You are here

വീട്ടില്‍ എന്നും പുതുമ നിലനിര്‍ത്താം

17:51 PM
25/02/2016

ജോലികഴിഞ്ഞ് വീട്ടിലേക്കോ സ്വന്തം മുറിയിലേക്കോ വരുമ്പോള്‍ മടുപ്പ് തോാറുണ്ടോ? ഉണ്ടൊണ് ഉത്തരമെങ്കില്‍ അതിന്് ജോലിയിലെ തിരക്കുകളോ മറ്റു പ്രശ്നങ്ങളോ മാത്രമായിരിക്കില്ല ചിലപ്പോള്‍ കാരണം. മടുപ്പിനെ പുറത്താക്കി ഉന്മേഷം കിട്ടാന്‍ വലിയ ചിലവില്ളെങ്കില്‍ ഒരു പരീക്ഷിക്കാവുന്നൊരു കാര്യമാണ് നിങ്ങളുടെ മുറിക്ക് പുത്തന്‍ ലുക്ക് കൊടുക്കുക എന്നത്. അത് നമുക്ക് മാത്രമല്ല വീട്ടിലേക്ക് വരന്നു അഥിതികള്‍ക്കും സന്തോഷം നല്‍കും. കാശ് ചിലവാകില്ളെങ്കില്‍ ഒരു കൈനോക്കാം എന്നാണെങ്കില്‍ കുറച്ചു കാര്യങ്ങള്‍ ഇതാ-

1. ആദ്യം മുറിയിലെ എല്ലാ സാധനങ്ങളും മറ്റൊരു മുറിയിലേക്ക് മാറ്റുക. കര്‍ട്ടനുകളും കാര്‍പ്പെറ്റുകളുമൊക്കെ മാറ്റിക്കഴിഞ്ഞാല്‍തന്നെ വ്യത്യാസം കാണാം.   

2. ഫര്‍ണ്ണിച്ചറുകള്‍ ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റിയാല്‍ എങ്ങനെയിരിക്കുമെന്നാലോചിക്കൂ. മുറിക്ക് വേണ്ടത്ര വലിപ്പമുണ്ടെങ്കില്‍ ഫര്‍ണ്ണച്ചറുകള്‍ സ്ഥാനം മാറ്റിനോക്കാം. പരമ്പരാഗത ശൈലിയിലുള്ള ഫര്‍ണ്ണിച്ചറുകളാണ് വീട്ടിലുള്ളതെങ്കില്‍ അതിനു ചേരുന്ന വിധത്തിലായിരിക്കണം മറ്റ് ക്രമീകരണങ്ങളും. എന്നാല്‍ മുറിക്കുള്ളിലൂടെ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാകുമെങ്കില്‍ ഇതിന് മുതിരരുത്.

3. ഇനിചെയ്യേണ്ടത് റൂമില്‍ എന്തൊക്കെ സാധനങ്ങള്‍ ഉള്‍പ്പെടുത്തണം എന്നുള്ള തിരഞ്ഞെടുപ്പാണ്. ചിലപ്പോള്‍ മാഗസിനുകള്‍ ഒരു ഭാഗത്ത് കൂട്ടിയിട്ടുണ്ടാകാം. ഇത് മറ്റൊരു സ്റ്റോറേജ് സ്പേസിലേക്ക് മാറ്റുകയോ വില്‍ക്കുകയോ ആകാം

4. ടേബിള്‍ ലാമ്പുകള്‍, കുഷനുകള്‍, നമ്മുടെ കയ്യിലുള്ള ഫോട്ടോ ഫ്രെയ്മുകള്‍, പുസ്തകങ്ങള്‍ ഇവയൊക്കെ എവിടെവെക്കുമൊലോചിക്കുക. സമയം കിട്ടുകയാണെങ്കില്‍ നേരത്തേ ഒരു ഡിസൈന്‍ വരച്ചുണ്ടാക്കുകയുമാകാം. ഇല്ളെങ്കിലും സാധനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റിവെക്കുതിനിടയില്‍തന്നെ പുതിയ ആശയങ്ങള്‍ തെളിഞ്ഞുവരും. ചിലപ്പോള്‍ ഫോട്ടോ ഫ്രെയ്മുകള്‍ ഒന്നിച്ചായിരിക്കും ഷെല്‍ഫില്‍ ഇത്രയും നാള്‍ വെച്ചിരുത്. അത് വെവ്വേറെയോ ഒന്നിച്ചോ ചുമരുകളിലേക്കു മാറ്റുകയുമാവാം.

