Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightConstructionchevron_rightഗോവണി സ്റ്റീലാണോ...

ഗോവണി സ്റ്റീലാണോ നല്ലത് കോൺക്രീറ്റോ? വിലയും ഗുണവും താരതമ്യം ചെയ്ത് മനസ്സിലാക്കാം

text_fields
bookmark_border
ഗോവണി സ്റ്റീലാണോ നല്ലത് കോൺക്രീറ്റോ? വിലയും ഗുണവും താരതമ്യം ചെയ്ത് മനസ്സിലാക്കാം
cancel

വീടിന്റെ ഇന്റീരിയർ ഭംഗി തീരുമാനിക്കുന്നതിൽ ചെറുതല്ലാത്ത പങ്കുണ്ട്​ ഗോവണികൾക്ക്. മരഗോവണിയുടെ ആന്റിക്‍ ലുക്ക് മുതൽ കോൺക്രീറ്റും സ്റ്റീലും അടക്കമുള്ള നിർമിതികളുടെ രൂപഭംഗി വരെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. കോൺക്രീറ്റ്, സ്റ്റീൽ സ്റ്റെയർകേസുകളുടെ വിലയും ഗുണനിലവാരവും താരതമ്യം ചെയ്ത് സിവിൽ എൻജിനീയർ ഫൈസൽ മുഹമ്മദ് തയാറാക്കിയ വിലയിരുത്തൽ വായിക്കാം:

വീട് പണി ലിന്റൽ വർക്കിന്റെ സ്റ്റേജിൽ എത്തിയപ്പോഴാണ് സ്റ്റൈർ കേസ് സ്റ്റീൽ സ്ട്രക്ക്ച്ചറിൽ വേണോ അതോ കോൺക്രീറ്റ് കൊണ്ടുള്ള ആർ.സി.സി (RCC) സ്ട്രക്ചറിൽ വേണോ എന്ന കൺഫ്യുഷൻ ഉടലെടുക്കുന്നത്. വീട് ഡിസൈൻ ചെയ്ത ആർക്കിടെക്റ്റ് സ്റ്റീൽ കൊണ്ടുള്ള സ്റ്റെയർകേസാകും വീടിന്റെ മനോഹാരിതക്ക് നന്നാകുക എന്ന് പറഞ്ഞപ്പോൾ കോൺക്രീറ്റ് സ്റ്റെയറിനോട്‌ ചെറിയ താല്പര്യം ഉണ്ടായിരുന്ന ഞാൻ ഇത് രണ്ടും വിശദമായി പഠിക്കുവാൻ തീരുമാനിച്ചു.


ഗൂഗിൾ മാമനോട് ചോദിച്ചപ്പോൾ സ്റ്റീൽ സ്ട്രക്ചർ കമ്പനികളുടെ വെബ്സൈറ്റ്കളല്ലാം സ്റ്റീൽ സ്റ്റെയർകേസിന്റെ ഗുണ-ഗണങ്ങൾ വിശദീകരിച്ചപ്പോൾ കൺസ്ട്രക്ഷൻ അറിവുകൾ നൽകുന്ന "The constructor " "Daily Civil " പോലുള്ളവർ കോൺക്രീറ്റാണ് മികച്ചത് എന്ന നിലപാടിലായിരുന്നു.

അടുത്തതായി നോക്കിയത് കൺസ്ട്രക്ഷൻ അറിവുകൾ ഏറ്റവും കൂടുതൽ ലഭിക്കുന്ന ലിങ്ക്ഡ് ഇൻ ആയിരുന്നു. ഇതിൽ മാർക്ക് ജെ. ഗില്ലൻ എഴുതിയ The Best Staircases - Concrete or Steel? എന്ന ആർട്ടിക്കിളും സൗദിയിലെ റിയാദ് മെട്രോ റെയിൽ പ്രോജക്ടിൽ ഞാൻ വർക്ക്‌ ചെയ്യുന്ന സമയം പ്രി-കാസ്റ്റ് യാർഡ് B1 ഡിപ്പാർട്മെന്റ് ഹെഡും ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ പ്രൊജക്റ്റ്‌ ആയ നിയോം ദ ലൈൻ പ്രോജെക്ടിന്റെ കൺസൾട്ടന്റ് കൺസ്ട്രക്ഷൻ മാനേജറുമായ ജമീൽ സാറിന്റെ അഭിപ്രായങ്ങളും ഈ ലേഖനം തയാറാക്കുന്നതിൽ സഹായിച്ചിട്ടുണ്ട്.

