മലപ്പുറം: കെട്ടിടങ്ങള്‍ നില്ക്കുന്ന ഭൂമിയുടെ മൂല്യത്തിന് കൂടി കെട്ടിട നികുതി നിര്‍ബന്ധമാക്കിയ പുതിയ ഉത്തരവ് ഉടൻ പിന്‍വലിക്കണമെന്ന് കേരള ബില്‍ഡിങ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡൻറ് പഴേരി ഷെരീഫ് ഹാജി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി നടരാജന് പാലക്കാട്, വൈസ് പ്രസിഡൻറ് ഇല്യാസ് വടക്കന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി പി.പി. അലവിക്കുട്ടി, അലികുഞ്ഞ് കൊപ്പന്, റീഗല്‍ മുസ്തഫ, പി.എം. ഫാറൂഖ്, എം. ചന്ദ്രന്, എ.ടി. അഷ്റഫ്, വി. നിരണ്, എന്‍. അബ്ബാസ്, ചങ്ങരംകുളം മൊയ്തുണ്ണി, കൊളക്കാടന്‍ അസീസ്, ടി. അബ്ദുല്‍ ഖാദര്‍, പി. ഉമ്മര്‍ ഹാജി എന്നിവർ സംസാരിച്ചു.