റാഫിഡോഫോറ
text_fieldsറാഫിഡോഫോറ ഹായ് എന്ന ചെടി നല്ലൊരു ക്ലൈമ്പിങ് പ്ലാന്‍റ് ആണ്. വെർട്ടിക്കൽ ആയിട്ട് പടരുന്ന ചെടിയാണിത്. ഏതെങ്കിലും സപ്പോർട്ട് വെച്ച് കൊടുത്താൽ അതിൽ വളരുന്നതാണ് രീതി. ഇലകൾ നല്ല അടുക്കി വെച്ച പോലെയാണ് തോന്നുക. മതിലുകളിൽ കയറ്റി വിട്ടാൽ നല്ല രീതിയിൽ വളർന്നു പോകും. ഇലകളും നന്നായി വലുതാകും. നേരിട്ട് സൂര്യപ്രകാശം കിട്ടുന്നിടത്ത് വെക്കരുത്. ഇളം വെയിൽ ആണ് നല്ലത്. നല്ല ഇളക്കമുള്ള മണ്ണിൽ ചാണകപ്പൊടി, ചകിരിച്ചോർ എന്നിവ യോജിപ്പിച്ച് പോട്ടിങ് മിക്സ് തയ്യാറാക്കാം. ഇതിനെ ഷിംഗിൾ പ്ലാന്‍റ് എന്നും വിളിക്കും. എപ്പോഴും ഈർപ്പം നിലനിൽക്കണം. ഇതിനെ ഇൻഡോർ ആയിട്ടും വളർത്താം.
രണ്ട് ഇഞ്ച് നീളത്തിൽ ഓരോ നോഡ് അകലത്തിൽ മുറിച്ചെടുത്ത് ഇതിനെ വളർത്തിയെടുക്കാം. ഇളം പച്ച നിറമാണ് പുതിയ ഇലകൾക്ക്. കുറച്ചു കഴിഞ്ഞാൽ കടുത്ത പച്ച കളർ ആകും. മണി പ്ലാന്‍റ് പോലെ തോന്നുമെങ്കിലും ആ കുടുംബം അല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