താഴെ പറയുന്ന ഏഴ് കാര്യങ്ങളാണ് പ്രധാനമായും താരതമ്യം ചെയ്തത്:

1. ഈട്

2. അറ്റകുറ്റപ്പണി

3. ശബ്ദ ശല്യം, വൈബ്രേ​ഷൻ

4. ​ലാഭകരം

5. ഡിസൈൻ

6. ഉൾഭാഗത്തിന്റെ ഉപയോഗക്ഷമത

7. കൈവരിയുടെ ഉറപ്പ്

1. ഈട് നിൽപ്:

പഠനത്തിനായി സ്റ്റീൽ സ്ട്രകചറിൽ ചെയ്ത കുറച്ചു വീടുകൾ സന്ദർശിച്ചിരുന്നു. പക്ഷേ, പരമാവധി 5 വർഷം വരെ പഴക്കം ഉള്ള വീടുകൾ മാത്രമാണ് കാണുവാൻ കഴിഞ്ഞത്. (എന്റെ അറിവിൽ ഇല്ലാത്ത വീടുകൾ മറ്റു സ്ഥലങ്ങളിൽ ഉണ്ടാകാം). അവയിൽ പോലും കോൺക്രീറ്റ് ജോയിന്റ് ചെയ്യുന്ന ഭാഗങ്ങളിലും താഴത്തെ ബോട്ടം സെക്ഷനിലും സെൻട്രലിലെ ലാൻഡിങ് സെക്ഷനിലും മുകളിലെ എൻഡ് സെക്ഷനിലും തുരുമ്പ് (Corrosion) വന്നതായി കണ്ടു. നന്നായി കൺസ്ട്രക്ഷൻ ചെയ്യുകയാണെങ്കിൽ മിനിമം 30 to 50 വർഷമാണ് ഒരു വീടിന്റെ ലൈഫ് സ്പാൻ ഉണ്ടാകുക. അപ്പോൾ മിനിമം ഒരു പതിനഞ്ച് വർഷമെങ്കിലും നിന്നു കഴിഞ്ഞാലേ സ്റ്റീൽ സ്റ്റെയറിനു ലോങ് ലൈഫ് ഉണ്ടന്ന് പറയുവാൻ കഴിയൂ. ലോങ് ലൈഫ് പരിഗണിക്കുകയാണെങ്കിൽ കോൺക്രീറ്റ് നിർമിതിയാണ് മികച്ചത് എന്ന് പറയേണ്ടിവരും.

2. അറ്റകുറ്റപ്പണി:

നമ്മൾ കേരളീയർ പൊതുവെ വൃത്തിയുള്ള കൂട്ടത്തിൽ ആയതിനാൽ ഒട്ടു മുക്കാൽ വീട്ടുകാരും അത്യാവശ്യം വീടുകൾ നനച്ച തുണി കൊണ്ട് തുടക്കുന്ന കൂട്ടത്തിൽ ഉള്ളവരാണ്. ഈർപ്പമാണെങ്കിലോ സ്റ്റീലിന്റെ ജന്മ ശത്രുവും. അതു കൊണ്ട് തന്നെ ഞാൻ പഠനത്തിനായി പോയ മിക്ക വീടുകളിലും സ്റ്റീൽ സ്റ്റെയറുകളിൽ പലയിടത്തും തുരുമ്പിന്റെ ആരംഭം ഉണ്ടായിരുന്നു.

അതു കൊണ്ട് തന്നെ തുരുമ്പ് വരാതെ ഇരിക്കുവാൻ രണ്ട് വർഷം കൂടുമ്പോൾ Anti Corrosion കോട്ടിങ് ആയ Zink കോട്ടിങ്ങ് കൊടുക്കാറുണ്ടന്ന് ചില വീട്ടുടമകൾ പറഞ്ഞു. മാത്രമല്ല പല വീടുകളിലും സ്റ്റെപ്പ്സ് ആയി ഉപയോഗിച്ചിരുന്നത് മരപ്പലകകൾ ആയിരുന്നു. നിരന്തരമായ ഉപയോഗം കൊണ്ടാകാം ചില വീടുകളിൽ പലകകളിൽ തേയ്മാനവും ക്രാക്കുകളും കാണ്ടു. ചില വീടുകളിൽ ഫിക്സ് ചെയ്ത ബോൾട്ടുകൾ ലൂസ് ആയി പലകകൾ ഇളകിയിരുന്നു. അധികം വൈകാതെ അവർ സ്റ്റെപ്സിനായി വീണ്ടും ഒരു പണം ചെലവഴിക്കേണ്ടി വരും എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

