സ്വിസ് ചീസ് പ്ലാന്റ്
text_fieldsഅധിക പരിചരണം ആവശ്യമില്ലാത്ത ചെടികളിൽ പെട്ടതാണ് മോൻസ്ട്ര ഡെലിസ്യോസ. ഇതിനെ സ്വിസ് ചീസ് പ്ലാന്റ് എന്നും വിളിക്കും. ഇലയുടെ ഭംഗിയാണ് ഈ ചെടിയുടെ പ്രധാന ആകർഷണം. മെച്വേഡ് ആയ ഒരു ചെടിയിൽ ഇതുപോലെ വെട്ടും ഹോളും കാണും. അതിനെ ഫെനസ്ട്രേഷൻ എന്നാണ് പറയുന്നത്. ഫിലോഡെൻട്രോൺ സ്പ്ലിറ്റ് ലീഫ് എന്നും പറയും.
കുറഞ്ഞ പ്രകാശം മതി ഈ ചെടിക്കും. അതുകൊണ്ടുതന്നെ നമുക്ക് ഇൻഡോർ പ്ലാൻറ് ആയിട്ട് വളർത്താൻ പറ്റിയതാണ്. അധികം പരിചരണം ഇതിന് ആവശ്യമില്ല. മണി പ്ലാന്റ്സ്എല്ലാവർക്കും വളർത്താൻ അറിയാവുന്ന പ്ലാന്റ് ആണ്. അത് പോലെ തന്നെ ഇതിനെയും വളർത്തിയെടുക്കാം. ഈ ചെടിയെ വെള്ളത്തിലും മണ്ണിലും വളർത്താൻ കഴിയും. വെള്ളത്തിൽ ഇട്ടാൽ പെട്ടന്ന് വേരുകൾ വരുകയും ചെയ്യും.
ഇതിന്റെ ഓരോ നോഡ് വെച്ച് കട്ടട് ചെയ്തു മണ്ണിലും വളർത്താം. ഗാർഡൻ സോയിൻ, കമ്പോസ്റ്റ്, ചാണകപ്പൊടി, പെരിലൈറ്റ്, ചകിരിച്ചോറ് എന്നിവ ആവശ്യത്തിന് യോജിപ്പിച്ചു എടുക്കുക. നല്ല ഡ്രൈനേജ് ഉള്ള ചെട്ടിയാവണം. മണ്ണ് നല്ലത് പോലെ ഇളക്കമുള്ളതായലെ നല്ലത് പോലെ വേരോട്ടമുണ്ടാകൂ.
ഇൻഡോർ ആയിട്ട് വെക്കാൻ ഏറ്റവും നല്ല ഒരു പ്ലന്റാണ്. വലിയ ശ്രദ്ധയും വേണ്ട. ഇതിനെ ഹാങ്ങിങ് ആയിട്ട് ഇടുകയില്ല. ഈ ചെടിക്ക് പടർന്നു കയറാൻ ഒരു കമ്പ് കയറിൽ ചുറ്റിയത് വെച്ച് കൊടുക്കാം. പെട്ടന്ന് പടർന്നു കയറും. ഓഫീസുകളിലും വീടുകളിലും നമ്മുക്ക് ഇതിനെ വെക്കാം.

