Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightവീട്​ ബഡ്ജറ്റിൽ...

വീട്​ ബഡ്ജറ്റിൽ ഒതുങ്ങുമോ? (ഭാഗം അഞ്ച്​)

text_fields
bookmark_border
Budget home
cancel

ബജറ്റിൽ ഒതുങ്ങിയ വീട്​- ആർക്കിടെക്​റ്റ്​/ ഡിസൈനറെ സമീപിക്കു​േമ്പാൾ മിക്കവരും ആദ്യം ഉന്നയിക്കുന്നത്​ ഇതായിരിക്കും. വീട്​ കടത്തിൻമേൽ പണിതുയർത്താൻ ആരും ആഗ്രഹിക്കില്ല. അവരവരുടെ അഭിരുചിക്കനുസരിച്ച്,  ജീവിതരീതികൾക്ക് അനുയോജ്യമായി, സാമ്പത്തികശേഷി കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം വീട്​ നിർമ്മാണം തുടങ്ങേണ്ടത്​. ആർഭാടത്തിനു വേണ്ടി അമിത വിസ്​തീർണമുള്ള വീടോ എക്​റ്റീരിയറി​ൽ കൂടുതൽ ഡിസൈനും വർക്കുകളും വരുന്നവയോ തെരഞ്ഞെടുക്കരുത്​. വീട്​ നിങ്ങളുടെ ആവശ്യങ്ങൾക്കുള്ളതാണ്​, ആഢംബരത്തിനുള്ളതോ മറ്റുള്ളവരെ കാണിക്കുന്നതിനോ വേണ്ടിയുള്ളതാവരുത്​. സാമ്പത്തിക ഞരുക്കത്തിനിടയിലും ഭവന വായ്​പകളും കഴുത്തറുപ്പൻ പലിശ നിരക്കിലുള്ള കടങ്ങളും വാങ്ങി വേണ്ടാത്ത ആർഭാടങ്ങൾക്ക് പിറകെ ​പോകരുത്​.

ബജറ്റ്​ ഹോം ഒരുക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വീട്​ പ്ലാനിങ്​ ഘട്ടത്തിൽ ത​ന്നെ ബജറ്റ്​ നിശ്ചയിക്കണം
  • ബജറ്റ്​ കുറവാണെങ്കിൽ ബിൽഡ് അപ്പ് ഏരിയ കുറഞ്ഞ രീതിയിലുള്ള പ്ലാൻ തെരഞ്ഞെടുക്കണം.
  • നിർമാണം നീട്ടികൊണ്ടു പോകാതിരിക്കുക. 
  • നിർമാണം  തുടങ്ങിയ ശേഷം പ്ലാനിലോ ഡിസൈനിലോ മാറ്റങ്ങൾ വരുത്താതിരിക്കുക. പൊളിച്ച്​ പണി ചെലവ്​ കൂട്ടും. 
  • വീടിനായി നിങ്ങൾ മാറ്റിവെച്ച തുകയും തിരിച്ചടയ്ക്കാൻ പറ്റുന്ന വായ്​പ, കിട്ടാൻ സാധ്യതയുള്ള ചിട്ടി, മറ്റു വരുമാനം എന്നിങ്ങനെ എല്ലാം കൂട്ടി ചെലവാക്കാൻ സാധിക്കുന്ന ആകെ തുക നിശ്ചയിക്കുക. 
  • ആഢംബരത്തോടെ ഫർണിഷ്​ ചെയ്യേണ്ടതായ ഡിസൈൻ തെരഞ്ഞെട​ുക്കാതിരിക്കുക. 
  • സ്ഥലം പരമാധി ഉപയോഗിക്കപ്പെടുന്ന രീതിയിലുള്ള പ്ലാൻ തെരഞ്ഞെടുക്കാം. 
Home 1
ബജറ്റിനേക്കാൾ അൽപം കൂടി കരുതാം

