ബോവിയ വോളിയൂബ്ലിസ്
text_fieldsബോവിയ വോളിയൂബ്ലിസ് ക്ലൈമ്പിങ്സീഒനിയൻ പ്ലാന്റ് എന്നും ഈ ചെടി അറിയപ്പെടുന്നു. ഒരു പ്രത്യേക ഭംഗിയാണ് ഈ ചെടിക്ക്.ഇതിൻറെ ഇലകളുടെ ഭംഗി കാരണം നല്ലൊരു അലങ്കാര ചെടിയായിട്ടു വളർത്തിയെടുക്കാം.ഇതിനെ ഇൻഡോർ ആയിട്ട് വളർത്താം. ഇതിൻറെ തണ്ടിൽ വെള്ളം ശേഖരിച്ചു വെക്കുവാനുള്ള കഴിവുണ്ട്. ഒരു സക്കുലന്റ് ചെടിയാണിത്. ഇതിൻറെ ഇലകൾ വളരുന്നത് വളഞ്ഞു വളഞ്ഞു മുകളിലോട്ടാ. അത് തന്നെ നല്ല ഭംഗിയാണ്.ഒരു പടരുന്ന ചെടി വളരുന്ന പോലെ നന്നായിട്ട് വളരും.
ഇതിൽ ചെറിയ വെള്ള പൂക്കൾ പിടിക്കുന്നു.നല്ല സുഗന്ധമാണ് പൂക്കൾക്ക് ഈ ചെടിക്ക് അധിക പരിചരണം വേണ്ട.നല്ല ഇളക്കമുള്ള മണ്ണ് തയ്യാറാക്കുക.ഗാർഡൻ സോയിൽ,ചകിരിച്ചോർ, ഫെർട്ടിലൈസര്‍ ,പേരിലൈറ്റ് എന്നിവ യോജിപ്പിക്കണം. നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെക്കരുത്. ഇളം വെയിൽ ആണ് നല്ലത്. നമുക്ക് ഇതിനെ ട്രെല്ലൈസ് , സ്റ്റിക്ക് എന്നിവയിൽ ഓരോ ആകൃതിയിൽ വളർത്തിയെടുക്കാം. ഇതിൻറെ ബൾബ് വേർതിരിച്ചു ആണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. വേനൽ കാലത്ത് വേണം ബൾബ് വേർതിരിക്കാൻ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

