Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightഏത് ശൈലിയിലുള്ള...

ഏത് ശൈലിയിലുള്ള വീടുവേണം​​? (ഭാഗം ഏഴ്​)

text_fields
bookmark_border
Square Designer
cancel

 വീടിന്​ ഏതു ഡിസൈനിങ്​ സ്റ്റൈൽ തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ പലപ്പോഴും  ആശയകുഴപ്പം വരാറുണ്ട്. തെരഞ്ഞെടുക്കുന്ന ശൈലികൾക്കനുസരിച്ച്​ബജറ്റിലും മാറ്റം വരും.  ശൈലികൾ തെരഞ്ഞെടുക്കു​േമ്പാൾ വീടി​​​​​​​െൻറ വിസ്​തീർണവും കണക്കിലെടുക്കണം. മോഡേൺ, യൂറോപ്യൻ, വിക്​ടോറിയൻ ശൈലികൾ നന്നായി ഇണങ്ങുക വലിയ വീടുകൾക്കാണ്​. ചെറിയ വീടുകളാണേൽ കേരള ​ശൈലിയോ കൻറംപററിയോ ആണ്​ നല്ലത്​. മിശ്രശൈലിയിൽ വീടൊരുക്കാൻ താൽപര്യമുള്ളവരുമുണ്ട്​. 

dee

കേരള– കൊളോണിയൽ ശൈലിയിലുള്ള വീട്​ ഇഷ്​ടപ്പെടുന്ന ആളുകൾ ഉണ്ട്​.  ഇൗ ​ശൈലി അവലംബിക്കു​േമ്പാൾ ഒരുപാട് തടി ഉപയോഗിക്കേണ്ടി വരും. ചുമരുകൾ മുഴുവൻ പാനലിംഗ് ചെയ്യുകയും നിലവും സീലിങ്ങും സ്റ്റെയർകെയ്സുമെല്ലാം തടിയിൽ ചെയ്യു​േമ്പാഴാണ്​ ഡിസൈനി​​​​​​​െൻറ പൂർണത എത്തുക. എന്നാൽ അകത്തളത്ത്​ ഇങ്ങനെ മരം ഉപയോഗിച്ചാൽ അവസാനം മുറിക്കുള്ളിൽ വേണ്ടത്ര വെളിച്ചം ഇല്ലാത്ത അവസ്​ഥ ഉണ്ടാകാറുണ്ട്​. കൂടാതെ പെട്ടന്ന്​ വൃത്തികേടാവുകയും ​രണ്ടുവർഷത്തിനുള്ളിലെങ്കിലും കേടുപാടുകൾ തീർക്കേണ്ടാതായും വരും. കാലാവസ്​ഥയിലുള്ള വ്യതിയാനം മൂലം ഇത്തരം വീടുകളിൽ പ്ലാസ്റ്ററിങ്ങിൽ ധാരാളം ടെമ്പറേച്ചർ ക്രാക്ക് ഉണ്ടാകുന്നതായി കാണാം.

 കേരളത്തിലെ മഴക്കാലം ദൈർഘ്യമേറിയതായതുകൊണ്ട്​ ചരിഞ്ഞ മേൽക്കൂരകളാണ്  കൂടുതൽ നല്ലത് എന്നുപറയാം. എന്നാൽ അകത്തളങ്ങൾ കൻറംപററി മാതൃകയിൽ ആണെങ്കിൽ അത് ഉള്ളിലെ അനാവശ്യ ചെലവുകൾ കുറയ്ക്കുന്നതിനും  ആധുനിക ചാരുത നൽകുന്നതിനും കഴിയും.  കേരള– കൊളോണിയൽ സ്റ്റൈലിൽ അകത്തളം മരം കൊണ്ട്​ പാനലിംഗ് ചെയ്ത് ഉപയോഗിക്കുന്നതിനാൽ മരത്തിെൻ്റ അധികച്ചെലവ് പ്രശ്നമാകാറുണ്ട്. ചില ഡിസൈനർമാർ പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ച് കിട്ടുന്ന മരങ്ങൾ കേടുപാടുകൾ തീർത്ത്  വീണ്ടും ഉപയോഗിച്ച്​ ഇത്തരം വർക്കുകൾ ചെയ്യാറുണ്ട്​.  ഇത്തരം വർക്കുകളിൽ പ്രാവീണ്യമുള്ള ഡിസൈനർമാരെ സമീപിച്ചാൽ ഇത് നന്നായി ചെയ്തുതരും.  

deeee

ഒരോ ശൈലിക്കും അതി​േൻറതായ ഗുണവും ദോഷവുമുണ്ട്​. ഏത് ശൈലിയിലുള്ള വീടാണ് നല്ലതെന്ന്​ ചോദിച്ചാൽ അത് ഒരു തർക്കത്തിലേ അവസാനിക്കൂ. ഓരോ ഡിസൈനർമാരും ​ ഒരു പ്രത്യേക ശൈലിയിൽ വീടുകൾ നിർമ്മിക്കുന്നതിൽ നിപുണരാകും. നിങ്ങൾക്ക്​ താൽപര്യം തോന്നുന്ന ശൈലി ഏതെന്ന്​ തിരിച്ചറിഞ്ഞ്​ ആ ഡിസൈനിൽ പ്രാവീണ്യമുള്ള ഡിസൈനറെ തിരഞ്ഞെടുക്കുക. 
ആഡംബരം വിളിച്ചോതുന്ന വീടുകളേക്കാളും ആളുകൾ ഇഷ്​ടപ്പെടുന്നത് വളരെ ലളിതമായ ഇൻ്റീരിയറുകളും ബഡ്ജറ്റിന് പ്രാധാന്യം നൽകിക്കൊണ്ട്​ നല്ല വായു-വെളിച്ച സഞ്ചാരത്തോടുകൂടി നിർമ്മിക്കുന്ന വീടുകൾ ആണ്​. പണം ഉണ്ടെങ്കിൽ എത്ര വലിയ വീടുകളും ചെയ്യാം. എന്നാൽ ചെറിയ വീടുകൾ ബഡ്ജറ്റിൽ ഒതുക്കി മനോഹരമായി ചെയ്യാനാണ് പ്രയാസം. അത്തരം വീടുകൾ ആകർഷണീയമായി ഒരുക്കുന്നതാണ്​ ഡിസൈനർ നേരിടുന്ന വെല്ലുവിളി.

(കോഴിക്കോട്​ ഇൗസ്​ഹില്ലിൽ സ്​ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തി​​​​​​​​​​​​​​​​െൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ്​ രംഗത്ത്​ പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്​ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. ഫോൺ: 919847129090. rajmallarkandy@gmail.com)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interiorhome makingcolonial styleTraditional styleVictorianelevation designGriham news
News Summary - Home designing styles- by Rajesh Mallarkandy- Home making guide- Griham news
Next Story