You are here

മഴവെള്ളത്തെ കരുതിവെക്കാം

  • വേനൽ തീരും മു​മ്പ്​ ചെയ്​തുവെക്കേണ്ട ഒ​േട്ടറെ കാര്യങ്ങളുണ്ട്​. ഇവ പാലിച്ചാൽ മഴ പെയ്​തു തുടങ്ങു​േമ്പാൾ മുതൽ ജലം കരുതിവെക്കാം

Rain-Water-Harvesting

മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ടു​തി. വേ​ന​ലാ​യാ​ൽ വ​ര​ൾ​ച്ച...​ വെ​ള്ളം​കൊ​ണ്ടും വെ​ള്ള​ത്തി​നാ​യും ഉ​ഴ​ലു​ന്ന ഒ​രു വെ​ള്ള​ത്തു​ള്ളി​യോ​ളം വ​ലു​പ്പ​മു​ള്ള നാ​ടാ​ണ് കേ​ര​ളം. 44 ന​ദി​ക​ളു​ണ്ട്. കേ​ര​ള​ത്തോ​ളം നീ​ള​ത്തി​ൽ ക​ട​ലോ​ര​മു​ണ്ട്. കി​ണ​റു​ക​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ൽ 40 ല​ക്ഷം വ​രും. പ​ല​തി​നും ആ​ഞ്ഞ് ഇ​റ​ങ്ങി​യ​തു​പോ​ലെ വെ​ള്ള​ക്കാ​ര്യ​ത്തി​ലും മ​ല​യാ​ളി മ​ന​സ്സു​വെ​ച്ചാ​ൽ തീ​രാ​വു​ന്ന​തേ​യു​ള്ളൂ പ്ര​ശ്ന​ങ്ങ​ൾ. ആ ​മ​ന​സ്സു​വെ​ക്ക​ലി​ന് ഇ​നി മ​ടി​ച്ചു​കൂ​ടാ. അ​ത്ര​ക്കു​ണ്ട് വ​ര​ൾ​ച്ച​യു​ടെ തീ​വ്ര​ത. അ​തിെ​ൻ​റ ദു​രി​ത​മ​റി​യാ​ൻ ഏ​പ്രി​ൽ–​മേ​യ് മാ​സ​ങ്ങ​ളാ​ണ് ന​ല്ല​കാ​ലം.

ആ​റ്റി​ൽ ക​ള​ഞ്ഞാ​ലും അ​ള​ന്നേ ക​ള​യാ​വൂ എ​ന്ന​ത് ബോ​ധ്യ​മാ​കു​ന്ന കാ​ല​മാ​ണി​ത്. ആ ​കെ​ട്ട​കാ​ലം വി​സ്​​മൃ​തി​യി​ലാ​കാ​ൻ ഇ​ത്തി​രി കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം. അ​ത് ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കാം, അ​ണ്ണാ​ൻ​കു​ഞ്ഞും ത​ന്നാ​ലാ​യ​തു​പോ​ലെ...​ വീ​ട്ടി​ൽ​നി​ന്നാ​ണ​ത് തു​ട​ങ്ങേ​ണ്ട​ത്. പു​ര​പ്പു​റ​ത്തു​ക​യ​റി വി​ളി​ച്ചു​കൂ​വ​ല​ല്ല വേ​ണ്ട​ത്. അ​വി​ടെ വീ​ഴു​ന്ന മ​ഴ​വെ​ള്ള​ത്തെ സം​ഭ​രി​ക്കാ​നു​ള്ള വ​ഴി തേ​ടാം. ല​ക്ഷം ലി​റ്റ​ർ കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള ഒ​രു കി​ണ​ർ വാ ​തു​റ​ന്നി​രി​പ്പു​ണ്ടാ​കും ഒ​ട്ടു​മി​ക്ക വീ​ട്ടു​മു​റ്റ​ത്തും. അ​തു​പ​യോ​ഗി​ക്കാം ജ​ല​സം​ഭ​ര​ണി​യാ​യി. അ​ങ്ങ​നെ​യ​ങ്ങ​നെ പ​ല​തു​ണ്ട് വി​ദ്യ​ക​ൾ.

