തൂണിൽ ഉറച്ച ജീവിതം: ആധുനിക വീടുകളുടെ പുതിയ മുഖം
text_fieldsതറയിൽനിന്ന് തൂൺ ഉയർത്തി അതിന്റെ മുകളിൽ വീട് നിർമിക്കുന്ന ശൈലി, ആർക്കിടെക്ചർ ലോകത്ത് പിലോടി സ്ട്രക്ചർ അഥവ സ്റ്റിൽറ്റ് ഹൗസ് എന്ന് അറിയപ്പെടുന്നതാണിത്. ഈ നിർമാണ ശൈലിക്ക് നൂറ്റാണ്ടുകളുടെ ചരിത്രവും സാങ്കേതിക മേൻമയുമുണ്ട്. നിർമാണ ശൈലി ദക്ഷിണ-പൂർവ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നു. വെള്ളപ്പൊക്കം, ഈർപ്പം, കാട്ടുമൃഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാനാണ് ഈ ശൈലി തുടങ്ങിയത്. കേരളത്തിലും ഈ ശൈലി വിവിധ രൂപത്തിൽ കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ചും ആലപ്പുഴ, കൊല്ലം ജില്ലകളിലെ വെള്ളക്കെട്ട് മേഖലകളിൽ.
നിർമാണ ഘട്ടങ്ങൾ
- അടിത്തറ നിർമാണം
- അടിത്തറ നിർമാണം
ആദ്യ ഘട്ടത്തിൽ മണ്ണ് പരിശോധന നടത്തി ഭൂമിയുടെ ഭാരം വഹിക്കാനുള്ള ശേഷി നിർണ്ണയിക്കണം. തൂണുകൾ സ്ഥാപിക്കുന്ന ഭാഗത്ത് ആഴത്തിൽ അടിത്തറ നിർമാണം അല്ലെങ്കിൽ Spread Footing നിർമിക്കും. ഈ അടിത്തറ ഉറപ്പോടെ സ്ഥാപിക്കുന്നത് തൂണുകളുടെ ദൃഢതക്ക് അത്യന്താപേക്ഷിതമാണ്.
- തൂൺ (Column) നിർമാണം
തൂണുകൾ RCC (Reinforced Cement Concrete), ഉരുക്ക്, തടി, അല്ലെങ്കിൽ ആധുനിക Composite Materials ഉപയോഗിച്ച് നിർമിക്കാം. തൂണുകളുടെ വ്യാസം, ഉയരം, ഇടയകലം എന്നിവ എൻജിനീയർമാർ കണക്കാക്കുന്നു. ഓരോ തൂണും കാറ്റ്, ഭൂകമ്പം എന്നിവ താങ്ങാൻ ശക്തമായിരിക്കണം.
- ബീം-സ്ലാബ് ഘടന (Beam and Slab System)
- ബീം-സ്ലാബ് ഘടന (Beam and Slab System)
തൂണുകൾക്ക് മുകളിൽ തിരശ്ചീന ബീമുകൾ ഇട്ട് അവക്ക് മുകളിൽ ആർ.സി.സി സ്ലാബ് ഒഴിക്കുന്നു. ഈ സ്ലാബ് ആണ് വീടിന്റെ നില (Floor) ആകുന്നത്. ഇതിൽ ഏറ്റവും പ്രധാനം Beam-Column Connection ഭദ്രമാക്കലാണ്.
- വെള്ളപ്പൊക്ക പ്രതിരോധം - ഭൂനിരപ്പിൽനിന്ന് ഉയർന്ന് നിൽക്കുന്ന ഘടന വെള്ളം കയറ്റം ഫലപ്രദമായി തടയുന്നു
- വായു സഞ്ചാരം - തൂണുകൾക്കിടയിലൂടെ കാറ്റ് സ്വതന്ത്രമായി കടന്നു പോകുന്നത് ഈർപ്പം കുറക്കുന്നു
- ഭൂകമ്പ പ്രതിരോധം - ശരിയായ ഡിസൈൻ ഉള്ള Piloti Structures ഭൂകമ്പ ഊർജ്ജം ആഗിരണം ചെയ്യാൻ ശേഷിയുള്ളവയാണ്
- ഗ്രൗണ്ട് ഫ്ലോർ ഉപയോഗം - തൂണുകൾക്കിടയിലുള്ള തറ പ്രദേശം പാർക്കിങ്, ഗോഡൗൺ, തുറന്ന ഇടം എന്നിങ്ങനെ ഉപയോഗിക്കാം
- ഭൂമി ലാഭം - ചെറിയ സ്ഥലത്ത് കൂടുതൽ ഉപയോഗ്യ ഇടം ലഭ്യമാകുന്നു
പ്രത്യേക ശ്രദ്ധ വേണം
തൂൺ-ബീം ഘടനയിൽ Corrosion (തുരുമ്പ്) ഒരു പ്രധാന വെല്ലുവിളിയാണ്, പ്രത്യേകിച്ചും തീരദേശ മേഖലകളിൽ. ഉരുക്ക് ഘടകങ്ങൾക്ക് Anti-Corrosion Coating നിർബന്ധമാണ്. കൂടാതെ, Structural Engineer, Architect, Civil Engineer എന്നിവരുടെ സഹകരണം ഇത്തരം നിർമാണങ്ങൾക്ക് അത്യന്താപേക്ഷിതമാണ്.
തറയിൽനിന്ന് തൂൺ ഉയർത്തി വീട് നിർമിക്കുന്ന ശൈലി ഒരേ സമയം പ്രായോഗിക ബുദ്ധിയുടെയും വാസ്തുശിൽപ സൗന്ദര്യത്തിന്റെയും ഉദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്ക ഭീഷണി, നഗരവത്കരണ സമ്മർദം എന്നിവ മൂലം ഈ നിർമാണ ശൈലി പ്രസക്തമാണ്. ഗുണമേൻമയുള്ള നിർമാണ സാമഗ്രികൾ, ശരിയായ ഡിസൈൻ, നൈപുണ്യമുള്ള തൊഴിലാളികൾ എന്നിവ ഉറപ്പാക്കിയാൽ ഈ ശൈലി ദീർഘകാലം നിലനിൽക്കുന്ന സുരക്ഷിതവും മനോഹരവുമായ ഭവനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