വീട്​ നിർമിക്കുന്നതിന്​ നിങ്ങൾ സമീപിക്കുന്ന ആർക്കിടെക്​റ്റ്​/ ഡിസൈനർ വീടി​​​​​​​െൻറ വിസ്​തൃതിയും ഡിസൈനുമെല്ലാം നോക്കി നിർമാണ ചെലവ്​ കൃത്യമായി പറയാറുണ്ട്​. നിർമാണം നീണ്ടുപോകുമ്പോൾ പ്രതീക്ഷിച്ചതിൽ കൂടുതൽ ചിലവ് വരാൻ സാധ്യത ഉണ്ടെന്ന് ഓർമ്മപ്പെടുത്താനും മറക്കാറില്ല. കാരണം ഉദ്ദേശിക്കുന്ന തുകയിൽ പണി പൂർണമായും തീരണമെന്നില്ല. നിർമാണസാമഗ്രികളുടെ വിലയിൽ വരുന്ന മാറ്റവും പണിക്കാരുടെ വേതന വർധനവും ഉദ്ദേശിച്ച ഡിസൈനിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളുമെല്ലാം ചെലവിനെ ബജറ്റി​​​​​​​െൻറ ലക്ഷ്​മണരേഖ കടത്തും. അതിനാൽ ​ബജറ്റിനേക്കാൾ അൽപം കൂടി കൈയിൽ കരുതുന്നതാണ്​ ഉചിതം. 

കരാറുകാരനെ​ നിങ്ങൾ വീട് ഏൽപിച്ചാൽ  സ്​ക്വയർഫീറ്റിന് 2000 രൂപ നിരക്കിൽ ആയിരിക്കും അയാൾ കരാർ എടുക്കുന്നത്. അതായത് 1000 സ്​ക്വയർഫീറ്റ് വീട് കരാറുകാരൻ നിർമ്മിച്ചുതരാൻ വാങ്ങുന്ന തുക ഇരുപത് ലക്ഷം രൂപയാണ്. ഇതിൽ മോഡുലാർ കിച്ചനും, മറ്റു അകത്തള സജീകരണങ്ങൾ കൂടി ആകുമ്പോൾ വീണ്ടും പണം ചെലവാക്കേണ്ടിവരും. ചുറ്റുമതിൽ, കിണർ,  ലാൻഡ്സ്​കേപ്പ് തുടങ്ങിയചെലവുകൾ വേറെ. 

കരാറുകാരനെ സംബന്ധിച്ച് അവസാനം വന്നുചേരുന്ന പല ചെലവുകളെ സംബന്ധിച്ചും നല്ല ധാരണ ഉണ്ടാകില്ല. ഡിസൈനർ വീടിെൻ്റ ചുമരിൽ വെക്കുന്ന ചിത്രങ്ങൾ പോലും മനസ്സിൽ കണ്ടുകൊണ്ടാണ് പ്ലാൻ തയാറാക്കുന്നത്. അതിനാൽ പണം ചെലവഴിക്കുന്നതിൽ കൃത്യത പാലിക്കുക. 

വിസ്​തീർണവും ഡിസൈനും തീരുമാനിക്കാം
എത്ര സ്​ക്വയർ ഫീറ്റുള്ള വീടാണ്​ നിങ്ങൾക്ക്​ വേണ്ടതെന്ന്​ ആദ്യമേ തീരുമാനിക്കുക. അത്​ ഏ​ത്​ ശൈലിയിലാണ്​ ചെയ്യേണ്ടതെന്നും. ആർക്കിടെക്​റ്റുമായി സംസാരിച്ച്​ നിങ്ങൾ ആഗ്രഹിക്കുന്ന ശൈലിയിലുള്ള വ്യത്യസ്​ത ഡിസൈനുകൾ നോക്കണം. അതിൽ നിർമാണ ചെലവ്​ താരതമ്യേന കുറവുള്ളതും ഉദ്ദേശിക്കുന്ന സൗകര്യങ്ങൾ എല്ലാം ഉൾകൊള്ളുന്നതുമായ ഒന്നാണ്​ തെരഞ്ഞെടുക്കേണ്ടത്​. മേഖലയിൽ പ്രാവീണ്യമുള്ള ഡിസൈനർ/ ആർക്കിടെക്​റ്റ്​ ആണെങ്കിൽ നിങ്ങളുടെ സ്വപ്​നങ്ങളോട്​ ഒരിക്കലും സമരസപ്പെടേണ്ടി വരില്ല. 
Interior1

