Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightConstructionchevron_rightമേൽക്കൂരയിൽ...

മേൽക്കൂരയിൽ ചോ​ർ​ച്ച​: നേരത്തെ പരിഹരിക്കാം

text_fields
bookmark_border
leak
cancel

സ്വ​രു​ക്കൂ​ട്ടി​യും ക​ട​മെ​ടു​ത്തും വീ​ട്​ പ​ണി​തു തീ​ർ​ന്നാ​ലും ആ​ശ​ങ്ക​ക​ൾ തീ​രു​ന്നി​ല്ല. ഒ​രു വ​ർ​ഷം ക​ഴി​യേണ്ട, അ​തി​ന്​ മു​േ​മ്പ വ​രു​ന്നു ചോ​ർ​ച്ച. ആ​ധി​ക​യ​റാ​ൻ മ​റ്റെ​ന്തെ​ങ്കി​ലും വേ​ണോ? പി​ന്നെ വൈ​റ്റ്​ സി​മ​ൻ​റ്​ അ​ടി​ക്ക​ലാ​യി, സി​മ​ൻ​റ്​ തേ​ക്ക​ലാ​യി അ​ങ്ങ​നെ നീ​ളു​ന്നു പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ. ട്രോ​പി​ക്ക​ൽ ക്ലൈ​മ​റ്റും കാ​ലംതെ​റ്റി പെ​യ്യു​ന്ന മ​ഴ​യും കേ​ര​ള​ത്തി​െ​ൻ​റ പ്ര​ത്യേ​ക​ത​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കേ​ര​ള​ത്തി​െ​ൻ​റ കാ​ലാ​വ​സ്​​ഥ​യി​ൽ വീ​ടി​െ​ൻ​റ ആ​ദ്യ പ്ര​തി​രോ​ധ​മാ​ണ്​ റൂ​ഫി​ങ്​ അ​ഥ​വാ മേ​ൽ​ക്കൂ​ര. മേ​ൽ​ക്കൂ​ര​യെ​ന്നാ​ൽ വീ​ടി​െ​ൻ​റ ത​ല​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വേ​ണ്ട​ത്ര ശ്ര​ദ്ധ​കൊ​ടു​ക്കേ​ണ്ട​ത്​ അ​നി​വാ​ര്യ​വു​മാ​ണ്. കേ​ര​ള​ത്തി​ലെ വീ​ടു​ക​ൾ​ക്ക്​ ഏ​റെ​യും കോ​ൺ​ക്രീ​റ്റ്​ മേ​ൽ​ക്കൂ​ര​ക​ളാ​ണ്. സ്ലോ​പ് റൂ​ഫാ​​ണ്​ (ച​രി​ഞ്ഞ മേ​ൽ​ക്കൂ​ര)​ ന​മ്മു​ടെ കാ​ലാ​വ​സ്​​ഥ​ക്ക്​ അ​നു​യോ​ജ്യ​മെ​ങ്കി​ലും വീ​ടി​െ​ൻ​റ രൂ​പ​ഘ​ട​ന​​ക്കും ഡി​സൈ​ൻ ശൈ​ലി​ക്കു​മ​നു​സ​രി​ച്ച്​ ഇ​ന്ന്​ ഫ്ലാ​റ്റ്​ റൂ​ഫു​ക​ളും കു​റ​വ​ല്ല.

ക​ല്ലും മ​ണ​ലും സി​മ​ൻ​റും നി​ശ്ചി​ത അ​നു​പാ​ത​ത്തി​ൽ ക​ല​ർ​ത്തി​യ മി​ശ്രി​ത​ത്തി​ൽ ജ​ലം ഒ​ഴി​ച്ച്​ ന​ല്ല​തു​പോ​ലെ കു​ഴ​ക്കു​ക​യും വൈ​ബ്രേ​ഷ​ൻ ന​ൽ​കു​ക​യും ചെ​യ്യു​േ​മ്പാ​ൾ ന​ട​ക്കു​ന്ന പ്ര​തി​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ്​ കോ​ൺ​ക്രീ​റ്റ്​ രൂ​പം​കൊ​ള്ളു​ന്ന​ത്. കോ​ൺ​ക്രീ​റ്റി​ങ്ങി​ലെ അ​പാ​ക​ത​ക​ളും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ സി​മ​ൻ​റും മ​ണ​ലു​മെ​ല്ലാം ചോ​ർ​ച്ച​യു​ണ്ടാ​കാ​നു​ള്ള മു​ഖ്യ കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