സം​ഭ​രി​ക്കാം മ​ഴ​വെ​ള്ളം
മ​ഴ​വെ​ള്ള​ത്തെ കു​ടി​വെ​ള്ള​മാ​ക്കി സൂ​ക്ഷി​ക്കാ​നു​ള്ള ല​ളി​ത​മാ​ർ​ഗ​മാ​ണ് മ​ഴ​വെ​ള്ള സം​ഭ​ര​ണി. പു​തി​യ വീ​ടാ​ണേ​ൽ ജ​ല​സം​ഭ​ര​ണി വേ​ണം. വ​ർ​ഷം 14 ആ​യി ഇ​ക്കാ​ര്യം സം​സ്​​ഥാ​ന​ത്ത് നി​യ​മം​മൂ​ലം ന​ട​പ്പാ​യി​ട്ട്. കേ​ര​ള​ത്തി​ലെ വീ​ടിെ​ൻ​റ ക​ണ​ക്കി​ൽ പ​ത്ത് ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് മ​ഴ​വെ​ള്ള സം​ഭ​ര​ണി ഒ​രു​ക്കി​യ​വ​രു​ള്ള​ത്. ആ​യി​രം ച​തു​ര​ശ്ര അ​ടി വി​സ്​​തീ​ർ​ണ​മു​ള്ള ഒ​രു വീ​ടിെ​ൻ​റ മേ​ൽ​ക്കൂ​ര​യി​ൽ ഒ​രു വ​ർ​ഷം ശ​രാ​ശ​രി മൂ​ന്നു​ല​ക്ഷം ലി​റ്റ​ർ മ​ഴ​വെ​ള്ളം വീ​ഴും. സ്​​ഥ​ല​സൗ​ക​ര്യ​മ​നു​സ​രി​ച്ച് പ​തി​നാ​യി​രം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്ക് നി​ർ​മി​ച്ചാ​ൽ  കു​ടി​വെ​ള്ളം മു​ട്ടാ​തെ ക​ഴി​യാം.

ദി​വ​സം 80 ലി​റ്റ​ർ വീ​തം നാ​ലു മാ​സം ഉ​പ​യോ​ഗി​ക്കാ​നു​ള്ള വെ​ള്ളം കി​ട്ടും. ഫെ​റോ സി​മ​ൻ​റ് ടാ​ങ്ക് മ​ഴ​വെ​ള്ള സം​ഭ​ര​ണി​യാ​യി ഉ​പ​യോ​ഗി​ച്ചാ​ലും ഉ​റ​പ്പി​നും ആ​യു​സ്സി​നു​മി​ല്ല ഒ​രു കു​റ​വും. സം​ഭ​ര​ണി നി​ർ​മി​ക്കു​ന്ന​വ​രെ വെ​റും​കൈ​യോ​ടെ പ​റ​ഞ്ഞ​യ​ക്കു​ന്നു​മി​ല്ല. 70 ശ​ത​മാ​നം​വ​രെ സ​ർ​ക്കാ​ർ സ​ബ്സി​ഡി ന​ൽ​കു​ന്നു​ണ്ട്. 10,000 ലി​റ്റ​റിെ​ൻ​റ സം​ഭ​ര​ണി നി​ർ​മി​ക്കാ​ൻ ഏ​ക​ദേ​ശം 40,000 രൂ​പ ചെ​ല​വാ​കും. അ​തി​ൽ 28,000 രൂ​പ​യും മ​ട​ക്കി​കി​ട്ടു​മെ​ന്ന് സാ​രം. കേ​വ​ലം 12,000 രൂ​പ​ക്ക് വെ​ള്ളം​കു​ടി മു​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​മെ​ന്ന് സാ​രം. 

കി​ണ​റ്റി​ലി​റ​ക്കാം മ​ഴ​വെ​ള്ള​ത്തെ


മേ​ൽ​ക്കൂ​ര​യി​ൽ വീ​ഴു​ന്ന വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച് കി​ണ​റ്റി​ലി​റ​ക്കാം. അ​തു​വ​ഴി എ​ടു​ക്കു​ന്ന​തി​ലേ​റെ വെ​ള്ളം കി​ണ​റ്റി​ൽ തി​രി​ച്ചെ​ത്തി​ക്കാം. വെ​ള്ളം വ​റ്റു​ന്ന​തി​ന് ഒ​രു പ​രി​ധി​വ​രെ ഇ​ത്ത​ര​ത്തി​ൽ പ​രി​ഹാ​രം കാ​ണാം. കി​ണ​ർ റീ​ചാ​ർ​ജ് ചെ​യ്യു​ന്ന​തോ​ടെ ഉ​റ​വ​യു​ടെ ശ​ക്തി കൂ​ടും. മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്ന് പൈ​പ്പു​വ​ഴി​യാ​ണ് വെ​ള്ളം ഫി​ൽ​ട്ട​ൽ ടാ​ങ്കി​ൽ എ​ത്തി​ക്കു​ന്ന​ത്. ഒ​രു പ്ലാ​സ്​​റ്റി​ക് വീ​പ്പ​യോ ഇ​ഷ്​​ടി​ക​കൊ​ണ്ട് കെ​ട്ടി​യ കു​ഴി​യോ ഫി​ൽ​റ്റ​ർ ടാ​ങ്കാ​ക്കാം.

