Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightപോർച്ചും...

പോർച്ചും സിറ്റ്​ഒൗട്ടും ബാൽക്കണിയും (ഭാഗം 8)

text_fields
bookmark_border
Square Designs
cancel
camera_altSquare Designs

വീട്​ നിർമിക്കു​ന്നത്​ ഏതുശൈലിയിൽ ആയാലും പുറത്തൊരു സിറ്റ്​ ഒൗട്ടും പോർച്ചും മുകളിലൊരു ബാൽക്കണിയുമെല്ലാം മിക്കവരുടെയും ആവശ്യമാണ്​. സിറ്റൗട്ടിലിരുന്ന്​ പത്രം വായിക്കുന്നതും ബാൽക്കണിയിലിരുന്ന്​ കാറ്റുകൊള്ള​ുന്നതും ഭാവനയിൽ കണ്ടാണ്​ അവർ ഇതെല്ലാം ആവശ്യപ്പെടുക. പിന്നെ ​പോർച്ച്​, ഒരു ടൂവീലർ എങ്ങിലു​മില്ലാത്ത വീടില്ലല്ലോ. 

  വീടി​​​​​െൻറ പുറത്തെ മുറികളാണ് പോർച്ച്, സിറ്റൗട്ട് അഥവാ വരാന്ത, ബാൽക്കണി തുടങ്ങിയവ. ഇവ മൂന്നും  വീടി​​​​​െൻറ മൊത്തം പ്ലിന്ത് ഏരിയയിൽ ഉൾപ്പെടുന്നുണ്ട്​. അതിനാൽ തുറന്ന ഭാഗങ്ങളാണെങ്കിലും ഇൗ സ്​പേസുകൾക്കുള്ള നിർമാണ ചെലവിലും ബജറ്റിൽ ഉൾപ്പെടുത്തണം. ചെറിയ ​േപ്ലാട്ടിലും കുറഞ്ഞ വിസ്​തീർണത്തിലും ബജറ്റിലും  വീട്​ നിർമിക്കു​േമ്പാൾ ഒഴിവാക്കുന്ന കാര്യങ്ങൾ തന്നെയാണ്​ ഇവ മൂന്നും. സിറ്റ്​ഒൗ​േട്ടാ പോർച്ചോ ബാൽക്കണിയോ ഇല്ലെങ്കിലും വീടി​​​​​െൻറ ഭംഗിക്കോ ഇട​െപടാനുള്ള സ്ഥലത്തിനോ കുറവു വരുന്നില്ല.

പോർച്ച്​ ആവശ്യമെങ്കിൽ മാത്രം
 

ഇന്നത്തെകാലത്ത്  കാർപോർച്ച് നമുക്ക് ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ്. ഇത് കോൺക്രീറ്റിൽ ഉണ്ടാക്കുമ്പോൾ സ്​ട്രക്ചർ ഉണ്ടാക്കാനുള്ള പണമേ ആകുന്നുള്ളൂ എന്നാണ് പലരും പറയാറ്. എന്നാൽ കേരള മാതൃകയിൽ ഒരു ചെരിഞ്ഞ പോർച്ച് ചെയ്യാൻ സ്​െട്രക്ചറൽ വർക്ക് കഴിഞ്ഞതിനുശേഷം മുകളിൽ  ഓടിടാൻ തുക ചെലവഴിക്കേണ്ടിവരും. മുൻകാലങ്ങളിൽ വീട്​ പണി കഴിഞ്ഞ് ബാക്കിവരുന്ന ടെയിൽസ്​/മാർബിൾ കഷ്ണങ്ങൾ ആണ് കാവി കൂടി കൂട്ടി ​പോർച്ചി​​​​​െൻറ നിലത്ത് പാകാറ്. എന്നാൽ ഇന്ന് ഇൻ്റർലോക്കും ഡ്യൂറാ സ്റ്റോൺ, സിറാമിക് ടൈൽ തുടങ്ങി വിലയേറിയ മെറ്റീരിയലുകൾ ആണ് ഉപയോഗിക്കുന്നത്. അതിനാൽ വാഹനമുണ്ടെങ്കിൽ മാത്രം പോർച്ച്​ മതി. 

മൂന്നോ നാലോ സെൻ്റിൽ വീട് നിർമിക്കുമ്പോൾ പോർച്ച് ഒഴിവാക്കുന്നതാണ്​ ഉചിതം. പോർച്ചിന്​ ഉപയോഗിക്കുന്ന ഏരിയ മറ്റു മുറികൾക്കായി മാറ്റിവെച്ചാൽ അകത്തളം വിശാലമാകും. ചെറിയ ​േപ്ലാട്ടുകളിലാണ്​ വീടെങ്കിൽ മുന്നിൽ മതിലിനോട് ചേർച്ച് താൽക്കാലിക റൂഫ് ഇട്ട്  കാർപോർച്ച് ഉണ്ടാക്കുന്നതാകും നല്ലത്. നാല് അടി മാത്രം വഴിയുള്ള, ഭാവിയിൽ ഒരിക്കലും വഴി വീതി കൂട്ടാൻ സാധ്യതയില്ലാത്ത പ്ലോട്ടുകളിൽ ചില ആളുകൾ പോർച്ചുകൾ പണിത് വെക്കുന്നത് വെറുതെ പണം നഷ്​ടപ്പെടുത്താനേ ഉപകരിക്കൂ. ​

Square Designs
Square Designs
 

സിറ്റൗട്ട്​​ വേണോ​?

