ക്ലൈമ്പിങ് ഫിഗ്
text_fieldsഉദ്യാനങ്ങളിൽ പടർന്നുപിടിച്ച് വളരുന്ന ഒരു തരം ചെടിയാണ് ഫികസ് പുമില വേരിഗേറ്റഡ്. ഇതിനെ ക്ലൈമ്പിങ് ഫിഗ് എന്നും വിളിക്കാറുണ്ട്. പെട്ടെന്ന് വളരുന്ന ഒരു തരം ചെടിയാണിത്. ഇതിന്‍റെ ഇലകൾ ചെറുതും ഹൃദയത്തിന്‍റെ ആകൃതിയിലും ഉള്ളതാണ്. ഇലകൾ ക്രീമും വെള്ളയും ചേർന്നതാണ്. പെട്ടെന്ന് വളരുന്നുത് കൊണ്ടുതന്നെ മതിലുകളിലും തറയിലും വളർത്താൻ പറ്റിയതാണ്.
ഹാങ്ങിങ് പ്ലാന്‍റ് ആയിട്ടും വളർത്തിയെടുക്കാം. അതിക പരിചരണം ആവശ്യമില്ല. ഇളം സൂര്യപ്രകാശം, നേരിട്ടടിക്കാത്ത സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് നല്ലത്. കാലം കഴിയും തോറും പടരുന്ന തണ്ടുകൾ കട്ടിയുള്ളതാവും. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ്. ഇതിന്‍റെ കട്ടിയുള്ള തണ്ടുകൾ മുറിച്ചെടുത്താണ് വളർത്തുന്നത്. തണ്ടിന്‍റെ അറ്റം നോക്കി ആറിഞ്ച് നീളത്തിൽ മുറിച്ചെടുക്കണം. വെള്ളത്തിൽ ഇട്ടും വളർത്തിയെടുക്കാം. മണ്ണിൽ ആണേൽ നേരിട്ട് വെയിൽ അടിക്കാത്ത സ്ഥലം നോക്കി, ഈർപ്പം ഉള്ളിടം നോക്കി വെക്കാം. ഇളക്കമുള്ള മണ്ണ് നോക്കി പോട്ടിങ് മിക്സ് തയ്യാറാക്കാം. ചാണകപ്പൊടി, ചകിരിച്ചോർ, ഗാർഡൻ സോയിൽ എന്നിവ യോജിപ്പിച്ചാണ് ഗാർഡൻ സോയിൽ തയ്യാറാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

