Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightGardenchevron_right​െഫ്ല​യിം വ​യ​ല​റ്റ്​...

​െഫ്ല​യിം വ​യ​ല​റ്റ്​ മ​നോ​ഹ​ര​മാ​യ ഹാ​ങ്ങി​ങ്​ പ്ലാ​ന്‍റ്​

text_fields
bookmark_border
Flame Violet
cancel

മ​നോ​ഹ​ര​മാ​യ ഹാ​ങ്ങി​ങ് പ്ലാ​ൻ​റാ​ണ് എ​പി​ഷ്യ (Episcia) അ​ല്ലെ​ങ്കി​ൽ ​െഫ്ല​യിം വ​യ​ല​റ്റ്. ഇ​തി​നെ ഇ​ൻ​ഡോ​ർ ആ​യും ഔ​ട്ട്ഡോ​ർ ആ​യും വ​ള​ർ​ത്താം. ഇ​ൻ​ഡോ​ർ ആ​യി വെ​ക്കു​ക​യാ​ണെ​ങ്കി​ൽ ബ്രൈ​റ്റ് ലൈ​റ്റ് കി​ട്ടു​ന്ന​ത് പോ​ലെ ജ​നാ​ല​യു​ടെ അ​രി​കി​ൽ വെ​ക്കു​ക.

ഔ​ട്ട്ഡോ​ർ ആ​യി വെ​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രു​പാ​ട് വെ​യി​ൽ കി​ട്ടു​ന്നി​ട​ത്ത് വ​ക്ക​രു​ത്. ഒ​രു മീ​ഡി​യം അ​ല്ലെ​ങ്കി​ൽ ബ്രൈ​റ്റ് ലൈ​റ്റ് കി​ട്ടു​ന്നി​ട​ത്ത് വെ​ക്കു​ക. ഉ​ച്ച​ക്കു​ള്ള വെ​യി​ൽ കി​ട്ടു​ന്നി​ട​ത്ത് വെ​ക്ക​രു​ത്. ഒ​രു​പാ​ട് വെ​യി​ൽ അ​ടി​ച്ചാ​ൽ ഇ​ല​യു​ടെ അ​റ്റം ക​രി​ഞ്ഞു​പോ​കും. സ്വാ​ഭാ​വി​ക​മാ​യ വെ​ളി​ച്ചം വേ​ണ​മെ​ന്നി​ല്ല ഈ ​ചെ​ടി​ക്ക്. കൃ​ത്രി​മ വെ​ളി​ച്ച​ത്തി​ലും ന​ന്നാ​യി വ​ള​രും.

പ​ല ത​രം എ​പി​ഷ്യ ചെ​ടി​യു​ണ്ട്. ഇ​തി​ന്‍റെ പൂ​വ് കാ​ണാ​ൻ പ്ര​ത്യേ​ക ഭം​ഗി​യാ​ണ്. ച​ട്ടി നി​റ​യെ തി​ങ്ങി നി​ൽ​കു​ന്ന​താ​ണ്​ ഇ​തി​ന്‍റെ സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ന​ന്നാ​യി പ്രോ​ൺ ചെ​യ്തു കൊ​ടു​ത്താ​ൽ ചെ​ടി ന​ല്ല ഇ​ല​ക​ളും പൂ​ക്ക​ളും ആ​യി വ​ള​രും. ന​ല്ല ശി​ഖ​ര​ങ്ങ​ൾ വ​രി​ക​യും ഒ​രു​പാ​ട് പൂ​ക്ക​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്യും. കാ​ര്യ​മാ​യ കെ​യ​ർ ആ​വ​ശ്യ​മി​ല്ല. എ​പ്പോ​ഴും വ​ളം ഇ​ടേ​ണ്ട​തു​മി​ല്ല. എ​ന്നാ​ൽ, പോ​ട്ടി​ങ്​ ഗാ​ർ​ഡ​ൻ സോ​യി​ലും ക​മ്പോ​സ്റ്റും ചാ​ണ​ക​പ്പൊ​ടി​യും മി​ക്സ്​ ചെ​യ്ത്​ കൊ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hanging plantsEmarat beats
News Summary - Flame Violet: beautiful hanging plant
Next Story