You are here

അകത്തളത്ത്​ ചെടി അലങ്കാരം; നൽകും നല്ല വായു

വീടിനകത്തെ അന്തരീക്ഷം അത്രയും നന്നാകണമെന്ന്​ ആഗ്രഹിക്കുന്ന നമ്മൾ അകത്തളം മോടി പിടി​പ്പിക്കാനും മനോഹരമാക്കാനും സമയവും പണവും ചെലവഴിക്കാറുണ്ട്​. നമ്മൾ സ്വസ്ഥമായിരിക്കുന്ന ഇടം അത്രമേൽ നമ്മളിൽ ഇഴുകിചേരുന്നതും സന്തോഷവും സുഖവും നൽകുന്നതുമായിരിക്കണം. എന്നാൽ വീട്​ മോടി കൂട്ടു​േമ്പാൾ ചില കാര്യങ്ങൾ നമ്മൾ സൗകര്യപ​ൂർവ്വം മറന്നുപോകും. അതിലൊന്നാണ്​ അകത്തളത്തേക്ക്​ വായുവും സൂര്യപ്രകാശവും ധാരാളമായി എത്തിക്കുക എന്നത്​. 

നമ്മുടെ വീടകം  ഇന്നത്തെ കാലത്ത് മലീമസമായ പുറത്തെ അന്തരീക്ഷത്തെക്കാളും മാലിന്യമയമാവാറുണ്ട്. നാം പലപ്പോഴും ശ്രദ്ദിക്കപ്പെടാതെ പോകുന്ന നിസാരമായ കാര്യങ്ങളാണ് വീടകത്തെ അന്തരീക്ഷം മലീമസപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്. അകത്തളം മോടി കൂട്ടാനുള്ള വിവിധ മെറ്റീരിയൽ കൊണ്ടുള്ള ഇൻറീരിയർ വർക്കുകൾ, ഉപയോഗിക്കുന്ന ലൈറ്റുകൾ, ചുവരിനും ഫർണിച്ചറിനും നൽകുന്ന പെയിൻറ്​, പ്രകൃതിദത്ത വെളിച്ചത്തി​​​​െൻറയും വായുവി​​​​െൻറയും അഭാവം എന്നിവ ഇത്തരം മലിനീകരണത്തിന് ആക്കം കുട്ടുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്​. 

വീടിനകത്തുള്ള അന്തരീക്ഷം മലിനമാകുന്നത് കാരണം നമുക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങളാണ് നാമറിയാതെ പിടികൂടുന്നത്. അത് ചെറിയ ശ്വാസ തടസ്സം, ചെറു തലവേദന മുതൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വരെ വഴിവെക്കാറുണ്ട്.

ഇതിൽപ്പെട്ട പ്രധാന കാര്യങ്ങൾ ചില കാര്യങ്ങൾ ഇവിടെ പറയാം

  • പെയിൻറ്, വാർണിഷ് എന്നിവയിൽ നിന്നുണ്ടാവുന്ന ഒരുതരം ഗ്യാസ്, പ്രോസസ്​ഡ്​ തടി ഉൽപ്പന്നങ്ങൾ, ലൈറ്റുകൾ, കാർപെററ് എന്നിവയിൽ നിന്നുണ്ടാകുന്ന വാതകങ്ങൾ എന്നിവ അലർജി, ശ്വാസസംബന്ധമായ പ്രശ്​നങ്ങൾ എന്നിവ ഉണ്ടാക്കും. 
  • വീട്​ സുഗന്ധ പൂരിതമാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ സ്​​പ്രേകൾ, ​അലങ്കാര മെഴുകുതി, കൊതുകു തിരി തുടങ്ങിയവയും ആരോഗ്യ​പ്രശ്​നങ്ങൾ ഉണ്ടാക്കും. 
  • ഈർപ്പം നിലനിൽക്കുന്നത് കൊണ്ടുണ്ടാവുന്ന ഫംഗസ്, പൂപ്പൽ, ബാക്ടീരിയ തുടങ്ങിയവ മൂലം ഉണ്ടാകുന്ന അലർജി,  മറ്റു പ്രശ്നങ്ങൾ ആരോഗ്യത്തിന് ഹാനികരമായി മാറുന്നു.  
  • പ്രാണികൾ, കീടങ്ങൾ എന്നിവയെ നശിപ്പിക്കാനുപയോഗിക്കുന്ന കീടനാശിനികൾ, അണുനാശിനി, മറ്റു ക്ലീനിങ്ങ് വസ്തുക്കൾ, ഗ്യാസ് അടുപ്പി​​​​െൻറ കുക്ക് ടോപ് എന്നിവയിൽ നിന്നുണ്ടാകുന്ന കാർബൺ മോണോക്സൈഡ്, നൈട്രജൻ ഒക്സൈഡ് എന്നിവയും ആരോഗ്യകരമല്ല എന്നു തന്നെ പറയാം. 

