ഭവന നിർമാണ ചെലവ് കുറക്കാൻ ദീർഘചതുര മാജിക്ക്

22:23 PM
27/01/2019

നിങ്ങളുടെ വീട്​ ഏത്​ ആകൃതിയിലാണ്​​? ​പലർക്കും ഇതിനുത്തരം പറയാൻ അൽപനേരം ആലോചിക്കേണ്ടിവരും. ​വ്യത്യസ്​തവും നൂതനവുമായ നിർമാണ ​ൈശലിയും ഡിസൈനുകളും ഭവന നിർമാണ രംഗത്ത്​ വന്നുകഴിഞ്ഞു. നിങ്ങൾ ആഗ്രഹിക്കുന്ന ഏത്​ ആകൃതിയിലും വീട്​ ഒരുക്കാൻ കഴിവുള്ള ആർക്കിടെക്​റ്റുമാരും ചുറ്റുവട്ടത്തു തന്നെയുണ്ട്​.

അതുവരെ സ്വരുക്കൂട്ടിവെച്ച തുകയും വായ്​പയെടുത്തുമാണ്​ പലരും വീട്​ വെക്കുന്നത്​. അതുകൊണ്ട് വീടുപണിയുടെ ഓരോ ഘടകത്തിലും ഒാരോ ഘട്ടങ്ങളിലും സൂക്ഷ്മത പാലിച്ചാൽ ചെലവ് പരമാവധി കുറക്കാൻ കഴിയും. ഇത്തരത്തിൽ ചെലവ് കുറയ്ക്കാനുള്ള ഒരു മാർഗമാണ്​  ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകനും വാസ്തു ശാസ്ത്ര കൺസട്ടൻറുമായ പ്രസൂൻ സുഗതൻ പങ്കുവെക്കുന്നത്​.

വീടി​​​​​​​​െൻറ ആകൃതിയും ചെലവും തമ്മില്‍ ബന്ധമുണ്ട്. ഭവന നിർമാണ രംഗത്തുള്ളവർ പൊതുവെ പറയാറ്​ ചതുരാകൃതിയിലുള്ള വീടാണ്  ചെലവ്​ കുറക്കാൻ ഏറ്റവും നല്ലതെന്നാണ്. കൂടുതല്‍ കട്ടിങ്ങും വളവുകളും തിരിവുകളുമുള്ള വീടിന് ഭിത്തിയുടെ വിസ്തീര്‍ണം കൂടും. സ്ഥലം ഉപയോഗശൂന്യമാവുകയും ചെയ്യും.

കല്ല് കെട്ടാനും തേക്കാനും ഫേളാറിങ്ങിനുമെല്ലാം ചെലവ് കൂടും. ചതുരാകൃതിയിലുള്ള വീടാ​ണ്​ നിർമിക്കുന്നതിൽ ഇത്തരത്തിലുള്ള അമിത ചെലവുകളെല്ലാം കുറക്കാം. എന്നാൽ വലുപ്പം​ കുറക്കാതെ വീടി​​​​​​​​െൻറ ചെലവ്​ കുറക്കാൻ സമചതുര വീടുകളേക്കാൾ മികച്ചത്​ ദീർഘ ചതുരാകൃതിയിലുള്ള വീടാണെന്ന്​ പ്രസൂൻ സുഗതൻ പറയുന്നു.

സമചതുരത്തിലുള്ള വീടി​​​​​​​​െൻറ അതേ ചുറ്റളവിൽ ദീർഘചതുരത്തിൽ വീട​ുണ്ടാക്കുകയാണെങ്കിൽ ചെലവ്​ ഗണ്യമായി കുറയും. എങ്ങനെയാണെന്നല്ലേ സംശയം. ഇക്കാര്യം ഒരു ഉദാഹരണത്തിലൂടെയാണ്​ അദ്ദേഹം വിശദീകരിക്കുന്നത്​.

12 അടി നീളവും വീതിയുമുള്ള സമചതുരത്തിലുള്ള മുറിയുടെ ചുറ്റളവ് = (12+ 12+12+12) = 48 അടി, വിസ്തീർണ്ണം = 12 * 12 = 144 സ്ക്വയർ ഫീറ്റ്​. ഇതേ ചുറ്റളവിൽ 14 അടി നീളം, 10 അടി വീതിയുമായി ദീർഘചതുരത്തിൽ മുറി ചെയ്​താലുള്ള ചുറ്റളവ് = (14+10+14 +10) = 48 അടി, വിസ്തീർണ്ണം = 14 * 10 = 140 സ്ക്വയർ ഫീറ്റ്​. അതായത്​ ഒരേ ചുറ്റളവിലുള്ള മുറി സമചതുരത്തിൽ നിന്ന്​ ദീർഘചതുരമാകുമ്പോൾ നാല്​ സ്ക്വയർ ഫീറ്റ്​ കുറയും. ഒരു മുറിയിൽ ഇത്രയും കുറവെങ്കിൽ വീട് ദീർഘചതുരമായാലോ? പല മുറികളുള്ള വീടിൽ കുറയുന്നത് എത്ര സ്ക്വയർ ഫീറ്റാകും?

ഇപ്രകാരം 1000 സ്ക്വയർ ഫീറ്റ്​ വീട്ടിൽ ഏകദേശം 40 സ്വകയർ ഫീറ്റ്​ ലാഭിക്കാം. നിങ്ങളുടെ ഭവന നിർമാണത്തിനിടെ 40 സ്ക്വയർ ഫീറ്റ്​ കുറയുന്നുവെന്ന്​ കരുതുക ഒരു സ്ക്വയർ ഫീറ്റിന്​ നിർമ്മാണ ചിലവ് 1850 എങ്കിൽ ആകെ  ലാഭിക്കുന്ന തുക =74000 രൂപ. 

വലിയ വിസ്​തീർണത്തിൽ വീടുകൾ വെക്കുന്നവർക്ക്​ ദീർഘചതുര മാജിക്കിലൂടെ ലക്ഷങ്ങൾ ലാഭിക്കാം. 2000 സ്ക്വയർ ഫീറ്റ് വീട് ദീർഘചതുരമാകുമ്പോൾ ലാഭിക്കുന്നത് 1.50 ലക്ഷം രൂപയോളം ആണ്. നിർമാണത്തിലെ സൂക്ഷ്​മതയിലൂടെയും സൂത്രവിദ്യകളിലൂടെ ചെലവുകൾ കുറക്കാമെന്ന്​​ ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകനായ  പ്രസൂൻ സുഗതൻ വ്യക്തമാക്കുന്നു. വീടി​​​​​െൻറ ദീർഘം തെക്ക് വടക്കാവുന്നതാണ് നല്ലത് എന്നും അദ്ദേഹം പറയുന്നു. സംശയങ്ങൾക്ക് അദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ 9946419596

 

 

Loading...
COMMENTS