Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightപിങ്ക്​ പെട്രിയ എന്ന...

പിങ്ക്​ പെട്രിയ എന്ന കോഞ്ചിയ

text_fields
bookmark_border
pink petria
cancel

മൂന്നു മുതൽ അഞ്ചു മീറ്റർ വരെ പൊക്കത്തിൽ വളരുന്ന വള്ളി ചെടിയാണ് കോഞ്ചിയ. നന്നായി പ്രൂൺ ചെയ്തു കൊടുത്താൽ കുറ്റിച്ചെടിയായും വളർത്താവുന്ന ചെടിയാണിത്​. നല്ല സൂര്യപ്രകാശം ആവശ്യമാണ് ഈ ചെടിക്ക്. എന്നാൽ, നേരിട്ടുള്ള വെയിൽ ആവശ്യമില്ല. പൂക്കൾ പിടിച്ചു കഴിഞ്ഞാലാണ്​ നന്നായി പ്രൂൺ ചെയ്യേണ്ടത്​. എങ്കിലേ നന്നായി പൂക്കൾ പിടിക്കൂ. പ്രൂൺ ചെയ്ത ശേഷം ചെടിക്ക്​ താങ്ങ്​ ആവശ്യമാണ്​. അതിമനോഹരമാണ്​ ഇതിന്‍റെ പൂക്കൾ.

പെട്രിയ ചെടിയുടെ പൂക്കളുമായിട്ട് നല്ല സാമ്യമുള്ള ഒന്നാണിത്​. അതുകൊണ്ട് തന്നെ ഇതിനെ ചിലർ പിങ്ക്​ പെട്രിയ എന്നും വിളിക്കാറുണ്ട്​. കുലകളായിട്ടാണ് ഇതിന്‍റെ പൂക്കൾ വളരുക. ഷവർ ഓർകിഡ്​ എന്നും ചെടിയെ വിളിക്കാറുണ്ട്​. ഓർകിഡ്​ പൂക്കളെ പോലെ കുലകളായിട്ടണ് ഇതിന്‍റെയും പൂക്കൾ വിടുരുക. ബേബി പിങ്ക്​ കളർ ആണ്​ പൂക്കളുടെ നിറം. ആരെയും ആകർഷിക്കുന്ന ഒന്നാണ്​ ഇതിന്‍റെ പൂക്കൾ.

ഏറെ കാലം നില നിൽക്കുകയും ചെയും പൂക്കൾ. അതിക പരിചരണം ആവശ്യമില്ലാത്ത ചെടിയാണിത്​. നല്ല ഡ്രൈനേജ് ഉള്ള ചെടിച്ചട്ടി നോക്കി വേണം എടുക്കാൻ. മണലും ചാണക പൊടി, സാഫ് (ആന്‍റി ഫംഗൽ പൗഡർ), മണ്ണ്, എല്ലുപൊടി എന്നിവ കുറേശ്ശെ ചേർക്കാം.

പോട്ടിങ്​ മിക്സ്​ തയ്യാറാക്കിയ ശേഷം വേണം ചെടി നടാൻ. ഇതിന്‍റെ വിത്തുകൾ കൊണ്ട്​ കിളിപ്പിച്ച് എടുക്കുകയും ചെയ്യാം. തണ്ടുകൾ കട്ട്​ ചെയ്തും പുതിയ ചെടിയെ വളർത്തിയെടുക്കാം. എയർ ലെയറിങ്​ വഴിയും തൈകൾ ഉണ്ടാക്കാം. വിത്തുകൾ ഇട്ട്​ കിളിപ്പിച്ച തൈകളെക്കാളും എയർ ലെയർ ചെയ്ത കമ്പാണ് നല്ലത്. കാരണം ഇതിന്​ പെട്ടെന്ന് പൂക്കൾ പിടിക്കും.

Haseena Riyas

Youtube: Gardeneca_home

Instagram: Gardeneca_home

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gardening TipsPink Petria
News Summary - Gardening Tips-Pink petria congea
Next Story