Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാധക്ക് തലചായ്ക്കാൻ വീടൊരുക്കി സി.പി.എം

text_fields
bookmark_border
house built
cancel

കാഞ്ഞാണി: കയറിക്കിടക്കാൻ ഇടമില്ലാതെ അവശജീവിതം നയിക്കുന്ന മണലൂർ സത്രം ശിവക്ഷേത്രത്തിന് സമീപത്തെ കുന്ത്ര പരേതനായ ബാലന്റെ ഭാര്യ രാധക്ക് സി.പി.എം മണലൂർ ലോക്കൽ കമ്മിറ്റി വീട് നിർമിച്ച് നൽകി. ജില്ല സെക്രട്ടറി എം.എം. വർഗീസ് താക്കോൽ കൈമാറി. ലോക്കൽ സെക്രട്ടറി കെ.വി. ഡേവിസ് അധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി സി.കെ. വിജയൻ, ജില്ല കമ്മിറ്റി അംഗം ടി.വി. ഹരിദാസൻ, ജില്ല പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, വാർഡ് അംഗം ഷാനി അനിൽകുമാർ, എം.കെ. സദാനന്ദൻ, വി.എം. സൈമൻ എന്നിവർ സംസാരിച്ചു. രാധയുടെ ഭർത്താവും മകനും വർഷങ്ങൾക്കുമുമ്പ് മരിച്ചിരുന്നു. എല്ല് പൊടിയുന്ന അസുഖംമൂലം പ്രയാസപ്പെടുകയാണ് ഇവർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM has prepared a house for Radha
Next Story