എന്നാൽ 35 വർഷം പഴക്കം ഉണ്ടായിരുന്ന എന്റെ തറവാട് പൊളിക്കുന്നത് വരെയും കോൺക്രീറ്റിൽ പണിത അതിന്റെ സ്റ്റെയറിനു വേണ്ടി അഞ്ചു പൈസ ചിലവാക്കേണ്ടി വന്നിട്ടല്ലായിരുന്നു (പെയിന്റിങ് ചെയ്യുമ്പോൾ ബോട്ടം പെയിന്റിങ് ചെയ്യുന്നത് ഒഴിച്ച്). ഈ പഠനത്തിൽ അറ്റകുറ്റപ്പണിയുടെ കാര്യത്തിലും കോൺക്രീറ്റ് സ്ട്രക്ചറാണ് മികച്ചത് എന്ന് പറയേണ്ടി വരും.

3 ശബ്ദ ശല്യം, വൈബ്രേഷൻ:

ഈ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ ആദ്യമെ പറയട്ടെ ഇത് ഓരോരുത്തരുടെ ഇഷ്‌ടമാണ്. ഞാൻ പൊതുവെ അനാവശ്യ ശബ്ദങ്ങൾ ഇഷ്ടമില്ലാത്ത ഒരാളാണ്. സ്റ്റീൽ സ്ട്രക്ചറിൽ പണിയുന്ന ഗോവണിയിൽ കൂടി നടക്കുമ്പോൾ അത്യാവശ്യം ശബ്ദവും ചെറുതല്ലാത്ത വൈബ്രെഷനും ഉണ്ട്. ഇത്തരം കാര്യങ്ങൾ ഒരു Disturbances ആയി തോന്നാത്തവർക്ക് ഇതൊരു പോരായ്മയായി കണക്കാക്കേണ്ടതില്ല. പക്ഷെ അതൊരു പോരായ്മയായി തോന്നുന്ന എനിക്ക് കോൺക്രീറ്റ് ആണ് നല്ലത് എന്ന് തോന്നി.

4. ഏതാണ് ലാഭകരം?

ആദ്യം സ്റ്റീൽ കൊണ്ടുള്ള സ്റ്റെയറിന്റെ കൺസ്ട്രക്ഷൻ ചിലവിനെ കുറിച്ച് പറയാം. സ്റ്റീൽ കൊണ്ട് പണിയുമ്പോൾ മൂന്നു തരത്തിലുള്ള ക്വാളിറ്റിയിൽ ഉള്ള സ്റ്റീൽ ആണ് ഉപയോഗിക്കാറുള്ളത്:

1, MS Steel (Mild Steel )

2, GI Steel ( Galvanized Steel)

3, SS Steel (Stainless Steel)

ഇതിൽ MS കൊണ്ട് പണിയുമ്പോൾ ടാറ്റാ പോലുള്ള ബ്രാൻഡഡ് സ്റ്റീൽ ആണെങ്കിൽ കിലോക്ക് 80 - 90 + Rs ആണ് ഇപ്പോൾ വിലയുള്ളത്. ബോട്ടം ഫ്രെയിം + സ്റ്റെപ്സ് ഫ്രെയിം അടക്കം നോർമലി നല്ല രീതിയിൽ പണിയുവാൻ 700 to 1000 Kg സ്റ്റീൽ വേണ്ടി വരും.

അപ്പോൾ 80 x 700 = 56000

ഇനി ടാറ്റാ പോലത്തെ കമ്പനിയുടെ GI ആണേൽ 120 to 140 Rs ആണ് ഇപ്പോഴത്തെ വില.

120 x 700 = 84000

ഇനി SS ആണേൽ 304 ഗ്രെഡ് 300 + ആണ് ഇപ്പോഴത്തെ വില

300 x 700 = 210000

പണിക്കൂലി + അവരുടെ ലാഭം അടക്കം എങ്ങനെ പോയാലും 20000 Rs + എങ്കിലും വരും..

അപ്പോൾ

MS 56000 + 20000 = 76000

SS 84000 + 20000 = 104000

GI 210000 + 20000 = 230000

(കണക്കുകൾ ഏകദേശമാണ്)


ഇനി കോൺക്രീറ്റ് സ്റ്റെയർ നോക്കാം:

17 ട്രെഡും (Tread) (0.90 csteel staircase vs rcc staircase cunstructionm (L) x 30 cm (B) x 0.10 cm (H) ഒരു ലാൻഡിംങ്ങും വരുന്ന (1 m x 1m x 0.10) ഒരു റിങ് ടൈപ്പ് സ്റ്റെയർ കെയ്സിനു പരമാവധി വേണ്ടി വരുക രണ്ട് M3 കോൺക്രീറ്റ് ആണ് (രണ്ടിൽ താഴെയെ വരൂ) അതു പോലെ സ്റ്റീൽ വരുക പരമാവധി 250 kg സ്റ്റീലിൽ താഴെയെ വരൂ.

