വീ​​ട് നി​​ർ​​മി​​ക്കു​​​േമ്പാൾ ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ ശ്ര​​ദ്ധി​​ക്കാം 

13:05 PM
12/04/2018
construction

●ന​​മ്മു​​ടെ അ​​ഭി​​രു​​ചി​​ക​​ൾ​​ക്ക് ഇ​​ണ​​ങ്ങി വേ​​ണം സ്വ​​പ്ന​​വീ​​ട് പ​​ണി​​യേ​​ണ്ട​​ത്. കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്ക് സ​​ന്തോ​​ഷ​​ത്തോ​​ടെ താ​​മ​​സി​​ക്കാ​​നു​​ള്ള​​താ​​ണ് വീ​​ട്, മ​​റ്റു​​ള്ള​​വ​​രെ കാ​​ണി​​ക്കാ​​ൻ വേ​​ണ്ടി​​യു​​ള്ള​​ത​​ല്ല എ​​ന്ന​കാ​​ര്യം ഓ​​ർ​​ക്കു​​ക. 

●ലോ​​ൺ സൗ​​ക​​ര്യം ഏ​​ർ​​പ്പെ​​ടു​​ത്തി​​യാ​​ണ് വീ​​ട് പ​​ണി​​യു​​ന്ന​​തെ​​ങ്കി​​ൽ പ്ലാ​​ൻ ത​​യാ​​റാ​​യ ഉ​​ട​​ൻ ലോ​​ൺ സം​​ബ​​ന്ധി​​ച്ച ന​​ട​​പ​​ടി​​ക​​ളെ​​ല്ലാം പൂ​​ർ​​ത്തി​​യാ​​ക്കു​​ക. ശേ​​ഷം മാ​​ത്ര​​മേ നി​​ർ​​മാ​​ണം തു​​ട​​ങ്ങാ​​വൂ. 

●താ​​ങ്ങാ​​വു​​ന്ന തി​​രി​​ച്ച​​ട​​വ് നി​​ശ്ച​​യി​​ച്ച് മാ​​ത്ര​​മേ ലോ​​ൺ എ​​ടു​​ക്കാ​​വൂ. കാ​​ര​​ണം വീ​​ടൊ​​രു​​ക്കു​​ന്ന​​ത് സ​​ന്തോ​​ഷ​​പ്ര​​ദ​​മാ​​യി ജീ​​വി​​ക്കാ​​നാ​​ണ്, തി​​രി​​ച്ച​​ട​​വി​​നു​വേ​​ണ്ടി ബു​​ദ്ധി​​മു​​ട്ടാ​ന​ല്ല. 

●പ്ലാ​​ൻ സം​​ബ​​ന്ധി​​ച്ച് അ​​ന്തി​​മ​​തീ​​രു​​മാ​​നം പ​​ണി ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് മു​​മ്പു​ത​​ന്നെ എ​​ടു​​ത്തി​​രി​​ക്ക​​ണം. ഇ​​ട​​ക്കി​​ടെ പ്ലാ​​നി​​ൽ മാ​​റ്റം​വ​​രു​​ത്തു​​ന്ന​​ത് ബ​​ജ​റ്റ് താ​​ളം​​തെ​​റ്റു​​ന്ന​​തി​​നി​​ട​​യാ​​ക്കും. 

●വീ​​ട് നി​​ർ​​മാ​​ണം തു​​ട​​ങ്ങി‍യാ​​ൽ അ​​വ​​സാ​​നം വ​​രെ ത​​ട​​സ്സ​​ങ്ങ​​ളി​​ല്ലാ​​തെ പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തി​​ന് മു​​ൻ​​തൂ​​ക്കം ന​​ൽ​​ക​​ണം. ഇ​​ട​​ക്ക് നി​​ർ​​ത്തി​​വെ​​ക്കു​​ന്ന​​ത് സാ​​മ​​ഗ്രി​​ക​​ളു​​ടെ വി​​ല​​ക്ക​​യ​​റ്റം, കൂ​​ലി എ​​ന്നീ ഇ​​ന​​ത്തി​​ൽ വ​​ലി​​യ ന​ഷ്​​ട​ങ്ങ​​ൾ​​ക്കി​​ട​​യാ​​ക്കും. മാ​​ത്ര​​മ​​ല്ല, ഉ​​ദ്ദേ​​ശി​​ച്ച ബ​​ജ​റ്റി​​ൽ പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ന്ന​​തി​​നും ഇ​​ത് ത​​ട​​സ്സ​​മു​​ണ്ടാ​​ക്കും. 

●വീ​​ടി​​ന് ആ​​വ​​ശ്യ​​ത്തി​​നു​​ള്ള വി​​സ്തൃ​​തി​​യും മു​​റി​​ക​​ളും മ​​തി. ഉ​​പ​​യോ​​ഗി​​ക്കാ​​നി​​ട​​യി​​ല്ലാ​​തെ പൊ​​ടി​​പി​​ടി​​ച്ചു​​കി​​ട​​ക്കാ​​ൻ വേ​​ണ്ടി മു​​റി​​ക​​ളും വി​​സ്താരവും​​ കൂ​​ട്ടേ​​ണ്ട​​തി​​ല്ല. മാ​​ത്ര​​മ​​ല്ല, പെ​​യി​​ൻ​​റി​ങ്​ ഉ​​ൾ​​പ്പെ​​ടെ മെ​​യി​​ൻ​​റ​​ന​ൻ​​സ് ചെ​ല​​വും പിന്നീട് ഭീമമായി മാറിയേക്കും. 

Loading...
COMMENTS