വീട്​ നിർമാണം: ലിൻറലും സ്​ട്രോങ്

വീട്​ നിർമാണത്തിൽ ലിൻറലിനും  പ്രാധാന്യം ഏറെയാണ്. വർഷങ്ങൾക്ക് മുൻപ് വാതിൽ കട്ടിള വെക്കുമ്പോൾ അതോടൊപ്പം മരത്തി​​​​​െൻറ പട്ടിക കൂടി വെച്ച് അതിനുമുകളിൽ വെട്ടുകല്ല് പടവ് ചെയ്യുന്ന ഒരു രീതി ഉണ്ടായിരുന്നു. ഓടിട്ട വീടുകളിൽ ആണ് ഇത്തരം നിർമ്മാണങ്ങൾ ഉണ്ടായിരുന്നത്. കുറച്ചുകൂടി സ്ട്രോങ്ങ് ആകാൻ വേണ്ടി മരത്തടി, പിന്നീട്ട് സ്റ്റീൽ സെക്ഷൻ ഒക്കെ വെച്ച് ലിൻറൽ ചെയ്യാറുണ്ടായിരുന്നു. ഓപ്പണിങ് വരുന്ന ഭാഗത്തുള്ള ലോഡ് ഓപ്പണിങ്ങി​​​​​െൻറ രണ്ടു വശത്തുകൂടി നൽകുക എന്നതാണ് ലിൻറലി​​​​​െൻറ ധർമം.

ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും പ്രചാരം കോൺക്രീറ്റ്​ ലിൻറൽ ആണ്. മുൻകാലങ്ങളിൽ ജനൽ വാതിൽ ഓപ്പണിംഗിന് മുകളിൽ മാത്രം ലിൻറൽ ചെയ്തുവെങ്കിൽ ഇന്ന് വീടി​​​​​െൻറ ചുമരുകൾക്കു മുകളിൽ മുഴുവനായും ലിൻറൽ ചെയ്തു വരുന്നു. ചുമരുകൾ മുഴുവനായി ഒരു കൂട്ടി പിടുത്തം ഉണ്ടാക്കാൻ ഇത് സഹായകമാണ്. ഇങ്ങനെ ചെയ്യുന്നതിനാൽ ലിൻറലുകൾക്ക്​ അടിയിൽ എവിടെ വേണമെങ്കിലും ഒരു മീറ്റർ വരെയുള്ള വാതിലോ ജനലോ ചെയ്യാൻ പ്രയാസമില്ല. 

ചുമരുകളിൽ 8 mm അളവിലുള്ള നാല് കമ്പികൾ ആണ് ഇടുന്നത്. ഒരു മീറ്റർ വീതിയിലുള്ള ഓപ്പണിങ്ങിന്​  നാല് കമ്പിയുള്ള ലിൻറൽ മതി. എന്നാൽ കൂടുതൽ സ്പാൻ ഉള്ള ഓപ്പണിങ് ആവശ്യം ഉണ്ടെങ്കിൽ ലിൻറലുകളും അതനുസരിച്ചു കമ്പിയുടെ അളവിലും ബീം സൈസിലും മാറ്റം വരുത്തേണ്ടത്  ആവശ്യമാണ്.

20 cm ഭിത്തി വണ്ണം ഉള്ള ചുമരുകളിൽ 20cm  X 15cm സൈസിലാണ് ലിൻറൽ കോൺക്രീറ്റ് ചെയ്യുന്നത്. ഇതിലേക്ക് 1:2: 4 അനുപാതത്തിലുള്ള മിശ്രിതം ആണ് ഉപയോഗിക്കുന്നത് (1 സിമൻറ്​.2 മണൽ /എം സാൻഡ് ,4 മെറ്റൽ ). സാധാരണ ഓപ്പണിങ്ങുകളിൽ വേണ്ട ലിൻറൽ / കമ്പി അളവുകൾ താഴെ പറയുന്നവയാണ്.

  • ഒരു മീറ്റർ വരെയുള്ള ഓപ്പണിങ്ങുകളിൽ 20cm  X 15 cm ലിൻറൽ, മുകളിൽ 8 mm കമ്പി രണ്ടെണ്ണം,  താഴെ 8 mm കമ്പി രണ്ടെണ്ണം. 8 mm റിങ് (സ്​ട്രിപ്സ്) 20 cm അകലത്തിൽ. 
  • ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെയുള്ള ഓപ്പണിങ്ങുകളിൽ 20cm X 15 cm ലിൻറൽ, മുകളിൽ 8 mm കമ്പി രണ്ട്​ എണ്ണം,  താഴെ 8 mm കമ്പി മൂന്ന്​ എണ്ണം. 8 mm റിങ് (സ്​ട്രിപ്സ്) 20 cm അകലത്തിൽ.
  • ഒന്നര മുതൽ രണ്ട് മീറ്റർ വരെയുള്ള ഓപ്പണിങ്ങുകളിൽ 20cm  X 20  cm ലിൻറൽ, മുകളിൽ 10 mm കമ്പി രണ്ട്​ എണ്ണം, താഴെ 12 mm കമ്പി രണ്ട്​, ​8 mm റിങ് ( സ്ടിറപ്സ് ) 20 cm അകലത്തിൽ.
  • രണ്ട് മുതൽ രണ്ടര മീറ്റർ വരെയുള്ള ഓപ്പണിങ്ങുകളിൽ 20cm X 20  cm ലിൻറൽ, മുകളിൽ10 mm കമ്പി രണ്ട്​ എണ്ണം, താഴെ 12 mm കമ്പി  രണ്ട്​ എണ്ണം + 10 mm കമ്പി ഒന്ന്​, 8 mm റിങ് (സ്​ട്രിപ്സ് ) 20 cm അകലത്തിൽ.

