മേൽക്കൂരയെന്ന തലപ്പാവ്​

  • വീടും കൂടും –പ്രശസ്​ത ആർക്കിടെക്​റ്റ്​ ഡിസൈനർ രാജേഷ്​ മല്ലർകണ്ടി എഴുതുന്ന പംക്തി

Roofing

വീടിന്​ ​ചരിഞ്ഞ മേൽക്കൂര തെരഞ്ഞെടുക്കുന്നവരാണ്​ കൂടുതൽ. ഇതിന് കാരണങ്ങള്‍ പലതാണ്. മഴപെയ്താല്‍ വെള്ളം മുഴുവനായി വാര്‍ന്നുപോകുമെന്നതാണ് പ്രധാന കാര്യം. രണ്ടാമത്തേത് വീടി​​​​െൻറ പുറംഭംഗിയും. യൂറോപ്യന്‍ രാജ്യങ്ങളടക്കം പല രാജ്യങ്ങളിലും കൂടുതലായും കാണുന്നത് ചരിഞ്ഞ വാര്‍പ്പോടുകൂടിയ മേല്‍ക്കൂരയുള്ള വീടുകൾ തന്നെയാണ്​. അവിടത്തെ കാലാവസ്ഥകൂടി പരിഗണിച്ചാണ് അവര്‍ അത്തരത്തില്‍ നിര്‍മിക്കുന്നത്. പണ്ട്​  നമ്മുടെ നാട്ടി​െല വീടുകളും ചരിഞ്ഞമേൽക്കൂരയിൽ  തന്നെയായിരുന്നു. കോൺക്രീറ്റ്​ വീടുകൾ എത്തിയതോടെയാണ്​ പരന്ന മേൽക്കൂര ഇവിടെ എത്തിയത്​. കാലം മാറിയതോടെ വീണ്ടും ചരിഞ്ഞമേൽക്കൂരയിലേക്ക്​ ആളുകൾ മാറി.  

ഇന്ന്​ മേൽക്കൂരയുടെ സ്റ്റൈലിന് ഓവര്‍കോട്ട് കൂടി ധരിപ്പിക്കുന്നതാണ്​ ശീലം. കോണ്‍ക്രീറ്റ്ചെയ്ത ​െചരിഞ്ഞ റൂഫില്‍ പലതരത്തിലുള്ള ടൈലുകള്‍ പാകി ഭംഗിയാക്കുന്നതാണ് കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്​. കണ്ണിന് കുളിര്‍മ നല്‍കുന്നതും ചുവരിനും വീടിന്‍െറ മതിലിനുമെല്ലാം ഉപയോഗിച്ചിരിക്കുന്ന നിറത്തിന് അനുയോജ്യമായി മേല്‍ക്കൂരയിലേക്കുവേണ്ട ടൈല്‍ തെരഞ്ഞെടുക്കുന്നതാകും ഉചിതം. ടൈല്‍ തെരഞ്ഞെടുക്കുമ്പോള്‍ അതിന്‍െറ നിറം സൂര്യപ്രകാശത്തെ സ്വീകരിക്കുന്ന വിധംകൂടി മനസ്സിലാക്കണം. കാരണം, പല നിറങ്ങളും ടൈലില്‍ ചൂട് നിലനിര്‍ത്താന്‍ കാരണമാകാറുണ്ട്.

ഏറെ കാലങ്ങളായി ക്ലേ ഓടുകളാണ് മേൽക്കൂരയിൽ പതിക്ക​ുന്നതിന്​ ഉപയോഗിച്ചു വരുന്നത്​. എന്നാൽ കുറച്ചു വർഷങ്ങളായി സിമൻ്റ് ഓടുകൾ, സിറാമിക് ഓടുകൾ, വിട്രിഫൈഡ് ഓടുകൾ എന്നിവ ഉപയോഗിച്ചുവരുന്നു.