നീളൻ വരാന്തകളുടെ ആവശ്യം ഇന്ന് ഇല്ലാതെ ആയിരിക്കുന്നു. വീടിനു പുറത്ത്​ സൊറ പറഞ്ഞിരിക്കാനുള്ള സമയോ അയൽബന്ധങ്ങളോ ഇന്നില്ല.  കുറച്ചുവർഷങ്ങൾക്കു മുമ്പുവരെ വലിയ സിറ്റൗട്ട് ഇരുവശങ്ങളിലുമായി ചാരുപടികളും ഫാഷനായിരുന്നു.  മരം കൊണ്ട്​ നിർമിച്ച ഇത്തരം ചാരുപടികൾ മഴക്കാലത്ത്​ മഴപാറലിൽ കേടുവരുന്നത്​ തടയാൻ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടി സംരക്ഷിക്കേണ്ടി വന്നു.  പിന്നീട്​ മരത്തി​​​​​െൻറ ചാരുപടികൾ  ഗ്രാനൈറ്റിനും, സ്റ്റെയിൻലെസ്​ സ്റ്റീലിനും വഴിമാറി. സമയകുറവു മൂലം സിറ്റൗട്ടിൽ ചാരിയിരുന്ന്​ പത്രം വായിക്കുന്നത്​ ഭാവനയിൽ ഒതുങ്ങി. ചാരുപടികളിൽ പട്ടിയും പൂച്ചയും കയറികിടന്നു.  വല്ലപ്പോഴും പുറത്തേക്കിറങ്ങി ഇരിക്കാൻ കുറച്ചധികം ചതുരശ്രയടി വിസ്​തീർണം പാഴാക്കുന്നത്​ എന്തിനാണ്​?. ഒപ്പം നിർമാണ ചെലവും കൂടുകയും അകത്തളത്തെ വിസ്​തീർണം കുറയുകയും ചെയ്യും. 
പുതിയ ​നിർമാണ ശൈലികളിൽ സിറ്റ്​ഒൗട്ടുകളുടെ വിസ്​തീർണം കുറഞ്ഞു. ഇന്ന്​ പ്രധാന വാതിൽ തുറക്കുമ്പോൾ ഒരു എൻട്രി എന്ന രീതിയിലേക്ക്​ സിറ്റൗട്ട്  മാറി. ഇത്​ അകത്ത്​ മുറികളുടെ വലുപ്പം കൂട്ടുന്നതിനും സഹായകമായി.  കേരള ട്രഡീഷണൽ ശൈലിയിൽ നീളൻവാരന്തകൾ വീടിന്​ വേണമെന്ന്​ ആവശ്യപ്പെടുന്നവരുണ്ട്​. നന്നായി ഫർണിഷ്​ ചെയ്​ത്​ ഉപയോഗിക്കുകയാണെങ്കിൽ  സിറ്റൗട്ട്​ എന്ന സ്​പേസ്​ വീടിനലങ്കാരമാണ്​. 

Square Designs

ബാൽക്കണി കെണിയാകേണ്ട
ഒന്നാം നിലയിലെ ബാൽക്കണി ഒരു കാലത്ത് ട്രെൻഡായിരുന്നു. ഓരോ ബെഡ്റൂമിനും ബാൽക്കണി ഉണ്ടാകുന്നത് പൊങ്ങച്ചം ആയിരുന്നു. ബാൽക്കണിയുടെ ഉപയോഗം എന്താണ്​? വീടിനു പുറത്തെ മനോഹരദൃശ്യങ്ങൾ കണ്ട്​ കാറ്റുകൊണ്ടിരിക്കാനുള്ള ഫ്രീ സ്​പേസാണ്​ ബാൽക്കണി. എന്നാൽ ഉറുമ്പുകൂട്ടം പോലെ തിങ്ങി വീടുകൾ ഉള്ള നഗരത്തിൽ ബാൽക്കണിയിൽ സ്വകാര്യമായി ഇരിക്കാൻ കഴിയുമോ? ബാൽക്കണിയിൽ നിന്നുമുള്ള നോട്ടമെത്തുക അപ്പുറത്തെ വീടി​​​​​െൻറ അപ്പർ ലിവിങ്ങിലേക്കാണെങ്കിൽ അത്​ സുഖകരമാകില്ല. പല വീടുകൾക്കും ഡിസൈനി​​​​​െൻറ ഭാഗമായി ബാൽക്കണിയുണ്ടെങ്കിലും അതിൽ ഒരിക്കൽ പോലും കയറാത്തവരുണ്ട്​. തുണികഴുകി ഇടാനും കേടായ ഫർണിച്ചർ മാറ്റി​യിടാനും ബാൽക്കണി ഉപയോഗിക്കുന്നവരാണ്​ അധികം. മഴക്കാലത്ത്​ വെള്ളം വീണും വേനലിൽ പൊടിയടിച്ചും വൃത്തികേടായി കിടക്കാൻ എന്തിനാണ്​ 100-200 ചതുശ്രയടി സ്ഥലം പാഴാക്കുന്നത്​? ഹാൻഡ്​ റീലും പർഗോളയുമായി പണം ചെലവഴിക്കുന്നതും വേസ്​റ്റാണ്​. വീടിന്​ ചുറ്റും നല്ല ദൃശ്യഭംഗിയുള്ള ഇടമാണെങ്കിലോ,  റീഡിങ്​ സ്​പേസായോ മറ്റോ ഉപയോഗിക്കുമെങ്കിലോ മാത്രം  ബാൽക്കണി പണിയാം. എലിവേഷന്​ ഭംഗി കൂട്ടാൻ ബാൽക്കണിക്ക്​ കഴിയും. 

Show Full Article
TAGS:Porch Sit out balcony home design Kerala style griham malaylam news construction 
News Summary - Porch, Sit out and Balcony space designing for home- By Rajesh Mallarkandy- Griham news
Next Story