ബേ​ബി മെ​റ്റ​ലും മ​ണ​ലും മ​ര​ക്ക​രി​യു​മാ​ണ് ജ​ല​ശു​ദ്ധീ​ക​ര​ണ സാ​മ​ഗ്രി​ക​ൾ. ടാ​ങ്കിെ​ൻ​റ ഏ​റ്റ​വും അ​ടി​യി​ൽ ഒ​രു പൈ​പ്പ് ഘ​ടി​പ്പി​ക്കും. അ​തിെ​ൻ​റ അ​റ്റം കി​ണ​റി​ലേ​ക്ക് നീ​ട്ടും. ശു​ദ്ധീ​ക​രി​ച്ച വെ​ള്ളം കി​ണ​റി​ൽ എ​ത്തി​ക്കാ​നു​ള്ള​താ​ണ് ആ ​പൈ​പ്പ്. ഫി​ൽ​റ്റ​ർ ടാ​ങ്കിെ​ൻ​റ ഏ​റ്റ​വും അ​ടി​യി​ൽ 20 സെ​ൻ​റിമീ​റ്റ​ർ ക​ന​ത്തി​ൽ ബേ​ബി മെ​റ്റ​ൽ വി​രി​ക്ക​ണം. മ​ണ​ൽ ത​രി​ച്ച​ശേ​ഷം കി​ട്ടു​ന്ന ച​ര​ൽ​ക്ക​ല്ല് വൃ​ത്തി​യാ​ക്കി അ​ത് മെ​റ്റ​ലി​ന് പ​ക​ര​മാ​യി ഉ​പ​യോ​ഗി​ക്കാം. അ​തി​നു​മു​ക​ളി​ൽ 10 സെ​ൻ​റി​മീ​റ്റ​ർ ക​ന​ത്തി​ൽ മ​ണ​ലും അ​ത്ര​ത​ന്നെ ക​ന​ത്തി​ൽ മ​ര​ക്ക​രി​യും വി​രി​ക്കാം. അ​തി​നു​മു​ക​ളി​ൽ 10 സെ​ൻ​റിമീ​റ്റ​ർ ക​ന​ത്തി​ൽ ബേ​ബി മെ​റ്റ​ൽ​കൂ​ടി നി​ര​ത്തി​യാ​ൽ ശു​ദ്ധ​മാ​യ വെ​ള്ളം കി​ണ​റ്റി​ലി​റ​ക്കാ​നു​ള്ള ഫി​ൽ​റ്റ​ൽ റെ​ഡി. 

വെ​റു​മൊ​രു കു​ഴി​യ​ല്ല മ​ഴ​ക്കു​ഴി


തു​ള്ളി​ക്കൊ​രു​കു​ടം എ​ന്ന ക​ണ​ക്കി​ൽ പെ​യ്ത​ല​ച്ചു​പോ​കു​ന്ന മ​ഴ​വെ​ള്ള​ത്തെ കു​ഴി​യി​ൽ ചാ​ടി​ക്കാം. ഒ​ഴു​കി അ​റ​ബി​ക്ക​ട​ലി​ൽ ചേ​രു​ന്ന​തി​ന് പ​ക​രം ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്താ​നു​ള്ള മാ​ർ​ഗ​മാ​ണി​ത്.  ഒ​രു കു​ഴി​യ​ല്ല ഒ​രു​പാ​ട് കു​ഴി​ക​ളാ​ണ് കു​ഴി​ക്കേ​ണ്ട​ത്. പു​ര​യി​ട​ത്തി​ലും കൃ​ഷി​യി​ട​ത്തി​ലും മ​ഴ​ക്കു​ഴി നി​ർ​മി​ക്കാം. അ​ത് ഈ​ർ​ന്നി​റ​ങ്ങി​യാ​ണ് ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ കി​ണ​റു​ക​ളി​ലെ ഉ​റ​വ വ​റ്റി​ല്ല. തെ​ങ്ങി​ൻ ത​ട​ങ്ങ​ളും ഇ​ട​ച്ചാ​ലു​ക​ളു​മ​ട​ക്കം വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന രീ​തി​ക​ളെ​ല്ലാം മ​ഴ​ക്കു​ഴി​യു​ടെ റോ​ൾ ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കും. മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പേ കു​ള​ങ്ങ​ൾ പാ​യ​ലും ച​ളി​യും നീ​ക്കി വൃ​ത്തി​യാ​ക്കി​യാ​ൽ അ​വി​ടെ​യും കാ​ത്തു​സൂ​ക്ഷി​ക്കാം ഏ​റെ വെ​ള്ളം. നെ​ൽ​വ​യ​ലു​ക​ളാ​യി​രു​ന്നു മി​ക​ച്ച ജ​ല​സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ. അ​വ നി​ക​ത്തി​യ​തും വാ​ഴ​യും ഇ​ഞ്ചി​യു​മ​ട​ക്കം വെ​ള്ളം കു​റ​വു​വേ​ണ്ട കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​തും തി​രി​ച്ച​ടി​യു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. ഉ​പ​യോ​ഗി​ക്കാ​ത്ത ക​രി​ങ്ക​ൽ ക്വാ​റി​ക​ളും ചെ​ങ്ക​ൽ ക്വാ​റി​ക​ളും മ​ഴ​ക്കു​ഴി​യാ​ക്കാം. 

