Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightDécorchevron_rightബാലിയിൽ നിന്നും...

ബാലിയിൽ നിന്നും അകത്തളത്തിലേക്ക്​

text_fields
bookmark_border
ബാലിയിൽ നിന്നും അകത്തളത്തിലേക്ക്​
cancel

പരമ്പരാഗത കലകൾ, നൃത്തം, ശിൽപ്പ കല, പെയിന്റിംങ്​ എന്നിവക്ക് പേരുകേട്ടതാണ് ഇ​ന്തോനേഷ്യയിലെ കുഞ്ഞു ദ്വീപായ ബാലി. കേരളത്തിലെ ക്ഷേത്രങ്ങളോട്​ ഏറെകുറെ സാമ്യമുള്ളതാണ് ബാലിയിലെ ഹിന്ദുക്ഷേത്രങ്ങളും ആചാരങ്ങളും കെട്ടിടങ്ങളുടെ നിർമ്മിതിയും കരകൗശല ഉൽപന്നങ്ങളുമെല്ലാം. മരത്തടിയിൽ കൊത്തിയെടുത്ത ശിൽപങ്ങൾക്കും കളിപ്പാട്ടങ്ങൾക്കും പ്രസിദ്ധമാണ്​ ബാലി.

ബാലിയിൽ നിന്നുമെത്തുന്ന കല്ലിലും മരത്തിലും കൊത്തിയ ബുദ്ധരൂപങ്ങൾക്കും വിപണിയിൽ നല്ല ഡിമാൻഡ്​ ആണ്​. മരത്തിൽ തീർത്ത വാൾപാനലുകളും സംഗീത ഉപകരണങ്ങളും പാത്രങ്ങളുമെല്ലാം അതിമനോഹരമെന്ന്​ ഒറ്റവാക്കിൽ പറഞ്ഞാൽ തീരില്ല.

കരകൗശല ഉൽപന്നങ്ങൾ കാണാൻ ഗംഭീരം തന്നെ പക്ഷേ,  എങ്ങനെ കിട്ടുമെന്ന്​ നിരാശപ്പെടേണ്ട. ഇന്ത്യൻ വിപണിയിലും ഒാൺലൈൻ വിപണന പോർട്ടലുകളിലുമെല്ലാം ബാലി ക്രാഫ്​റ്റ്​സ്​ എത്തിതുടങ്ങി.

അകത്തളം മനോഹരമാക്കാൻ വർണാഭമായ ബാലി പെയിൻറിങ്ങുകൾ,  കളിപ്പാട്ടങ്ങൾ, കണ്ണാടി,  പാത്രങ്ങൾ, ഫളവർ വേസുകൾ, വാൾ മാസ്​ക്കുകൾ തുടങ്ങി അലങ്കാരത്തിന്​ ബാലി ക്രാഫ്​റ്റിൽ പിറന്നവയെന്തും തെരഞ്ഞെടുക്കാം. നിങ്ങളുടെ ഇൻറീരിയർ ആധുനികമോ സമകാലിക ശൈലിയിലുള്ളതോ പരമ്പരാഗതമോ ആവ​െട്ട, കണ്ടു മടുത്ത അലങ്കാര വസ്​തുക്കളെ മാറ്റി നിർത്തി ബാലി ആർട്ട്​ പരീക്ഷിക്കാം. മെറ്റൽ, സ്​റ്റോൺ, ക്രിസ്​റ്റൽ, തടി എന്നു തുടങ്ങിയ ഏതു മെറ്റീരയലിലും ബാലി ആർട്ട്​ എത്തുന്നുണ്ട്​.  

മിത്തോളജിക്കൽ രൂപങ്ങൾ കൊത്തിയ ശിൽപങ്ങളും ‘ഉറങ്ങുന്ന ബുദ്ധൻ’ പോലെ വ്യത്യസ്​ത രൂപങ്ങളിലുള്ള ബുദ്ധ വിഗ്രഹങ്ങളും അകത്തളത്തിന്​ വ്യത്യസ്​തത നൽകും.

ചിരട്ടയിലും തടിയിലും തീർത്ത വൈവിധ്യമാർന്ന ഡിസൈനുകളിലുള്ള വിളക്കുകളാണ്​ ബാലിയിൽ നിന്നുള്ള അലങ്കാര വസ്​തുക്കളിൽ മാറ്റുള്ള ഒന്ന്​.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bali craftmirror work
News Summary - Bali art in interior
Next Story