5. പുസ്തക ശേഖരം നിധി പോലെ സൂക്ഷിക്കുന്നവരുണ്ടാകാം. നിങ്ങള്‍ സൂക്ഷിക്കുന്ന പുസ്തകങ്ങള്‍ അഴകോടെ അടുക്കിവെച്ച് മുറി ആകര്‍ഷകമാക്കാം. അവ ഇന്‍റീരിയറിനു ചേരുന്ന തരം ഷെല്‍ഫുകളില്‍ നല്ല രീതിയില്‍ അറേഞ്ച് ചെയ്യാം.

6. മറ്റു റൂമുകളില്‍ ഒന്നു പോയിനോക്കുക. ചിലപ്പോള്‍ ഇത്രനാളും വെളിച്ചത്തേക്കുവരാതിരുന്ന പല സാധനങ്ങളും കിട്ടിയേക്കാം. പഴയ ഭംഗിയുള്ള സ്കാര്‍ഫുകള്‍ ഉണ്ടെങ്കില്‍ കര്‍ട്ടനുകള്‍ക്ക് നടുവില്‍ കെട്ടിയിടാം. സ്പ്രേ പെയിന്‍റുണ്ടെങ്കില്‍ ഫ്ളവര്‍ വേസുകള്‍ക്ക് പുത്തന്‍ ലുക്ക് തന്നെ നല്‍കാം.
 7. അകത്തളത്തിന് കുളിര്‍മ്മ നല്‍കുന്ന കുഞ്ഞു ചെടികളെ ഉള്‍പ്പെടുത്താതിരിക്കുതെങ്ങിനെ. മണിപ്ളാന്‍റ്, കറ്റാര്‍വാഴ പോലുള്ള ചെടികള്‍ വീടിനകത്തും വളര്‍ത്താവുതാണ്.

8. വീടിനകത്ത് കയറുമ്പോള്‍ ആദ്യം കാണുന്ന ഭാഗത്ത് ഹൈലൈറ്റ് ചെയ്യാന്‍ വ്യത്യസ്ഥ നിറങ്ങള്‍ നല്‍കാം. പെയിന്‍റിങ്ങുകള്‍, ക്യൂരിയോസ് എന്നിവ അവിടെ വെക്കാവുതാണ്. കുഷന്‍ കവറുകള്‍ ഇടക്കിടക്ക് മാറ്റാം.

9.കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ കുറച്ചെണ്ണം തിരഞ്ഞെടുത്ത് ഫ്രെയിം ചെയ്തു വെക്കാം. പഠനത്തില്‍ മാത്രമല്ല അവരുടെ കലാവാസനക്കും നമ്മള്‍ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നവരെ അറിയിക്കാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണത്. ഇതൊക്കെ വീടിനെയും മുറികളെയും കൂടുതല്‍ ലൈവാക്കും.
മാഗസിനുകളും സൈറ്റുകളും പരതുന്നത് നിങ്ങളുടെ അഭിരുചി എന്താണെറിയാന്‍ സഹായിക്കും. ഉദാഹരണത്തിന് ചിലപ്പോള്‍ വിന്‍റേജ് സ്റ്റൈല്‍ ഇഷ്ടപ്പെടുവരാകാം നിങ്ങള്‍. ഒരു സിനിമയിലോ ടി വി പ്രോഗ്രമിലോ അങ്ങനെയൊന്ന് കണ്ടാല്‍ ശ്രദ്ധിക്കുക.

