പുതുവർഷത്തിൽ സമ്മാനിക്കാം
text_fields
പുതുവർഷം തുടങ്ങുന്നതോടുകൂടി എല്ലാവരും പുതിയ പുതിയ മാറ്റങ്ങൾ ജീവിതത്തിൽ വരുത്താൻ ശ്രമിക്കാറുണ്ട്. ചിലർ ജീവിത രീതിയിൽ മാറ്റങ്ങൾ വരുത്താനും ആരോഗ്യം കൂടുതൽ ശ്രദ്ധിക്കാനും തുടങ്ങുന്നു. പുതു വർഷം ആകുമ്പോൾ എല്ലാവരും പരസ്പരം സമ്മാനങ്ങൾ കൈമാറാറുണ്ട്. അത് ചെടികളായാൽ കൂടുതൽ നന്നായിരിക്കും. കണ്ണിന് കുളിർമയും മനസിന് സുഖവും തരും നല്ല പച്ചപ്പുള്ള ചെടികളാണേൽ.
ഓക്സിജൻ കൂടുതൽ തരുന്ന ചെടികൾ ആരോഗ്യത്തെയും മെച്ചപ്പെടുത്തും. ചെടികൾ വളർത്തി പരിചയമില്ലാത്തവർക്ക് അധിക പരിരചരണമില്ലാത്ത ചെടികളാണേൽ ഒന്നുകൂടി എളുപ്പമാകും വളർത്തിയെടുക്കാൻ.
അധിക പരിചരണം ആവശ്യമില്ലാത്ത ഒരുപാട് ചെടികൾ വിപണിയിൽ ലഭ്യമാണ്. സ്നേക് പ്ലാന്റ്, റബർ പ്ലാന്റ്, സാൻസേവിറിയ, മണി പ്ലാന്റ്സ് ഫേൺസ് അങ്ങനെ ഒരുപാട് ചെടികളുണ്ട്. കുറച്ചു കൂടി ചെടികളെ പരിചരിക്കാൻ സമയമുള്ളവർക്ക് ഗിഫ്റ്റ് കൊടുക്കാൻ പറ്റിയ ചെടികളാണ് അഗലോണിമ, കലാതിയ, റോസുകൾ. ചെടികൾ ഇഷ്ടമാണ് പക്ഷേ വളർത്താൻ സമയമില്ലെന്ന് കരുതുന്നവർക്ക് വളർത്താൻ പറ്റിയ ചെടികളാണ് സ്നേക് പ്ലാന്റ്, മണി പ്ലാന്റ്സ്, സാൻസേവിറിയ. ഇതിനെല്ലാം അനേകം വകഭേദങ്ങളുമുണ്ട്. ഈ പറഞ്ഞ ചെടികൾക്കെല്ലാം പോട്ടിങ് മിക്സ് ഒരുപോലെ തന്നെയാണ്. ഗാർഡൻ സോയിൽ ചകിരിച്ചോറ്, ചാണക പൊടി, രാസവളം, സാഫ് എന്നിവ യോജിപ്പിച്ച് പോട്ടിങ് മിക്സ് തയ്യാറാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