കേരള തനിമ വിളിച്ചോതുന്ന വീടുകൾക്ക് കളിമൺ ഓടുകൾ തന്നെയാണ്​ ഉചിതം. ടെറാക്കോട്ട നിറത്തിലാണ് ഇത്തരം ഓടുകൾ ലഭിക്കാറുള്ളത്​. ഈ ഓടുകൾ വാങ്ങി ചായംപൂശി വിവിധ കളറുകളിൽ മേൽകൂല മനോഹരമാക്കുകയായിരുന്നു പതിവ്​. നിറപകിട്ടാർന്ന മേൽക്കൂരകൾ ഉയർന്നതോടെ കമ്പനികൾ വിവിധ നിറങ്ങളിൽ ക്ലേ ഓടുകൾ വിപണിയിലെത്തിച്ചു തുടങ്ങി. സിറാമിക് കോട്ടിംഗ് ഉള്ള ഇത്തരം ഓടുകൾക്ക്​ ചെലവ്​ കൂടുതലായിരുന്നു. പിന്നീട് ചെലവ്​ കുറഞ്ഞ സിമൻ്റ് ഓടുകൾ വിവിധ കളറുകളിൽ വന്നു തുടങ്ങി. ഇത് ചൂടു കൂടുതൽ ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് ചിലരെങ്കിലും പിറകോട്ട് പോയിട്ടുണ്ട്.

ഈ അടുത്ത കാലത്തായി മേൽക്കൂരയിലെത്തിയ ​െഎറ്റമാണ്​ ഷിങ്കിൽസ്​. ഇത് പല കളറുകളിൽ ലഭ്യമാണെന്നതും പാറ്റേണി​​​െൻറ ഭംഗിയും ലേയിങ്ങ് സമയത്ത് ഒാടുകൾ  പൊട്ടിപോയി ഉണ്ടാകുന്നതുപോലെ നഷ്​ടം ഉണ്ടാകില്ലെന്നതും ഇതിന്​ ജനപ്രീതി കൂട്ടിയിട്ടുണ്ട്​. വിട്രിഫൈഡ് ഓടുകളും വിവിധ കളറുകളിൽ ഇപ്പോൾ ലഭ്യമാണ്.

ചെമ്മണ്‍ നിറത്തില്‍ ഓടുപാകിയ മരത്തിലുള്ള മേൽക്കൂരകൾ ഒാർമയായി കൊണ്ടിരിക്കയാണ്​. ചിലയിടത്ത്​ ഇരുമ്പു പൈപ്പ്​ ഉപയോഗിച്ച്​ ഇൻ്റസ്​ട്രിയൽ വർക്ക് ചെയ്ത് അതിനുമുകളിൽ ഓടിടുന്നുണ്ട്​.  പ്ലെയിൻ സ്ലാബ് ചെയ്ത് രിഞ്ഞ ഇൻഡസ്​ട്രിയൽ ട്രസ്​ ചെയ്ത് അതിനു മുകളിൽ ഓടിടുന്നവരുമുണ്ട്. ഇത് മൂലം ചെരിഞ്ഞ കോൺക്രീറ്റ് സ്ലാബ് ലീക്ക് ആകുന്നത് ഒഴിവാക്കാനാകും.

ടെറസിന് മുകളില്‍ റൂഫിങ് ഷീറ്റുകള്‍ മേയുന്നത് മുമ്പ് ചോര്‍ച്ചയും വീട് മങ്ങുന്നത് കുറക്കാനുമായിരുന്നെങ്കില്‍, വീടി​​​െൻറ ഭംഗികൂട്ടുന്നതിന്​  റൂഫിങ് ഷീറ്റുകള്‍കൊണ്ട് കവര്‍ ചെയ്യുന്നത്  ട്രെന്‍ഡ് ആയിരിക്കുകയാണ്. റൂഫിങ് ഷീറ്റുകള്‍ക്കുമുണ്ട് പലവിധ മോഡലുകള്‍. ജി.ഐ, അലൂമിനിയം, ഗാല്‍വല്യും, അലുസിങ്ക്, യു.പി.വി.സി, ഫൈബര്‍, പോളി കാര്‍ബണേറ്റ് തുടങ്ങിയ ചെലവ് കുറഞ്ഞതും കൂടിയതുമായ നിരവധി തരം ഷീറ്റുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

 

(കോഴിക്കോട്​ ഇൗസ്​ഹില്ലിൽ സ്​ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തി​​​​​​​​​​​​​​​​​​​​​​​​​െൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ്​ രംഗത്ത്​ പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്​ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. ഫോൺ: 919847129090 rajmallarkandy@gmail.com)

Loading...
COMMENTS