വീട്ടിനുള്ളിൽ ഏറെ സമയം ചിവലഴിക്കാറുള്ള നമ്മൾ ഇത്തരം ഒളിഞ്ഞിരിക്കുന്ന അപകടങ്ങലെ സംബന്ധിച്ച് പലപ്പോഴും ബോധനവാന്മാരല്ല. അൽപം ശ്രദ്ധ കൊടുത്താൽ പരിഹരിക്കാവുന്നതേയുള്ളൂ ഇവ. അത്തരം ഹാനികരമായ വസ്തുക്കളെ അകറ്റാനോ, അല്ലെങ്കിൽ ഉപയോഗം കുറക്കാനോ നാം ഏറെ ശ്രദ്ദിക്കേണ്ടതുണ്ട്. 

നിലവിൽ ആരോഗ്യത്തിന് ഹാനികരമല്ലാത്ത മികച്ച ഗുണമേന്മയുള്ള മേൽപ്പറഞ്ഞ പൊല്യൂഷൻ ഉണ്ടാക്കുന്നവക്ക്​ പകരം പ്രകൃതി സൗഹൃദ്ദ വസ്തുക്കൾ മാർക്കറ്റിൽ ലഭ്യമാണ്. 

അകത്തളങ്ങൾക്ക്​ ചാരുത മാത്രം പോര, നിങ്ങളെ സ്വസ്ഥമാക്കാനുള്ള വൈബ്​ കൂടി വേണം. നല്ല തോതിൽ ഓക്​സിജൻ പുറത്തുവിടുന്ന ഇൻഡോർ പ്ലാൻറുകളെയും നമ്മുക്ക്​ കൂട്ടുപിടിക്കാം. അകത്തളത്ത്​ അലങ്കാരചെടികള്‍ കൂടി ഉൾപ്പെടുത്താൻ ആളുകളിന്ന്​ ശ്രമിക്കുന്നുണ്ട്. അലങ്കാരം മാത്രമല്ല വീട്ടിനുള്ളില്‍ ശുദ്ധവായു ഉറപ്പുവരുത്താനും ഇവയ്ക്ക് സാധിക്കുമെന്നാണ് ശാസ്​ത്രീയ പഠനങ്ങൾ തെളിയിക്കുന്നത്. വീടി​​​​െൻറ അകത്തളങ്ങളില്‍ കെട്ടിക്കിടക്കുന്ന വിഷമയമായ വായു വലിച്ചെടുക്കാൻ ഇത്തരത്തിലുള്ള പല ചെടികളും സഹായിക്കും. അകത്തളങ്ങളിലെ വിഷവായു വലിച്ചെടുത്തു ഓക്സിജൻ പിന്തള്ളി മനസിന് കുളിർമ പകരാനും അകത്തളത്തിൽ ചെടികൾ വളർത്തുന്നത്​ സഹായിക്കും. വീട്ടിനുള്ളില്‍ വയ്ക്കാവുന്ന ചില ചെടികളെ പരിചയപ്പെടാം.

1-അരേക്ക പാം (Areca palm or butterfly palm)

സൂര്യപ്രകാശം വേണം എന്നതിനാൽ കോർട്‌‌യാർഡുകളിലേക്കും സ്​റ്റെയർ ലാൻഡിങ്ങിലേക്കും യോജിക്കുന്ന ചെടിയാണ്​ അരേക്ക പാം/ബട്ടർ​െഫ്ല പാം. ഏതാണ്ട് നമ്മുടെ കവുങ്ങുപോലിരിക്കുന്ന ആയിനത്തിൽപെട്ട ചെടി തന്നെയാണ് അരേക്ക പാം. ഏറ്റവുമധികം ഓക്സിജൻ പുറത്തേക്കു വിടുന്ന ചെടികളിലൊന്നാണ് കവുങ്ങ്. ഇത് പെയിൻറിലും പശകളിലും ചില റബ്ബർ ഉല്പന്നത്തിലും കണ്ട് വരുന്ന ടോയൂലീൻ (toluene), സൈലീൻ (xylene) എന്നീ വാതകങ്ങളെ നശിപ്പിക്കുന്നു. 

നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായതാണിത്. അരേക്ക പാം വായുവിലേക്ക് ധാരാളം വെള്ളം വിസർജ്ജിക്കുന്ന ചെടിയാണ്. അതിനാൽ വീടിനകത്തെ അന്തരീക്ഷത്തെ ചെറുക്കാനും ഇത്​ ഉത്തമമാണ്​. ചെടിക്ക് നനയും പരിചരണവും നിത്യവും ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല.

2-സ്​നേക്​ പ്ലാൻറ്​

വീടിനുള്ളിലുണ്ടാവാറുള്ള ഫോർമാലഡൈൻറി​േൻറയും മറ്റു വിഷവാതകങ്ങളെയും ഇല്ലാതാക്കുനുള്ള കഴിവുളള ചെടിയാണ്​ വ്യത്യസ്​ത തരം വരകളും ​പുള്ളികളു​മുള്ള സ്​നേക്​ പ്ലാൻറ്​. ഇവക്ക് മറ്റു ചെടിയേക്കാള് കാർബൺഡയോക്സൈഡിനെ വലിച്ചെടുക്കാൻ കഴിവുണ്ട്. മനോഹരമായ സ്​നേക്​ പ്ലാൻറുകൾ വീടിനു അലങ്കാരവും അകത്തളത്തിന്​ നല്ല വായു നൽകുന്നതുമാണ്​. രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്നവയുമാണ്.

3- സി​​ങ്കോസിയം (Arrowhead Plant)

ഇവക്ക് അധിക തോതില് benzene നേയും formaldehyde നേയും ഇല്ലാതാക്കാന് കഴിയുന്നു. ഇവക്ക് അധികം തണലും ഈർപ്പവും നിലനിൽക്കുന്ന സ്ഥലത്ത് നന്നായി വളരാൻ സാധിക്കുന്നു.

4 -മണി പ്ലാൻറ്

ഏറ്റവും കൂടുതലായി അകത്തളങ്ങളില്‍ വയ്ക്കുന്ന ചെടി എന്ന ബഹുമതി മണിപ്ലാന്റിനുണ്ട്. വള്ളിയായി പടര്‍ന്നു പിടിക്കുന്ന മണി പ്ലാൻറുകള്‍ ചട്ടിയിൽ താഴേക്ക് തൂക്കിയട്ടോ, കുപ്പിയില്‍ വെള്ളം നിറച്ചോ സൂക്ഷിക്കാവുന്നതാണ്. ഇടക്ക് അറ്റം മുറിച്ചു വൃത്തിയാക്കുക, കുപ്പിയിലാണെങ്കിൽ വെള്ളം മാറ്റിക്കൊടുക്കുകയും വേണം.

മണിപ്ലാൻറ് ഓക്സിജ​​​​െൻറ അളവ് വായുവിൽ നിലനിർത്താനും വായുവിനെ ശുദ്ധീകരിക്കാനും സഹായിക്കും.അതായത് അശുദ്ധവായു വലിച്ചെടുക്കാൻ ഈ ചെടിക്ക് കഴിവുണ്ട്. മണി പ്ലാൻറ്​ വീട്ടില്‍ സൂക്ഷിക്കുന്നത് പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുമെന്നും വീട്ടിനുള്ളിലേക്ക് ധനം ആകർഷിക്കുമെന്നും വിശ്വാസമുണ്ട്‌.

ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ പ്രോത്സാഹിപ്പിക്കുന്ന ഹരിത ഭവനമെന്ന ആശയത്തിൽ വീടകങ്ങളിൽ ചെടി വളർത്തുക എന്ന നിർദ്ദേശങ്ങൽ നൽകിവരുന്നുണ്ട്. നൂറു ചതുരശ്ര അടിയിൽ രണ്ട് ചെടികളെങ്കിലും വളർത്തുന്നത് ആരോഗ്യകരമാണെന്നാണ് പഠനം തെളിയിക്കുന്നത്. 

വിഷാംശം കുറവുള്ള ഉൽപന്നം ഉപയോഗിക്കുന്നതിലും വീടിനുള്ളിൽ സസ്യം വളർത്തുന്നതിലും ഉപരി അകളത്ത്​ ഈർപ്പം നിലനിർത്താനും ശരിയായ രീതിയിൽ വ​​​െൻറിലേഷൻ സ്ഥാപിക്കാനും നാം മുൻഗണന നൽകണം. ഇതിലൂടെ നമുക്ക് നല്ല  അന്തരീക്ഷം സൃഷ്ടിക്കാനും ആരോഗ്യകരമായി നിലനില്ക്കാനും സാധിക്കും.

Loading...
COMMENTS