You are here

ടോയ്​ലറ്റുകൾ എത്രയെണ്ണം വേണം​?

  • വീടും കൂടും –പ്രശസ്​ത ആർക്കിടെക്​റ്റ്​ ഡിസൈനർ രാജേഷ്​ മല്ലർകണ്ടി എഴുതുന്ന പംക്തി (ഭാഗം-14)

21:28 PM
06/02/2018
toilet

കൂട്ടുകുടുംബമായി കഴിഞ്ഞിരുന്നപ്പോൾ പത്തും പതിനഞ്ചും ആളുകൾക്ക്​ ഉപയോഗിക്കാൻ ഒരു കക്കൂസും കുളിമുറിയും തന്നെ ധാരാളമായിരുന്നു. കൂട്ട്​ വെട്ടി അണുകുടുംബമായപ്പോൾ വീട്ടിലെ ഓരോ ആളുകൾക്കും ഒരു ടോയ്​ലറ്റെന്ന നില എത്തി. മൂന്ന് പേരുള്ള വീട്ടിൽ മൂന്ന് ബെഡ്റൂമുകളും നാല് ടോയ്ലെറ്റുകളും എന്ന സ്​ഥിതിയാണ് ഇപ്പോഴുള്ളത്​. 

ബെഡ്റൂമിന് അറ്റാച്ച്ഡ് ടോയ്​ലറ്റ് ഇല്ലാത്ത അവസ്​ഥ ഇന്ന് നമുക്ക് ആലോചിക്കാൻ കൂടി വയ്യ. വീടു നിര്‍മാണച്ചെലവിന്‍െറ നല്ല ശതമാനം ബാത്റൂം ഫിറ്റിങ്സിനാണെന്നതിനാല്‍ ഇവയുടെ എണ്ണം കുറക്കുന്നതാണ്​ ഉചിതം. കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്ന വീടിന് അനുയോജ്യം വലിയ കോമണ്‍ ബാത്റൂമും മാസ്റ്റര്‍ ബെഡ്റൂമില്‍ ചെറിയ ടോയ്​ലറ്റുമാണ്​. 

കിടപ്പുമുറികളിൽ അറ്റാച്ച്​ ചെയ്​ത്​ ടോയ്​ലറ്റ് ഉണ്ടാക്കുമ്പോൾ വളരെ വലുത് ഉണ്ടാക്കണമെന്നില്ല. എന്നാൽ വളരെ ചെറുതും ആയി പോകരുത്. ടോയ്​ലറ്റിനെ ൈഡ്ര ഏരിയ, വെറ്റ് ഏരിയ എന്ന നിലയിൽ തരംതിരിച്ചിരിക്കുന്നു. ഒരു വാതിൽ തുറന്ന് നേരെ കാണുന്ന വലിയ ചുമരിൽ ൈഡ്ര ഏരിയയിൽ വാഷ്ബേസിൻ, ക്ലോസറ്റ് എന്നിവ വെക്കുന്നു. രണ്ടാമത്തെ വെറ്റ് ഏരിയയിൽ കുളിക്കാനുള്ള സൗകര്യം ഉണ്ട്. ചെറിയ  ബാത്റൂം ആണെങ്കിൽപോലും ഡ്രൈ ഏരിയ / വെറ്റ് ഏരിയ എന്നിങ്ങനെ വേർതിരിച്ചു നിർത്തുന്നതാണ് നല്ലത്. 

ആദ്യത്തെ ഡിപ്പ് ബെഡ്റൂമിൽ നിന്ന് ഒരിഞ്ച് താഴേയും രണ്ടാമത്തെ ഡിപ്പ് ൈഡ്ര ഏരിയയിൽ നിന്ന് വീണ്ടും ഒരിഞ്ച് താഴേയും ആയി ഉണ്ടാക്കുന്നു. ഇതുവഴി നമുക്കുണ്ടാകുന്ന നേട്ടം കുളി കഴിഞ്ഞുപോയതിനുശേഷം വാഷ്, ക്ലോസറ്റ് എന്നിവ ഉപയോഗിക്കുമ്പോൾ കാലിൽ വെള്ളം നനയില്ല എന്നതാണ്. ഇങ്ങനെ നിർമ്മിക്കുന്നത് മൂലം വേണമെങ്കിൽ ബാത്​ ഏരിയയിൽ കുബിക്കിൾ നിർമ്മിക്കാനുള്ള സൗകര്യം കൂടി ലഭിക്കുന്നതാണ്.

വാഷ് ബേസിൻ, ക്ലോസറ്റ്, ഷവർ തുടങ്ങിയവ ഒരേ ചുവരിൽതന്നെ വെക്കുന്നത് കൊണ്ട് പ്ലംബിങ്ങ് സമയത്ത് നേട്ടമുണ്ട്. ബാത്റൂം വീടി​​​െൻറ പുറംഭിത്തിയോടു ചേർന്നു വരികയാണെങ്കിൽ പ്ലംബിങ് എളുപ്പമായിരിക്കും. ബാത്റൂമുകള്‍ ഒരേ വശത്ത്​ നിര്‍മിച്ചാല്‍ വാട്ടര്‍ ടാങ്ക്,  സെപ്റ്റിക് ടാങ്ക് തുടങ്ങിയവയുമായി കണക്ട് ചെയ്യുന്ന പൈപ്പുകള്‍ കുറക്കാം.
ബാത്​റൂമിന്​ വ​​െൻറിലേഷൻ നൽകാനും മറക്കരുത്​. 

സാനിറ്ററി ഉൽപന്നങ്ങൾ എല്ലാം വെള്ളയോ ഐവറിയോ ആകുന്നതാണ് മുറിക്ക് ക്ലാസ് ലുക് നൽകുക. ടവൽ, സോപ്പ് ഹോൾഡർ തുടങ്ങിയ ചെറിയ ഘടകങ്ങൾ ഉപയോഗിച്ച് ബാത്റൂം നിറപ്പകിട്ടാക്കാം. 

ടോയ്​ലറ്റിന്​ ഗ്രിപ്പുള്ള ​േഫ്ലാർ ടൈൽ തെരഞ്ഞെടുക്കുന്നതാണ്​ ഉചിതം. ജോയിൻറുകൾ കുറച്ച് വലിയ ടൈലോ പ്രകൃതിദത്ത കല്ലുകളോ ഉപയോഗിക്കുന്നത് വൃത്തിയാക്കൽ എളുപ്പമാക്കും. ജോയിൻറുകൾ കുറക്കുന്നത് ചെറിയ ബാത്റൂമുകൾക്ക് വലുപ്പം തോന്നാൻ സഹായിക്കും. 

ബാത്​​റൂം അൽപം വലുതാണെങ്കിൽ ടവലും സോപ്പുമെല്ലാം സൂക്ഷിക്കാൺ വാഷ്ബേസിനു ചുവടെ  കബോർഡ് നിർമിക്കാം. വെള്ളം നനഞ്ഞാലും കേടാത്ത തരത്തിലുള്ള മെറ്റീരിയൽ കൊണ്ടാകണം കബോർഡ്​ ചെയ്യേണ്ടത്​.  വലിയ ബാത്റൂമുകളോട് ചേർന്ന് ഡ്രസിങ് ഏരിയയും ഒരുക്കാം.

(കോഴിക്കോട്​ ഇൗസ്​ഹില്ലിൽ സ്​ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തി​​​​​​​​​​​​​​​​​​​​​െൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ്​ രംഗത്ത്​ പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്​ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. ഫോൺ: 919847129090 rajmallarkandy@gmail.com) 

Loading...
COMMENTS