 

കൈയിൽ ഉള്ള പണവും തിരിച്ചടയ്ക്കാൻ പറ്റുന്ന ലോണും മറ്റ്​  ചിലവാക്കാൻ സാധിക്കുന്ന ആകെ തുക നിശ്ചയിച്ച്​ ഡിസൈനറെ അറിയിക്കണം. ഇൗ ബജറ്റിൽ എത്ര സ്​ക്വയർ ഫീറ്റ്​ ഉൾപ്പെടുമെന്ന് അറിയാൻ ശ്രമിക്കുക. ബജറ്റിനുള്ളിൽ ഒതുക്കുന്നതിന്​ ഏരിയ കുറക്കാനായി ചിലപ്പോൾ റൂമുകൾ വെട്ടിച്ചുരുക്കുകയോ അളവിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യേണ്ടിവരും. 
വീടി​​​​​​​െൻറ ആകെ ചുറ്റളവി​​​​​​​െൻറ/ വിസ്​തീർണ്ണത്തിെൻ്റ അനുപാദത്തിലായിരിക്കണം മുറികളുടെ അളവുകൾ നിശ്ചയിക്കേണ്ടത്. ഒരു ഡിസൈനറുടെ അടുത്ത് നാല് സ​​​​​​െൻറി​​​​​​​െൻറയും എട്ട് സ​​​​​​െൻറി​​​​​​​െൻറയും പ്ലോട്ടുകൾ കൊടുത്താൽ രണ്ടിലും മൂന്ന് ബെഡ്റൂം പ്ലാൻ ചെയ്തുതരാൻ സാധിക്കും. ഒന്ന് വളരെ കോമ്പാക്റ്റ് ആയി സ്​പേസ്​ യൂട്ടിലൈസേഷൻ പ്രകാരവും മറ്റൊന്ന് വിശാലമായ റൂമുകൾ ഉള്ളതും ആയിരിക്കും. സ്​ഥലപരിമിതിയിൽ നിന്നുകൊണ്ടുതന്നെ വളരെ കൃത്യമായ പ്ലാനിങ്ങോടുകൂടി നല്ല വീട് ഡിസൈൻ ചെയ്യാവുന്നതാണ്. 

അഴകിന്​ അമിതപ്രാധാന്യം വേണ്ട

ബജറ്റ്​ താളം തെറ്റുക ഇൻറീരിയർ ഡിസൈനിങ്ങിലേക്ക്​ എത്തു​േമ്പാഴാണ്​. വീട്​ ചെറുതുമതിയെങ്കിലും അകത്തളം ആഢംബരമാക്കണമെന്ന്​ തോന്നുന്നത്​ നിർമാണം കഴിഞ്ഞ ശേഷമാകും. സീലിങ്​, ലൈറ്റിങ്​, പാനൽ വർക്കുകൾ എന്നിവ പ്ലാനിൽ ഉള്ളതിനേക്കാൾ ഉൾ​പ്പെടുത്തിയാൽ ചെലവും കുതിക്കും. നിങ്ങളുടെ ബജറ്റിൽ നിന്നുകൊണ്ട്​ വീടിനെ നന്നായി ഫർണിഷ്​ ചെയ്യുക എന്നത്​ ഡിസൈനറുടെ ചുമതലയാണ്​. മികവുറ്റ ഒരു ഡിസൈനർക്ക്​ 
അദ്ദേഹത്തി​​​​​​​െൻറ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാതെ ക്ലൈൻറി​​​​​​​െൻറ അഭിരുചിക്കനുസരിച്ച്​, അദ്ദേഹത്തിന്​ സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ വീടൊരുക്കി നൽകാൻ കഴിയും. 

(കോഴിക്കോട്​ ഇൗസ്​ഹില്ലിൽ സ്​ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തി​​​​​​​​​​െൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ്​ രംഗത്ത്​ പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്​ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.  
ഫോൺ: 919847129090. rajmallarkandy@gmail.com)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interiorplanconstructiongrihamexteriorhome designbudget
News Summary - How to Build a Budget Home- Complete Guide for Home making By Designer Rajesh Mallarkandy- Griham News
Next Story