Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightവൈറലായി ഫാസിലിന്‍റെ...

വൈറലായി ഫാസിലിന്‍റെ അർജന്‍റീന വീട്

text_fields
bookmark_border
വൈറലായി ഫാസിലിന്‍റെ അർജന്‍റീന വീട്
cancel
camera_alt

അർജന്‍റീനയുടെ പതാകയുടെ നിറം പൂശിയ ചാ​ല​ക്കു​ടി സി​ത്താ​ര ന​ഗ​റി​ൽ ഫാ​സി​ലി​ന്‍റെ വീ​ട്

ചാലക്കുടി: വീടിന് പ്രിയപ്പെട്ട ഫുട്ബാൾ ടീമിന്‍റെ നിറം നൽകിയതിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ചാലക്കുടി സിത്താര നഗർ കാഞ്ഞിരപറമ്പിൽ ഫാസിൽ. ഇഷ്ടടീമായ അർജന്റീനയുടെ പതാകയുടെ നിറമാണ് ഫാസിൽ വീടിന് നൽകിയത്. വീടിനു മാത്രമല്ല, മതിലിനും ഗേറ്റിനും വരെ വെള്ളയും നീലയും നിറം പൂശി. തമിഴ് ചാനലുകളിലടക്കം വീട് വാർത്തയായി. അവസാനം ബി.ബി.സി വരെ ഫാസിലിന്‍റെ വീടും ഫുട്ബാൾ കമ്പവും വാർത്തയാക്കി.

ലോകകപ്പ് വന്നതോടെയാണ് വീടിന് അർജന്റീനയുടെ നിറം നൽകുന്നതിനെപറ്റി ആലോചിച്ചത്. വലിയ പണച്ചെലവ് വേണ്ടിവന്നെങ്കിലും ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കും മുമ്പ് പെയിന്‍റ് തേക്കണമെന്ന് ഫാസിൽ തീരുമാനിച്ചു. കൃത്യമായ നിറം കണ്ടെത്താൻ കടകൾ കയറിയിറങ്ങേണ്ടിവന്നത് കാര്യമാക്കിയില്ല. പിന്തുണയുമായി കൂട്ടുകാരും കൂടിയതോടെ എല്ലാം വേഗം നടന്നു.

മറഡോണയോടുള്ള പ്രിയമാണ് ഫാസിലിന്‍റെ അർജന്റീന ടീം ഭ്രമം തുടങ്ങിയത്. ലോകകപ്പ് ആവേശം പകരാൻ സമീപപ്രദേശത്ത് സെവൻസ് മത്സരം സംഘടിപ്പിക്കാനുള്ള തിരക്കിലാണ് അപ്പോളൊ ടയേഴ്സിലെ ജീവനക്കാരനായ ഇദ്ദേഹം. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇവരെല്ലാവരും ഫാസിലിനെ ഫുട്ബാൾ കമ്പത്തോട് സഹകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupargentina fanfazilhome
News Summary - Fazil's Argentinian home goes viral
Next Story