പാ​ര​​പ്പെ​റ്റു​ക​ൾ, സ​ൺ​ഷേ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ചോ​ർ​ച്ച പ്ര​ധാ​ന​മാ​യും ഉ​ണ്ടാ​വു​ക. ചോ​ർ​ച്ച​യു​െട കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണ്. കോ​ൺ​ക്രീ​റ്റി​ലെ വി​ള്ള​ൽ ഒ​രി​ക്ക​ൽ വ​ന്നാ​ൽ പി​ന്നീ​ട്​ എ​ന്ത്​ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ച്ചാ​ലും പ്ര​യോ​ജ​നം ക​ണ്ടെ​ന്നു​വ​രി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ചോ​ർ​ച്ച വ​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ ആ​ദ്യ​മേ എ​ടു​ക്കു​ക. കോ​ൺ​ക്രീ​റ്റ്​ ഇ​ട്ടു​ക​ഴി​ഞ്ഞാ​ൽ ഏ​ഴു മു​ത​ൽ 12 ദി​വ​സം​വ​രെ തു​ട​ർ​ച്ച​യാ​യി ന​ന​ച്ചാ​ൽ മാ​ത്ര​മേ സി​മ​ൻ​റ്​ ചേ​ർ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ക്യു​വ​റി​ങ്​ ശ​രി​യാ​യി ന​ട​ക്കൂ. ന​ന ശ​രി​യ​ല്ലെ​ങ്കി​ൽ വി​പ​രീ​ത​ഫ​ല​മാ​ണ്​ ഉ​ണ്ടാ​വു​ക. ഇ​ത്​ കാരണം സി​മ​ൻ​റ്​ ചു​രു​ങ്ങു​ക​യും വി​ക​സി​ക്കു​ക​യും ചെ​യ്​​ത്​ വി​ള്ള​ലു​ക​ളു​ണ്ടാ​യി ഭാ​വി​യി​ൽ ചോ​ർ​ച്ച വ​രാ​നും സാ​ധ്യ​ത​യു​ണ്ട്. കോ​ൺ​ക്രീ​റ്റി​െ​ൻ​റ ഉ​ള്ളി​ലൂ​ടെ ഇ​റ​ങ്ങു​ന്ന വെ​ള്ളം വീ​ട്​ വാ​ർ​ത്തി​രി​ക്കു​ന്ന ക​മ്പി​യെ ക്ഷ​യി​പ്പി​ക്കു​ക​യും  ക​മ്പി തു​രു​മ്പി​ക്കു​ന്ന​തി​ന്​ കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു. കാ​ല​ക്ര​മേ​ണ വീ​ട്​ ഇ​ടി​ഞ്ഞു​വീ​ഴു​ക​വ​രെ ചെ​യ്യു​ന്നു.

മേ​ൽ​ക്കൂ​ര വാ​ട്ട​ർ പ്രൂ​ഫ്​ ചെ​യ്യു​ക എ​ന്നു​ള്ള​താ​ണ്​ ചോ​ർ​ച്ച വ​രാ​തി​രി​ക്കാ​നാ​യി ചെ​യ്യു​ന്ന പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും ഉ​ത്ത​മ​മാ​യി​ട്ടു​ള്ള​ത്. വീ​ട്​ പ​ണി​യു​ന്ന സ​മ​യ​ത്തു ത​ന്നെ വാ​ട്ട​ർ പ്രൂ​ഫി​ങ്​ ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​തി​നെ ഇ​ൻ​റ​ഗ്ര​ൽ വാ​ട്ട​ർ പ്രൂ​ഫി​ങ്​ എ​ന്ന്​ പ​റ​യാം. എ​ന്നാ​ൽ, ചോ​ർ​ച്ച ക​ണ്ടു​തു​ട​ങ്ങി​യ​തി​നു​ശേ​ഷം അ​ത്​ ത​ട​യു​ന്ന​തി​നും വാ​ട്ട​ർ പ്രൂ​ഫി​ങ്​ ചെ​യ്യു​ന്നു. ഇ​തി​നെ എ​ക്​​സ്​​റ്റേ​ണ​ൽ വാ​ട്ട​ർ പ്രൂ​ഫി​ങ്​ എ​ന്നു പ​റ​യു​ന്നു. വീ​ടു​പ​ണി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ന്നെ ചോ​ർ​ച്ച വ​രാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ്​ ഉ​ത്ത​മം.