വീ​ണി​ട​ത്തി​റ​ങ്ങ​ട്ടെ മ​ഴ​വെ​ള്ളം

ഓ​രോ പു​ര​യി​ട​ത്തി​ലും പെ​യ്ത്തു​വെ​ള്ളം ഭൂ​മി സ്വീ​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണം. വേ​ന​ൽ​ക്കാ​ല​ത്ത് നാം ​ഉ​പ​യോ​ഗി​ച്ച് തീ​ർ​ക്കു​ന്ന വെ​ള്ളം തി​രി​ച്ചു​ന​ൽ​കു​ന്ന പ്ര​ക്രി​യ ന​ട​ത്തേ​ണ്ട​ത് മ​ഴ​ക്കാ​ല​ത്താ​ണ്. ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തു​ക​യോ നി​ല​നി​ർ​ത്തു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ൽ കി​ണ​ർ വ​റ്റും; വ​ര​ൾ​ച്ച​ക്ക് വ​ഴി​വെ​ക്കും. കെ​ട്ടി​ട നി​ർ​മാ​ണ ഘ​ട്ട​ത്തി​ൽ വെ​ള്ളം ഭൂ​മി​യി​ൽ ഇ​റ​ങ്ങാ​നു​ള്ള അ​വ​സ​രം ഒ​രു​ക്ക​ണം. കെ​ട്ടി​ടം നി​ർ​മി​ക്കും മു​മ്പ് എ​ത്ര വെ​ള്ളം ഒ​ഴു​കി​പ്പോ​യി​രു​ന്നോ അ​തി​ൽ കൂ​ടു​ത​ൽ പാ​ഴാ​ക​രു​ത് കെ​ട്ടി​ടം വ​ന്ന​ശേ​ഷം. ഒ​ഴു​കി​പ്പോ​കു​ന്ന വെ​ള്ള​ത്തെ അ​വി​ടെ​ത​ന്നെ ഇ​റ​ക്കാ​നു​ള്ള മാ​ർ​ഗ​മാ​ണ് ആ​രാ​യേ​ണ്ട​ത്. കി​ണ​റും കു​ഴി​ക​ളു​മെ​ല്ലാം ഈ ​റോ​ൾ ന​ന്നാ​യി നി​ർ​വ​ഹി​ക്കും. 

ന​ല്ലകാ​ലം നോ​ക്കാം

കേ​ര​ള​ത്തി​ലെ വീ​ട് അ​ട​ക്ക​മു​ള്ള മി​ക്ക​വാ​റും നി​ർ​മാ​ണ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത് ഏ​പ്രി​ലി​ന് ശേ​ഷ​മാ​കും. ആ​റു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ഴ​യെ മു​ഴു​വ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ​വേ​ണ്ടി​യാ​ണ് ഈ ​സ​മ​യ​ക്ര​മം. മ​ഴ തു​ട​ങ്ങി​യാ​ൽ മ​ണ​ൽ അ​ട​ക്ക​മു​ള്ള നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്ക് വ​ലി​യ ക്ഷാ​മ​മു​ണ്ടാ​കി​ല്ല.  നി​ർ​മാ​ണ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും വെ​ള്ളം അ​വ​ശ്യ​വ​സ്​​തു​ത​ന്നെ. ന​ന​യ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി മ​ഴ​ക്കു​ഴി നി​ർ​മി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. കി​ണ​റി​ലെ വെ​ള്ളം നി​ർ​മാ​ണാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ആ​ധി പൂ​ണ്ട​വ​രാ​കും ഏ​റെ​യും.

