Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightസ്വപ്​നഭവനത്തിനായി...

സ്വപ്​നഭവനത്തിനായി ചെലവിട്ടത്​​​ 4.03 കോടി; ലഭിച്ചത്​ 'അര വീട്​'

text_fields
bookmark_border
duplex in australia
cancel
camera_alt

കടപ്പാട്​: Nine.com

സിഡ്​നി: ഏതൊരാളുടെയും സ്വപ്​നമാണ്​ സ്വന്തമായൊരു വീട്​. ഏഴ്​ ലക്ഷം ആസ്​ട്രേലിയൻ ഡോളർ (4.03 കോടി ഇന്ത്യൻ രൂപ) ചെലവിട്ട്​ ഒരു വീടുണ്ടാക്കാൻ ഏൽപിച്ചിട്ട്​ 'പകുതി വീട്​' മാത്രം ലഭിച്ചാലോ?.

നേപ്പാളിൽ നിന്നും ആസ്​ട്രേലിയയിലേക്ക്​ കുടിയേറിയ ബിഷ്​ണു ആര്യൽ ഒരുപതിറ്റാണ്ട്​ കാലം കഷ്​ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ടാണ് സിഡ്​നിയുടെ പ്രാന്തപ്രദേശമായ​​ എഡ്​മൻസൺ പാർക്കിൽ സ്​ഥലം വാങ്ങിയത്​. 398,000 ആസ്​ട്രേലിയൻ ഡോളറാണ്​ സ്​ഥലം വാങ്ങാൻ മാത്രമായി ചെലവിട്ടത്​.

ചിത്രം: Nine.com

വീട്​ നിർമാണത്തിനായി സാക്​ ഹോംസ്​ കൺസ്​ട്രക്ഷൻ കമ്പനിയുമായി 3.2 ലക്ഷം ഡോളറിന്​ കരാറുമുണ്ടാക്കി.

മൂന്ന്​ വർഷങ്ങൾക്ക്​ ശേഷം വീട്​ നിർമാണത്തിലെ പുരോഗതി വിലയിരുത്താനെത്തിയ വേളയിലാണ്​ ആര്യാൽ ഞെട്ടിയത്​. ഡ്യൂപ്ലെക്​സ്​ രീതിയിൽ വീടിന്‍റെ പകുതി ഭാഗം മാത്രമാണ്​ കമ്പനി നിർമിച്ച്​ ​െവച്ചത്​.

ഒരു ജനാല പോലുമില്ലാതെ ചാരനിറത്തിലുള്ള ചുമരാണ്​ ഒരുവശത്ത്​. വീട്​ നിൽക്കുന്ന സ്​ഥല​ത്തിന്‍റെ ഒരു വശം കാലിയായതിനാൽ ആര്യാലിന്‍റെ വീട്​ അപൂർണമായി നിൽക്കുകയാണ്​.


'ഒരു​ വർഷം കൊണ്ട്​ വീട്​ നിർമിച്ച്​ നൽകുമെന്നാണ്​ അവർ ഞങ്ങളോട്​ വാഗ്​ദാനം ചെയ്​തിരുന്നത്​. ഞങ്ങൾ മൂന്ന്​ വർഷം കാത്തിരുന്നു. നിർമാണ പുരോഗതി വിലയിരുത്താനെത്തിയ ഞങ്ങൾ പ്രതീക്ഷിച്ച രീതിയിലേ അല്ലായിരുന്നു വീടിന്‍റെ രൂപം' -ആര്യാൽ ​നയൻ ഡോട്​ കോമിനോട്​ പറഞ്ഞു.

'ഞാൻ സൂപ്പർവൈസറെ വിളിച്ച് ഇത്​ എന്താണ്​ സംഭവമെന്നും എന്തുകൊണ്ടാണ് വീട് ഇങ്ങനെയായിരിക്കുന്നതെന്നും ചോദിച്ചു. ഇത് ഒരു സെമി-ഡ്യുപ്ലെക്സ് ആണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അന്ന് അതുകേട്ട ഞാൻ ബോധരഹിതനായി' -ആര്യാൽ പറഞ്ഞു.

'എന്‍റെ വീട് എവിടെ? എന്‍റെ വീടിന്‍റെ ബാക്കി ഭാഗം എനിക്ക് വേണം. ഇത്​​ ഡ്യൂപ്ലെക്​സ്​ ഒന്നുമല്ല പകുതി വീട്​ മാത്രമാണ്​. എനിക്കെന്‍റെ വീട്​ വേണം' -ആര്യാൽ കൂട്ടിച്ചേർത്തു.

സ്​ഥലത്തോട്​ ചേർന്ന്​ അനുബന്ധ വീട്​ ഉണ്ടാകണ​െമന്ന്​ ലിവർപൂൾ പ്രാദേശിക കൗൺസിലിന്​ നിർബന്ധമുണ്ടായിരുന്നുവെന്ന്​ സാക്​ ഹോംസ്​ പറഞ്ഞു. ആ സമയത്ത് പിൻമാറാൻ ആര്യാലിന്​ അവസരവുമുണ്ടായിരുന്നു. പകുതി ഡ്യൂപ്ലെക്​സിന്‍റെ പ്ലാൻ ആര്യാലിന്​ കമ്പനി അയച്ചുകൊടുത്തപ്പോൾ അത്​ നോക്കുകയോ വിലയിരുത്തുകയോ ​പോലും ചെയ്യാതെ അദ്ദേഹം അത്​ നേരെ ബാങ്കിലേക്ക്​ അയക്കുകയായിരുന്നു.

ഭാര്യയും ചെറിയ കുഞ്ഞും ഉള്ളത്​ ​െകാണ്ടും കോവിഡ്​ കാലമായതിനാൽ ജോലി നഷ്​ടപ്പെടുമെന്ന ഭീതിയുള്ളതിനാലും വീട്ടിലേക്ക്​ മാറാനുള്ള തയാറെടുപ്പിലായിരുന്നു ആര്യാൽ. ​എന്നാൽ കൈവശാവകാശ സർട്ടിഫിക്കറ്റ്​ ഇല്ലാതിനാൽ അതിനും സാധിക്കുന്നില്ല.

സർട്ടിഫിക്കറ്റിനായി ഒമ്പത്​ മാസത്തോളമായി ശ്രമിക്കുകയാണെന്നും ഡ്യൂപ്ലെക്​സിന്‍റെ മറ്റേ പകുതി പൂർത്തിയാക്കുമെന്ന ഉറപ്പ്​ ലഭിക്കണമെന്നാണ്​ കൗൺസിൽ നിലപാടെന്നും സാക്​ ഹോംസ്​ വക്​താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaDream Homeduplex
News Summary - Man spend Rs 4 crore dream home got 'half a house' fainted by seeing
Next Story