PWD M20 റേറ്റ് എടുത്താൽ പോലും കോൺക്രീറ്റ് 2 M3 x 9000 (Pwd Rate / M20 M3) = 18000

സ്റ്റീൽ 250 kg x 80 = 20000. ലേബർ കോൺട്രാക്ടറുടെ കരാറിൽ ആൾറെഡി ഉള്ളത് കൊണ്ട് വേറെ കൊടുക്കേണ്ട ആവിശ്യം ഇല്ലല്ലോ. അപ്പോൾ ടോട്ടൽ 38,000 Rs കൊണ്ട് സ്ട്രക്ചർ പണിയുവാൻ കഴിയും.

ഇനി സ്റ്റെയർ മാത്രം നിർമിക്കാൻ കരാർ കൊടുക്കുകയാണെങ്കിൽ 15,000 അതിന്റെ കൂലി കൂടി കൂട്ടിയാലും സ്റ്റീലിനേക്കാൾ കുറവാകും.

ഇതിൽ നിന്നും ചിലവ് നോക്കുമ്പോൾ കോൺക്രീറ്റ് ഗോവണി ആണ് നല്ലത് എന്ന് മനസ്സിലായല്ലോ..

5. ഡിസൈൻ:

സ്റ്റീൽ സ്ട്രക്ചർ കൊണ്ടുള്ള സ്റ്റെയർകേസിൽ മികവ് തോന്നിയ ഒരു കാര്യമാണ് ഇഷ്ടമുള്ള ഡിസൈനിൽ ചെയ്യാം എന്നത്. RCC യെക്കാളും ഫ്ലെക്സിബിൽ ആയതിനാൽ കണ്ണിനു കുളിർമ നൽകുന്ന ഡിസൈൻ ചെയ്യുവാൻ സ്റ്റീൽ കൊണ്ട് കഴിയും എന്നത് മികച്ച ഒരു കാര്യം തന്നെയാണ്. സ്റ്റെപ്പുകൾ തമ്മിലുള്ള ഗ്യാപ്പുകൾ വ്യക്തമായി വേറിട്ട്‌ നിൽക്കുന്നതിനാൽ അതു നൽകുന്ന ഡിസൈൻ ഭംഗി വേറെ ലെവലാണ്.

6. അടിഭാഗത്തിന്റെ ഉപയോഗം:

ഈ ഒരു പോയിന്റിൽ RCC സ്റ്റെയർകേസിന്റെ താഴ്ഭാഗമാണ് നമുക്ക് ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയൂ.. സ്റ്റീൽ സ്ട്രക്ച്ചറിന്റെ താഴ് ഭാഗം കൊണ്ട് കഴിയില്ല എന്നല്ല, പക്ഷെ ആ ഭാഗം ഉപയോഗിക്കുമ്പോൾ പരിമിതികൾ കൂടുതലാണ് എന്ന് പറയാം. ഞാൻ വിട്ടുപോയ എന്തെങ്കിലും പോയിന്റുകൾ ഉണ്ടങ്കിൽ അതു മെൻഷൻ ചെയ്യാവുന്നതാണ്.

7. ​കൈവരിയുടെ ബലം:

സ്റ്റെയർ പണിതാൽ സേഫ്റ്റിക്ക് വേണ്ടിയും പ്രായമായവർക്ക് പിടിച്ചു കയറുവാനും കൈവരി നിർബന്ധമായും ഫിക്സ് ചെയ്യേണ്ടി വരും. സ്റ്റീൽ സ്ട്രക്ചറിൽ കൈവരി ഫിക്സ് ചെയ്യുമ്പോൾ RCC യിൽ ചെയ്യുമ്പോൾ ഉള്ള ബലം ലഭിക്കുമോ എന്ന കാര്യത്തിൽ സംശയം ഇല്ലാതില്ല. മുകളിൽ പറഞ്ഞ പഠനത്തിൽ 'ഡിസൈൻ' എന്ന മേഖല ഒഴിച്ച് ബാക്കി എല്ലാ പോയിന്റിലും RCC സ്റ്റെയർ മികച്ചതായാണ് ​ബോധ്യപ്പെട്ടത്.

ഫൈസൽ മുഹമ്മദ് (സിവിൽ എൻജിനീയർ)

Techfans Waterproofing & Building Solutions LLP

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rccstaircasesteelcunstruction
News Summary - steel staircase vs rcc staircase cunstruction
Next Story