വെ​ള്ളം കു​റ​ക്കാ​ൻ ജി​പ്സം

ചെ​ല​വും വെ​ള്ള​ത്തിെ​ൻ​റ ഉ​പ​യോ​ഗ​വും ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ ഉ​പ​ക​രി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ജി​പ്സം പ്ലാ​സ്​​റ്റ​റി​ങ്. പ്ലാ​സ്​​റ്റ​റൊ​രു​ക്കാ​ൻ വേ​ണ്ട വെ​ള്ളം സി​മ​ൻ​റ് പ്ലാ​സ്​​റ്റ​റി​ങ്ങി​നെ അ​പേ​ക്ഷി​ച്ച് 40 ശ​ത​മാ​നം  കു​റ​വു മ​തി. ബ​ക്ക​റ്റി​ലി​ട്ടാ​ണ് ജി​പ്സം പ്ലാ​സ്​​റ്റ​റി​ങ്ങി​നു​ള്ള മി​ശ്രി​തം ത​യാ​റാ​ക്കു​ന്ന​ത്. സി​മ​ൻ​റും മ​ണ​ലും ഉ​പ​യോ​ഗി​ച്ച് ഭി​ത്തി തേ​ക്കു​മ്പോ​ൾ ദി​വ​സ​ങ്ങ​ളോ​ളം ന​ന​ക്ക​ണം. ജി​പ്സം പ്ലാ​സ്​​റ്റ​റി​ങ്ങി​ൽ ന​ന വേ​ണ്ട. ആ ​വെ​ള്ള​മാ​ണ് ലാ​ഭ​പ്പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടു​ന്ന​ത്. അ​ത്ത​ര​ത്തി​ൽ​ത​ന്നെ ചെ​ല​വാ​കു​ന്ന​തിെ​ൻ​റ  75 ശ​ത​മാ​നം വെ​ള്ളം ലാ​ഭി​ക്കാം. ചൂ​ട് കു​റ​വ്, 12 മി​ല്ലി​മീ​റ്റ​ർ വ​രെ ക​ന​ത്തി​ൽ പ്ലാ​സ്​​റ്റ​റി​ങ് ചെ​യ്താ​ൽ സാ​ധാ​ര​ണ രീ​തി​യി​ൽ വി​ള്ള​ൽ വ​രി​ല്ല തു​ട​ങ്ങി​യ ജി​പ്സം പ്ലാ​സ്​​റ്റ​റി​ങ്ങിെ​ൻ​റ മേ​ന്മ​ക​ൾ പ​ല​താ​ണ്.      

ആ​വാം ഒ​രു ആ​വ​ര​ണം

കോ​ൺ​ക്രീ​റ്റ് മി​ക്സും വെ​ള്ള​വു​മാ​യു​ള്ള രാ​സ​പ്ര​വ​ർ​ത്ത​ന​ത്തി െ​ൻ​റ ഫ​ല​മാ​യാ​ണ് കോ​ൺ​ക്രീ​റ്റ് ഉ​റ​പ്പു​ള്ള​താ​കു​ന്ന​ത്. ഇ​ത് ചു​രു​ങ്ങി​യ​ത് 24 മ​ണി​ക്കൂ​റെ​ങ്കി​ലും എ​ടു​ത്ത് പൂ​ർ​ത്തി​യാ​കേ​ണ്ട രാ​സ​പ്ര​വ​ർ​ത്ത​ന​മാ​ണ്. അ​തി​ന് കൂ​ടു​ത​ൽ സ​ഹാ​യി​ക്കാ​നാ​ണ് വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വെ​ള്ള​ത്തി​ന് ഏ​റെ ദൗ​ർ​ല​ഭ്യ​മു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും മ​റ്റും പ്ലാ​സ്​​റ്റി​ക് ക​വ​റു​കൊ​ണ്ടു​ള്ള ആ​വ​ര​ണം തീ​ർ​ത്ത് വെ​ള്ള​ന​ഷ്​​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കോ​ൺ​ക്രീ​റ്റ് വി​യ​ർ​ത്തു​ണ്ടാ​കു​ന്ന വെ​ള്ളം അ​വി​ടെ​ത​ന്നെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കോ​ൺ​ക്രീ​റ്റി​ന് മു​ക​ളി​ൽ രാ​സ​വ​സ്​​തു​ക്ക​ൾ സ്​േ​പ്ര ചെ​യ്ത് ആ​വ​ര​ണം തീ​ർ​ത്തും ഇ​ത് ചെ​യ്യാം. ര​ണ്ടുരീ​തി​യി​ലും കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ശേ​ഷ​മു​ള്ള ന​ന​ക്ക് വെ​ള്ളം വേ​ണ്ടെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. 

Loading...
COMMENTS