ഇത്​ നിർമാണത്തി​​​​​െൻറ ഏകദേശ കണക്കുകൾ മാത്രമാണ്. ഓപ്പണിങ്ങുകൾക്ക് മുകളിൽ മറ്റെന്തെങ്കിലും വിധത്തിലുള്ള ഭാരം വരുന്നുണ്ടെങ്കിൽ അതിനനുസരിച്ച്​ കണക്കുകളിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. രണ്ടര മീറ്ററിൽ കൂടുതൽ ഉള്ള ഓപ്പണിങ്ങുകൾ ബീം  ചെയ്യേണ്ടത് ആവശ്യമാണ്. ഓപ്പണിങ്ങുകളുടെ സ്പാൻ അനുസരിച്ചു ബീം സൈസ് അതിലുപയോഗിക്കുന്ന കമ്പി എല്ലാം വ്യത്യസ്തമായിരിക്കും.

നിർമിക്കുന്ന വീടി​​​​​െൻറ ഉറപ്പ് ഭംഗിയെക്കാൾ പ്രധാനമാണ്. ഒരു സ്ട്രക്ച്ചറൽ എൻജിനീയറുടെ സേവനം ലഭ്യമാക്കുകയാണ് കെട്ടിടത്തി​​​​​െൻറ മേന്മ ഉറപ്പുവരുത്താൻ ഏറ്റവും അഭികാമ്യം.

പലപ്പോഴും ലിൻറൽ കോൺക്രീറ്റ് ചെയ്യുമ്പോൾ കോൺട്രാക്ടർമാർ ശ്രദ്ധിക്കാതെ ചെയ്യുന്ന ചില കാര്യങ്ങൾ ഉണ്ട്. ഓരോ മീറ്റർ വീതിയുള്ള രണ്ട് വാതിലുകൾക്ക് ഇടയിൽ 20 cm ഉള്ള ഒരു ചുമർ ഉണ്ടെങ്കിൽ എൻജിനീയർ നിർദേശിച്ച ലിൻറൽ അളവ് ഒരുമീറ്റർ ഓപ്പണിങ്ങി​േൻറത്​ ആയിരിക്കും. എന്നാൽ ഈ വാതിലുകൾക്കിടയിൽ ഉള്ള ചുമർ വാതിലി​​​​​െൻറ പിൻതല വെക്കാൻ എന്ന പേരിൽ ഒഴിവാക്കിയാണ് ജോലിക്കാർ ചെയ്യുന്നത്. ഇതുമൂലം 220 cm ഓപ്പണിങ് അവിടെ ഉണ്ടാകുന്നു. എന്നാൽ 220 cm ഓപ്പണിങ്ങിന് വേണ്ട ലിൻറൽ അവിടെ ചെയ്യുന്നുമില്ല. വാതിൽ - ജനൽ പിൻതലക്ക് വേണ്ടി ഇങ്ങനെ കുറെയേറെ സ്ഥലങ്ങളിൽ രണ്ടു ഓപ്പണിങ്ങുകൾക്ക് ഇടയിൽ ചുമരുകൾ ഇല്ലാതെ കണ്ടു വരാറുണ്ട്. ഇത് പലപ്പോഴും മുകളിൽ നിന്നും വരുന്ന അമിത ഭാരം താങ്ങാനാകാതെ ക്രാക്ക് വരാനും ചിലപ്പോൾ പൊളിഞ്ഞു വീഴാനും സാധ്യത ഉണ്ടാക്കുന്നു.

കോർണർ ജനലുകൾ ചെയ്യുമ്പോൾ രണ്ട് വശത്തുനിന്നും കാൻറിലിവർ ബീമുകൾ ചെയ്താണ് ഉറപ്പ് കൂട്ടേണ്ടത്. അതിന് കൃത്യമായ അളവ്​ ആവശ്യമാണ്. എന്നാൽ വേണ്ടത്ര അറിവില്ലാതെ, എൻജിനീയറുടെ മേൽനോട്ടം ഇല്ലാതെ ചെയ്യുന്ന നിർമാണങ്ങളിൽ ലിൻറൽ മാത്രം ചെയ്യുകയും പിന്നീട് മെയിൻ സ്ലാബ് ഒക്കെ ചെയ്ത് കൂടുതൽ ഭാരം മൂലകളിൽ വന്ന് തകർന്ന​ു പോകാനുള്ള സാധ്യത ഏറെയാണ്. വീട്​ നിർമാണത്തിൽ ചെറിയ കാര്യമെന്ന്​ പറഞ്ഞ്​ തള്ളാതെ ഒ​ാരോ ഘടകങ്ങളിലും ശ്രദ്ധചെലുത്തിയാൽ പിന്നീട്​ സങ്കടപ്പെടേണ്ടിവരില്ല.

Loading...
COMMENTS