നിർമ്മാണത്തിന്​ ഏതു തരത്തിലുള്ള കരാർ തെരഞ്ഞെടുക്കണം?

വീടിനെ കുറിച്ച്​ ആലോചിക്കുന്ന ദിവസം തൊട്ട്​ നിർമാണം പൂർത്തിയാക്കുന്നതുവരെ ആശയകുഴപ്പമുണ്ടാക്കുന്ന ഒന്നാണ്​ വീട്​ പണി. വീടിനായി നല്ല ​േപ്ലാ​ട്ടോ പ്ലാനോ കിട്ടിയാൽ തീരില്ല, ഗുണമേന്മയുള്ള നിർമാണ സാമഗ്രികളും മികവുമള്ള പണിക്കാരുമെല്ലാം ചേരു​േമ്പാഴാണ്​ വീട്​ ഉഗ്രനാവുക. വീട്​ പണി പൂർണമായി നോക്കി നടത്താനൊന്നും വീട്ടുടമക്ക്​ കഴിയണമെന്നില്ല. ജോലിത്തിരക്കുകൾ കൊണ്ടോ മേഖലയിൽ പരിചയകുറവുള്ളതു കൊണ്ടോ കരാറുകാരെ ഏൽപ്പിക്കുന്നതാണ്​ പതിവ്​. എന്നാൽ പലതരത്തിൽ കരാറുപണി ഏറ്റെടുക്കുന്നവർ നിർമാണ മേഖലയിൽ ഉണ്ട്​. 

സ്​ക്വയർ ഫീറ്റിന്​ നിശ്ചയിച്ച തുകയിൽ വീടിൻെറ ആകെ ഏരിയ കണക്കാക്കി എത്രയാണോ ചെലവ് വരുന്നത് അതിന് അനുസരിച്ചു കരാർ നൽകാം. വിസ്​തീർണ കണക്കിന് കരാർ നൽകിയാലും കോമ്പൗണ്ട് വോൾ, ഗേറ്റ് ,ഇൻറർലോക്ക് ,ലാൻഡ് സ്‌കേപ്പ്്​  തുടങ്ങി നല്ലൊരു തുക വേറെയും ചെലവ് കാണേണ്ടതാണ്.

ചില കരാറുകൾ വീടി​​​െൻറ മുഴുവൻ പണിയും പൂർത്തിയാക്കി താക്കോൽ നൽകുന്ന രീതിയിലാണ്. ഈ അവസരങ്ങളിൽ പലപ്പോഴും വീട്ടുടമയുടെ ആഗ്രഹങ്ങൾ പൂർണമായി നിറവേറികൊള്ളണ​െമന്നില്ല.  ചിലപ്പോൾ ടൈൽ, ​േക്ലാസറ്റ് , സി.പി ഫിറ്റിങ്സ്, വയറുകൾ, പൈപ്പ് തുടങ്ങിയവ വീട്ടുകാർ ഉദ്ദേശിക്കുന്ന കമ്പനിയുടെ ലഭിച്ചെന്ന് വരില്ല. ചില സാമഗ്രികൾ താൽപര്യങ്ങൾക്ക് അനുസരിച്ചു വാങ്ങണമെന്നുണ്ടെങ്കിൽ കൊട്ടേഷൻ പ്രകാരം പറയുന്ന തുകയേക്കാൾ ബ്രാൻഡ്​ സാധനത്തി​​​െൻറ അധിക വിലകൂടി കോൺട്രാക്ടർക്ക് നൽകിയാൽ മതി.

 സാധനങ്ങളുടെ ഗുണനിലവാരം നോക്കി കരാർ എടുക്കുന്ന പതിവ് മുമ്പുണ്ടായിരുന്നു. പണി പൂറത്തിയാകു​േമ്പാൾ അളവ്​ നോക്കി ഉൽപന്നങ്ങളുടെ തുക കണക്ക്കൂട്ടി ബിൽ നൽകുന്ന ഏർപ്പാടാണ്​. കൺസൽട്ടൻറ് ഉള്ള നിർമ്മാണങ്ങൾക്കേ ഈ കരാർ ഉപകാരപ്രദമാകൂ. ഇത്തരം കരാർ പലപ്പോഴും വീട്ടുടമക്ക്​ ആശയകുഴപ്പങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ബീം സൈസ്, സ്ലാബ് കനം , റീറ്റെയ്‌നിങ് വോൾ ഹൈറ്റ് ഒക്കെ നേരത്തെ നിശ്ചയിക്കാൻ പറ്റാത്ത  പ്രോജക്ടുകൾ ഇങ്ങനെ കരാർ എടുക്കാറുണ്ട്.