10.പഴയതും പൊട്ടിയതുമായ സാധനങ്ങളും ഭാവനക്കനുസരിച്ച് ഒരു ക്രിയേറ്റീവ് പീസാക്കി മാറ്റാം. ഭംഗി കണ്ടിഷ്ടപ്പെട്ട് വാങ്ങിയ ശേഷം വെക്കാന്‍ സ്ഥലമില്ലാതെ ഷെല്‍ഫുകളില്‍ സ്ഥലംപിടിച്ച സാധനങ്ങള്‍ ഉണ്ടോ എന്നു നോക്കാം.'ഡു ഇറ്റ് യുവര്‍സെല്‍ഫ്' ഏറ്റവും കൂടുതല്‍ കേള്‍ക്കു വാചകമാണത്. കലാഭിരുചിയുള്ളവര്‍ക്ക് മാത്രമാണ് ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്യാന്‍ കഴിയുകയെന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ നമുക്ക് എന്തും ഇഷ്ടത്തിനനുസരിച്ച് ഉണ്ടാക്കിനോക്കാം. സഹായത്തിനായി യൂ റ്റ്യൂബ് വീഡിയോകളും ധാരാളമുണ്ട്.

11.ഇനി ചുമരിന്‍റെ നിറത്തിന് കോട്രാസ്ര്റ്റായതോ ചേരുന്നതോ ആയ മറ്റു സാധനങ്ങള്‍ വീട്ടില്‍ നിന്നു തന്നെ കണ്ടുപിടിക്കുക.

12.ബെഡ്റൂമാണ് നിങ്ങള്‍ മാറ്റാനുദ്ദേശിക്കുതെങ്കില്‍; സാധനങ്ങള്‍ കുത്തിനിറക്കാനുള്ള സ്ഥലമല്ല അതെന്ന് ആദ്യം മനസില്‍ ഉറപ്പിക്കുക. കിടപ്പുമുറിയില്‍ നല്ല വെന്‍റിലേഷന്‍, വെളിച്ചം ഇതൊക്കെ പ്രധാനമാണ്. മിനിമലിസ്റ്റിക്ക് സിംപിള്‍ ലുക്കിന് ആരാധകരേറെയുണ്ട്. ഇനി വായിക്കാനിഷ്ടപ്പെടുവരാണെങ്കില്‍  അതിനു കുറച്ച് സ്ഥലം മാറ്റവെക്കാം. ഒരു ചെറിയ ടേബിളും ചെയറും വെളിച്ചവും കാറ്റും കിട്ടുന്ന കോര്‍ണറില്‍ സജീകരിക്കാം.

വീട്ടിലെ എല്ലാ റൂമിനും ഇതുപോലെ മാറ്റം വേണമെന്ന്  തോന്നിത്തുടങ്ങിയെങ്കില്‍ ആദ്യം ഏറ്റവും പ്രാധാന്യമുള്ള റൂമുകള്‍ തിരഞ്ഞെടുക്കുക. നമ്മള്‍ എവിടെയാണ് കൂടുതല്‍ സമയം ചിലവഴിക്കുന്നതെന്ന് നോക്കിയാല്‍തന്നെ അതു കണ്ടുപിടിക്കാന്‍ എളുപ്പമാണ്. വീട്ടിലെ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കണക്കിലെടുത്തുകൊണ്ടു വേണം മാറ്റങ്ങളെല്ലാം പ്രാവര്‍ത്തികമാക്കാന്‍.

ഇനി മാറി നിന്നു മുറിയെ ഒന്നു കണ്ണോടിച്ചുനോക്കു. നമുക്കു എന്തെില്ലാത്തൊരു സന്തോഷം തോന്നും. വീട്ടിലത്തെുന്ന അഥിതികള്‍ക്ക്  പുതുമ സമ്മാനിക്കുന്ന വീടായി നിങ്ങളുടെ അകത്തളം മാറിയത് കാണാം. ഒരു ശൈലി മടുത്തെന്ന് തോന്നുകയാണെങ്കില്‍അത് മാറ്റി നോക്കാം. ഇങ്ങനെ 3 മാസമോ ആറു മാസമോ കൂടുമ്പോള്‍  കുറച്ചു സമയം വീടിനെ സ്നേഹിക്കാന്‍ മാറ്റിവെക്കുക. അത് നിങ്ങള്‍ക്കും കുടുംബത്തിനും ഏകുന്ന സന്തോഷത്തിന് അതിരുണ്ടാവില്ല.

തയാറാക്കിയത്
അഞ്ജു ദാസ്

Loading...
COMMENTS