Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightConstructionchevron_rightവയറിങ്​ എ​പ്പോൾ...

വയറിങ്​ എ​പ്പോൾ തുടങ്ങാം

text_fields
bookmark_border
വയറിങ്​ എ​പ്പോൾ തുടങ്ങാം
cancel

പ്ലംബിങ്ങിനെന്ന പോലെ ഇലക്ട്രിക്കൽ വർക്കിനും ലേഔട്ട് വേണം. നല്ല എൻജിനീയറുടെയും ആർക്കിടെക്റ്റി​െൻറയും കീഴിൽ ഇതിനുള്ള വിദഗ്ധരും ഉണ്ടാകും. പരിചയസമ്പന്നനായ ഇലക്ട്രീഷ്യനൊപ്പമിരുന്ന് ആവശ്യങ്ങൾ ചർച്ചചെയ്ത് തീരുമാനിച്ചാൽ പാഴ്ചെലവ് ഒഴിവാക്കാം. സ്വിച് ബോർഡുകളുടെ സ്​ഥാനവും മറ്റും ലേഔട്ടിൽ കൃത്യമായി രേഖപ്പെടുത്തും. ഭിത്തി കെട്ടുമ്പോൾത്തന്നെ ഇതിന് ഒരുക്കങ്ങൾ നടത്തണം. കോൺക്രീറ്റിനുള്ളിലൂടെ കടന്നുപോകേണ്ട പൈപ്പുകൾ യഥാസമയം ഇടണം. പിന്നീട് കുത്തിപ്പൊളിക്കുന്നത് ഇരട്ടിപ്പണിയാകും.

വയറുകളും പൈപ്പുകളും കുറച്ചുപയോഗിക്കുന്ന രീതിയിലാകണം പ്ലാനിങ്. തൊട്ടടുത്ത മുറികളിൽ ഒരേ ചുമരിൽ സ്വിച്ബോർഡ് വരുമ്പോൾ ചുമര് തുളച്ച് മറുവശത്ത് കണക്ഷൻ നൽകാം. വയർ, പൈപ്പ്, പണിക്കൂലി എന്നിവ ഇതുവഴി ലാഭിക്കാം. സീലിങ്ങിലെ വയറിങ്ങിനുള്ള പൈപ്പ് കോൺക്രീറ്റിങ്ങിന് കമ്പികെട്ടുന്ന സമയത്ത് ഇടണം. ഭിത്തി കെട്ടുന്ന സമയത്തും ഇതു ശ്രദ്ധിക്കണം. ഇലക്ട്രിക് ലേഔട്ട് നേരത്തേ തയാറാക്കിയാൽ ഇതൊന്നും വിലങ്ങുതടിയാവില്ല. 

സുരക്ഷക്ക് മുൻതൂക്കം നൽകി വേണം സാമഗ്രികളുടെ തെരഞ്ഞെടുപ്പ്. വയറും സ്വിച്ചും പ്ലഗും എല്ലാം മികച്ചവ തെരഞ്ഞെടുക്കണം. എണ്ണവും അളവും ബ്രാൻഡും നിശ്ചയിച്ച് മൂന്നോ നാലോ കടയിൽനിന്ന് ക്വട്ടേഷൻ വാങ്ങി കുറഞ്ഞവിലക്ക് നൽകുന്നിടത്തുനിന്ന് വാങ്ങാം. കോപ്പറിനുപകരം ഇരുമ്പുപയോഗിക്കുന്ന വയറുകൾക്ക് വില കുറയും, ആയുസ്സും. അതിനാൽ വിശ്വസ്​ത കമ്പനികളുടേതുമാത്രമേ ഉപയോഗിക്കാവൂ. എൽ.ഇ.ഡിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു ഗേജ് ഉള്ള വയർ മതി. ഇതുവഴിമാത്രം ചെലവിൽ ഗണ്യമായ കുറവുണ്ടാകും. വീടി​െൻറ ശൈലിക്കനുസരിച്ചാണ് ലൈറ്റ് ഫിക്സ്​ചേഴ്സ്​ വേണ്ടത്. പരമ്പരാഗത വീടുകൾക്ക് ആൻറിക് രീതിയിലുള്ളതാണ് ചേർച്ച.  

വയറിങ്–പ്ലംബിങ് ജോലികൾ കരാർ നൽകുന്നതാണ് നാട്ടുനടപ്പ്. വയറിങ്ങിന് പോയൻറ് കണക്കിലുപരി വീടി​െൻറ അളവിനനുസരിച്ചാണ് ഇപ്പോൾ കരാർ. ചതുരശ്ര അടിക്ക് ശരാശരി 40 രൂപയാണ് കൂലി. വയറിങ്ങിനും പ്ലംബിങ്ങിനുംകൂടിയാണ് ഈ കൂലിനിരക്ക്. 1000 ചതുരശ്ര അടിയുള്ള വീടി​െൻറ വയറിങ്ങും പ്ലംബിങ്ങ് ജോലികൾക്ക്  40,000 രൂപ കൂലിച്ചെലവ് വരും.  