മെറ്റീരിയൽ മുഴുവൻ ക്ലയൻറ്​ എത്തിച്ചുനൽകി വീട് പണി ലേബർ കോൺട്രാക്ട് നൽകുന്ന രീതി കേരളത്തിൽ സുലഭമായി ഉണ്ട്. കെട്ടിട നിർമ്മാണ സാമഗ്രികൾ വീട് നിർമ്മിക്കുന്നവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു ലഭിക്കുമെന്നതാണ്​ ഇതി​​​െൻറ പ്രത്യേകത. ഒരു കോൺട്രാക്ടർ ചെയ്യുന്ന ജോലി ക്ലയൻറ്​ ഏറ്റെടുക്കേണ്ടി വരുമെങ്കിലും ഇത്തരം കരാറുകളിൽ മെറ്റീരിയൽ വാങ്ങുമ്പോഴുള്ള ലാഭം വീട്ടുടമക്ക്​ ലഭിക്കാറുണ്ട്​. നിർമ്മാണ ചെലവ് നല്ലൊരു ശതമാനം കുറക്കാൻ ഇതുകൊണ്ട് സാധിക്കും. കരാറുകാർ എത്തിക്കുന്ന എളുപ്പത്തിൽ സാധനങ്ങളെത്തിക്കാൻ ക്ലയൻറിന്​ ചിലപ്പോൾ കഴിഞ്ഞെന്ന്​ വരില്ല. നിർമാണ മേഖലയിൽ മുൻപരിചയമില്ലെങ്കിൽ ഗുണനിലവാരം നോക്കി സാധനങ്ങൾ തെരഞ്ഞെടുക്കുന്നതിലും പരാചയപ്പെ​ട്ടേക്കാം. ഇത്​ ഒഴിവാക്കാൻ മേഖലയിൽ പരിചയമുള്ളവ​രെ കൂടെ കൂട്ടാം.

ചില കരാറുകാർ സിവിൽ വർക്കിൽ മാത്രം ഒതുങ്ങി നിൽക്കും. പിന്നീടുള്ള ജോലികളെല്ലാം മറ്റു പരിചയ സമ്പന്നരായ തൊഴിലാളികളെ വെച്ച് ചെയ്യിച്ചെടുക്കാൻ ഉടമസ്ഥൻ തയാറാകണം. ഇത് കുറച്ചുകൂടി നല്ലൊരു രീതിയാണ്. സിവിൽ വർക്ക് കഴിഞ്ഞതിന് ശേഷം  നമുക്ക് ഇഷ്ടമുള്ള ബ്രാൻഡഡ് സാമഗ്രികൾ വാങ്ങിക്കൊടുത്ത് ഇലക്ട്രിക്കൽ, പ്ലംബിങ്, ടൈൽസ് ,ആശാരിപ്പണി, പെയിന്റിംഗ് എല്ലാം ലേബർ കരാർ മാത്രം നൽകിയാൽ മതി.

ഇന്ന് വീടുപണിക്ക് ആവശ്യമുള്ള ഈ മെറ്റീരിയൽ എല്ലാം ഒരു ഷോപ്പിൽ നിന്ന്​ വാങ്ങാനുള്ള സൗകര്യം ഉണ്ട്. വീടിൻെറ ഡിസൈനറെ കൂടെ കൂട്ടിവേണം ഈ സാധനങ്ങൾ സെലക്ട് ചെയ്യേണ്ടത്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനോടൊപ്പം നിങ്ങളുടെ വീടിനു ചേരുന്നതാണോ അതെന്ന്​ പറഞ്ഞു തരാനും ഡിസൈനർക്ക്​ കഴിയും. 

 വീടിന് ആവശ്യമുള്ള എല്ലാ മെറ്റീരിയലി​​​െൻറയും അളവ്​ കൃത്യമായി പറഞ്ഞ്​ ഷോറൂമിൽ നിന്നും കൊട്ടേഷൻ എടുത്താൽ വരാൻ പോകുന്ന ചെലവുകൾ നേരത്തെ അറിയാൻ സാധിക്കും. പിന്നീട് അതത്‌ മെറ്റീരിയൽ ആവശ്യമുള്ളപ്പോൾ പണം  എത്തിച്ചു നൽകിയാൽ പറഞ്ഞ സാധനങ്ങൾ നിങ്ങളുടെ സൈറ്റിൽ എത്തിക്കാൻ ഈ ഷോപ്പുകാർ തയാറാകും. ക്ലയൻറിന് സമയലാഭവും ഇതുകൊണ്ട് സാധിക്കും.

 ​കരാർ ഏതുരീതിയിൽ ആണെങ്കിലും ക്ലയൻറും ഡിസൈനറും കരാറുകാരനും തമ്മിലുള്ള കെമിസ്ട്രി ആണ് പ്രധാനം. പരസ്പര വിശ്വാസം ഒരു നിർമിതിക്ക്‌ അത്യന്താപേക്ഷിതമാണ്. കരാർ എങ്ങനെ എന്നതിനേക്കാൾ, കരാറുകാരനുമായി വ്യക്തമായ എഗ്രിമ​​െൻറ്​ ഉണ്ടോ, നിർമ്മാണവുമായി ബന്ധപ്പെട്ട് ഓരോ സ്റ്റേജിലും ആവശ്യമായ ചെലവ് വ്യക്തമായി കരാറിൽ കാണിച്ചിട്ടുണ്ടോ എന്നൊക്കെ ശ്രദ്ധിക്കുക. കാരണം കരാറുകാരനും നിങ്ങളും ഒരുമിച്ചു മുന്നോട്ട് പോകാത്ത സാഹചര്യം വന്നാൽ ഏതു സ്റ്റേജിൽ ആണോ കരാർ അവസാനിപ്പിക്കുന്നത് അവിടെ വെച്ച് അവർക്ക് ചെലവായ തുക കണക്കാക്കി പിരിച്ചുവിടാൻ അത്തരം രേഖകൾ കൂടി എഗ്രിമ​​െൻറിൽ ഉൾപെടുത്തേണ്ടത് അനിവാര്യമാണ്​. 

Loading...
COMMENTS