നീരാളിയുടെ രൂപത്തിൽ ബാസ്കറ്റ് പ്ലാന്റ്
text_fieldsചെടികൾ വളർത്തി തുടങ്ങുന്നവർക്ക് പോലും എളുപ്പത്തിൽ വളർത്താൻ പറ്റിയ പ്ലാൻറ് ആണിത്. ഇതിന് പല പേരുകളുണ്ട്. ചെയിൻ പ്ലാന്റ്, ഒക്ടോപസ് എന്നിങ്ങനെയൊക്കെ വിളിക്കും. ഇതിന്റെ ഇലയുടെ ഓരോ നോട്സിൽ നിന്നും വേരുകൾ കാണാം.
നീരാളിയുടെ രൂപമുള്ളതിനാലാണ് ഇതിനെ ഒക്ടോപസ് എന്ന് വിളിക്കുന്നത്. ചെയിൻ പോലെ തൂങ്ങികിടക്കുന്നതിനാൽ ചെയൻ പ്ലാന്റ് എന്നും വിളിക്കുന്നു. കാര്യമായ സംരക്ഷണം ആവശ്യമില്ല. ഒരുപാട് സൂര്യ പ്രകാശം കിട്ടുന്നിടത്തു വെക്കരുത്. ഇളം വെയിൽ മതിയാകും. ഒരുപാട് വെയിൽ അടിച്ചാൽ ഭംഗി നഷ്ട്ടമാകും. ചെട്ടിയിൽ വെക്കുന്നതാണ് നല്ലത്. ഹാങ്കിങ് പ്ലാന്റാ ആയി വളർത്തിയെടുക്കാം.
രണ്ടു ദിവസം കൂടുമ്പോൾ വെള്ളം ഒഴിച്ചാലും മതി. സാധാരണ ചെടികൾക്ക് കൊടുക്കുന്നത് പോലെ പോട്ടിങ് മിക്സ് കൊടുത്താൽ മതി. ഒരുപാട് വളം ആവശ്യമില്ല. ചാണകപ്പൊടിയും ചകിരിച്ചോറും ഗാർഡൻ സോയിലും മതിയാകും. കൃത്യമായി വെട്ടി ഒതുക്കിയാൽ നന്നായി വളരും. ഇൻഡോർ പ്ലാന്റായും വളർത്താം. ചെയിൻ പോലെ നീണ്ടു കിടക്കുന്ന ഇതിന്റെ വള്ളികൾ 35 മീറ്റർ നീളത്തിൽ വരെ വളരും.