​േമ​ൽ​ക്കൂ​ര വാ​ർ​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ കോ​ൺ​ക്രീ​റ്റി​ൽ ചേ​ർ​ക്കാ​വു​ന്ന പ​ല​ത​രം വാ​ട്ട​ർ പ്രൂ​ഫ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​ന്ന്​ മാ​ർ​ക്ക​റ്റി​ൽ സു​ല​ഭ​മാ​ണ്. വാ​ട്ട​ർ പ്രൂ​ഫ്​ പെ​യി​ൻ​റു​ക​ളും പൗ​ഡ​റു​ക​ളും ലി​ക്വി​ഡു​ക​ളും വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. കോ​ൺ​ക്രീ​റ്റി​നൊ​പ്പം ഇ​വ​യും നി​ശ്ചി​ത അ​നു​പാ​ത​ത്തി​ൽ ചേ​ർ​ത്താ​ൽ കോ​ൺ​ക്രീ​റ്റി​നു​ള്ളി​ൽ സു​ഷി​ര​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്​ ചെ​റു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. ബി​റ്റു​മി​ൻ വാ​ട്ട​ർ പ്രൂ​ഫി​ങ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ മേ​ൽ​ക്കൂ​ര വാ​ർ​ത്തു​ക​ഴി​യു​േ​മ്പാ​ൾ പ്ലാ​സ്​​റ്റ​റി​ങ്ങി​നാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

വാ​ട്ട​ർ പ്രൂ​ഫി​ങ്​ രീ​തി​ക​ൾ
●ഇ​ൻ​റ​ഗ്ര​ൽ വാ​ട്ട​ർ പ്രൂ​ഫി​ങ്
●ബ്രി​ക്​​ബാ​റ്റ്​ കോ​ബ വാ​ട്ട​ർ പ്രൂ​ഫി​ങ്​
●സി​മ​​ൻ​റി​ഷ്യ​സ്​ കോ​ട്ടി​ങ്​ വാ​ട്ട​ർ പ്രൂ​ഫി​ങ്​
●പോ​ളി​മ​ർ മോ​ഡി​ഫൈ​ഡ്​ ബി​റ്റു​മി​ൻ മെം​ബ​റേ​ൻ 
വാ​ട്ട​ർ പ്രൂ​ഫി​ങ്
●പോ​ളി​യൂ​റി​ഥേ​ൻ ലി​ക്വി​ഡ്​ മെം​ബ​റേ​ൻ വാ​ട്ട​ർ പ്രൂ​ഫി​ങ്​
● പി.​വി.​സി മെം​ബ​റേ​ൻ വാ​ട്ട​ർ പ്രൂ​ഫി​ങ്​ 
എ​ന്നി​ങ്ങ​നെ നി​ര​വ​ധി രീ​തി​ക​ളി​ൽ പ്ലാ​സ്​​റ്റ​റി​ങ്​ ചെ​യ്യാ​വു​ന്ന​താ​ണ്. ബ​ജ​റ്റി​ന​നു​സ​രി​ച്ച്​ ഏ​തു​രീ​തി​യും അ​വ​ലം​ബി​ക്കാം. കൂ​ടാ​തെ കോ​ൺ​ക്രീ​റ്റ്​ ചെ​യ്യു​േ​മ്പാ​ൾ ത​ന്നെ ഒാ​ടു​ക​ൾ പാ​കി​യും ക്ലേ ​ടൈ​ലു​ക​ൾ പാ​കി​യും ചോ​ർ​ച്ച ത​ട​യാ​നാ​കും. ചൂ​ട്​ കു​റ​ക്കാ​നും ഇ​ത്​ ഉ​ത്ത​മ​മാ​ണ്.


വി​വ​ര​ങ്ങ​ൾ​ക്ക്​​ ക​ട​പ്പാ​ട്: 
ഷിനു നന്ദനൻ
Architect, 
Ecode Design Studio,

Thripunithura
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home makinggrihamleakRoofing
News Summary - Concrete Roof leaking - Homemaking- Griham
Next Story