വയറിങ്​ ചെലവു കുറക്കാം

  • സിംഗ്ൾഫേസ്​ കണക്ഷനുള്ള കണക്ടഡ് ലോഡ് 5000 വാട്ട്സ്​ ആണ്. അതിൽ കൂടുതലാണെങ്കിൽമാത്രമേ ത്രീഫേസ്​ കണക്ഷൻ വേണ്ടൂ. ഡിസ്​ട്രിബ്യൂഷൻ ബോർഡ്, മീറ്റർ ബോർഡ്, വൈദ്യുതി ബിൽ എന്നിവയെല്ലാം ത്രീഫേസിന് കൂടുതലാണ്. അതിനാൽ കണക്ടഡ് ലോഡ് പരമാവധി കുറക്കുന്ന രീതിയിൽ വേണം വയറിങ്. എന്നുകരുതി അത്യാവശ്യങ്ങൾ ഉപേക്ഷിക്കുകയുമരുത്. 
  •  ലൈറ്റ്, പ്ലഗ്, ഫാൻ തുടങ്ങിയവയെല്ലാം ആവശ്യത്തിന് മതി. ഒരു മുറിയിൽ പരമാവധി രണ്ടു ലൈറ്റുകൾ മതി. മുറികളിൽ പ്ലഗ് പോയൻറും രണ്ടിൽ കൂടുതൽ വേണ്ട. അടുക്കളയിൽ ഒരു പ്ലഗുതന്നെ പല ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഇത് ചെലവ് ഗണ്യമായി കുറക്കും. ഒരു പ്ലഗ് പോയൻറിന് 450–800 രൂപ ചെലവ് വരും. എന്നെങ്കിലും ഉപയോഗിക്കാമെന്ന് കരുതി സ്​ഥാപിക്കുന്ന പ്ലഗും ലോഡ് ആയി കണക്ക് കൂട്ടും. എണ്ണം കൂടിയാൽ കണക്ടഡ് ലോഡ് കൂടും. മറ്റ് സ്വിച്ചുകൾക്കൊപ്പം പ്ലഗുകൂടി ഘടിപ്പിച്ചാൽ  ചെലവ് കുറയും. 
  •  ഫിറ്റിങ്സാണ് ചെലവിനെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. സ്വിച്ചുകൾതന്നെ പലവിധമുണ്ട്. ഭംഗിയേറിയ മോഡുലാർ സ്വിച്ചുകൾക്ക് വിലയുമേറും. വില 40–80. സെമി മോഡുലാറിന് വിലയിൽ ഗണ്യമായ കുറവുണ്ട്. 15–30 രൂപ. പിയാനോ സ്വിച്ചിനാണെങ്കിൽ 15–20 രൂപയാകും. മുറിയുടെ പ്രാധാന്യമനുസരിച്ച് വിവിധ റേഞ്ചിലുള്ളവ ഉപയോഗിച്ചാൽ ചെലവ് വരുതിയിലാക്കാം. ഭംഗിയേക്കാൾ സുരക്ഷക്കും ആയുസ്സിനും മുൻഗണന നൽകണം. 
  •  സൂര്യവെളിച്ചം ബുദ്ധിപൂർവം വീടിനുള്ളിലെത്തിക്കാൻ കഴിഞ്ഞാൽ വൈദ്യുതിച്ചെലവ് ആയുഷ്കാലം മുഴുവൻ കുറക്കാം. 
  •  അലങ്കാര വിളക്കുകൾ പലപ്പോഴും പാഴ്ചെലവ് മാത്രമാവും.  
  •  ഫ്രിഡ്ജ്, വാഷിങ് മെഷീൻ, മോട്ടോർ, എ.സി എന്നിവയാണ് പവർ പ്ലഗ് ആവശ്യമുള്ള വീട്ടുപകരണങ്ങളിൽ പ്രധാനം. അതായത് ഒരു വീട്ടിൽ നാല് പവർ പ്ലഗ് മതിയാകും. 

വിവരങ്ങൾക്ക് കടപ്പാട്: വി.പി. പ്രദീപ്,
വയറിങ്/പ്ലംബിങ് കോൺട്രാക്ടർ, തൃശൂർ


 

Show Full Article
TAGS:Plumbing wiring electrical Plugs Lights interior home making griham 
News Summary - Electric Wiring tips - How to do wiring in low expense - Griham
Next Story