ഫിലാഡെൻഡ്രോൺ റുഗോസം
text_fieldsഫിലാഡെൻഡ്രോൺ കുടുംബത്തിൽ പെട്ട ഒരു ചെടിയാണിത്. ഇതിന്‍റെ ഇലകൾക്ക് നല്ല കട്ടിയാണ്. ഇലകളുടെ ആകൃതിയും കട്ടിയും കാരണം ഇതിനെ പിഗ്സ് സ്കിൻ എന്നും സോസ് ഇയർ എന്നും പറയുന്നു.
നല്ലൊരു ഇൻഡോർ പ്ലാന്‍റ് ആയിട്ട് വളർത്താവുന്ന ചെടിയാണ്. ടെറാറിയം സെറ്റ് ചെയ്യാൻ ഉപയോഗിക്കാം. ഇളം വെയിൽ മതി. നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റാൽ കരിഞ്ഞു പോകും ഇതിന്‍റെ ഇലകൾ. നല്ല ഇളക്കമുള്ള മണ്ണിൽ വേണം നട്ടുവളർത്താൻ. പെരിലൈറ്റ്, ചകിരിച്ചോർ, രാസവളം എന്നിവ ഗാർഡൻ സോയിൽ ആയി യോജിപ്പിക്കാം. വെള്ളം ചെറുതായിട്ട് ഒഴിച്ചുനൽകണം. മണ്ണ് ഉണങ്ങാതെ നോക്കുന്നത് നല്ലതാണ്. വെള്ളം കൂടാനും പാടില്ല. ഫിലാഡെൻഡ്രോൺ ശേഖരിക്കുന്നവർക്ക് ഇതും കൂടി കൂട്ടാം. ഇതിന്‍റെ തണ്ട് മുറിച്ച് നമുക്ക് തൈകൾ വളർത്തിയെടുക്കാം. ക്ലൈമ്പിങ് ചെടിയായത് കൊണ്ട് തന്നെ അകത്തളത്തിലും വളർത്താവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

