ആന്തൂറിയം ബ്രൗണി
text_fieldsഇൻഡോർ ആയി വളർത്തിയെടുക്കാൻ പറ്റിയ ഒരു ചെടിയാണ് ബ്രൗണി. വീടുകളിലും ഓഫീസുകളിലും എല്ലാം നമുക്ക് ഇതിനെ വളർത്താവുന്നതാണ്. നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടിയാണിത്. നല്ല ഈർപ്പം ഇഷ്ടമാണ്. പോട്ടിങ് മിക്സ് തയാറാക്കുമ്പോൾ നല്ല ഡ്രൈയ്നേജ് ഉള്ള പോട്ട് നോക്കിയെടുക്കണം. ചകിരി ചോർ, പെരിലൈറ്റ്, രാസവളം എന്നിവ യോജിപ്പിച്ച് പോട്ടി മിക്സ് തയ്യാറാക്കാം. എപ്പോഴും ഈർപ്പം നിലനിൽക്കണം.
ഇതിനെ ഡോക് ബ്രൗൺസ് ആന്തൂറിയം വെൽവെറ്റ് കാർഡ് ബോർഡ് ആന്തൂറിയം എന്ന് വിളിക്കാറുണ്ട്. ഇതിന്റെ ഇലകൾക്ക് നല്ല വലിപ്പമാണ്. കടുത്ത പച്ച നിറത്തിൽ വെളുത്ത നരമ്പുകളാണുള്ളത്. പ്രോപ്പഗേഷൻ തണ്ടുകൾ നോക്കിയാണ് നടത്തേണ്ടത്. റൂട്ട് ഡിവിഷൻ പ്രൂൺ ചെയ്തു നിർത്തിയാൽ നല്ല ഭംഗിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

