജ്ജീകരിക്കുന്നത് ഫ്ലോറുകൾ വൃത്തിയായി സൂക്ഷിക്കാനും സ്റ്റോറേജ് സ്പേസുകൾ നിറഞ്ഞുകവിയുന്നത് ചെയ്യുന്നത് തടയുകയും ചെയ്യുന്നു. ചെരിപ്പുകൾക്കും സാധനങ്ങൾക്കുമായി ബാസ്കറ്റുകൾ ഉപയോഗിക്കാം. ഒരു ബെഞ്ചിനടിയിൽ വെച്ചിരിക്കുന്ന ഡ്രോപ്പ് സോൺ ബാസ്‌ക്കറ്റിന് അനുയോജ്യമായ ഇടമാണ് ഇടനാഴി.
6. നിങ്ങളുടെ ഷോപ്പിംഗ് ശീലങ്ങളെക്കുറിച്ച് പുന:ർവിചിന്തനം ചെയ്യുക
അധിക സാധനങ്ങൾ സൂക്ഷിക്കാൻ നിങ്ങൾക്ക് ഇടമില്ലെങ്കിൽ ഷോപ്പിങ്ങിനിറങ്ങുമ്പോൾ കരുതുന്നത് നന്നായിരിക്കും. ഒറ്റ നോട്ടത്തിൽ ഉപയോഗപ്രദമെന്ന് തോന്നുന്ന കാര്യങ്ങൾ എടുക്കുന്നത് വളരെ എളുപ്പമാണ്, അവ ആവശ്യമില്ലാത്തതാണെന്ന് പിന്നീട് തിരിച്ചറിയുന്നതുവരെ. കടകളിലേക്ക് പോകുന്നതിനുമുമ്പ് നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം വാങ്ങുന്നുവെന്ന് ഉറപ്പാക്കാൻ ഒരു ആത്മ പരിശോധനയും നിരീക്ഷണവും നടത്തുക. പുതിയതെന്തും വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് അതിനായി ഒരു നിയുക്ത സ്ഥലം കണ്ടെത്തുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.