Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightനടുമുറ്റമെന്ന...

നടുമുറ്റമെന്ന നൊസ്​റ്റാൾജിയ 

text_fields
bookmark_border
നടുമുറ്റമെന്ന നൊസ്​റ്റാൾജിയ 
cancel
camera_altsquare designs

മലയാളികൾക്കിടയിൽ കേരള ശൈലിയിലുള്ള വീടും നടുമുറ്റവുമെല്ലാം നൊസ്​റ്റാൾജിയയുടെ ഭാഗമാണ്​. കേരള ശൈലിയിലുള്ള വീടുകളിൽ മാത്രമല്ല കൻറംപ്രറി വീടുകളിലും നടുമുറ്റം കോർട്‌യാർഡ്, പെബിൾ കോർട്ട്​ എന്നിവയായി പരിണമിച്ചു.

‘വീടിനൊരു നടുമുറ്റം എന്നത് എെൻ്റ സ്വപ്നമാണ്’ എന്നു പറയുന്ന നിരവധി ആളുകൾ  ഉണ്ട്. എന്നാൽ നടുമുറ്റം നിർമിക്കു​േമ്പാഴുണ്ടാകുന്ന ചെലവിനെ കുറിച്ചോ ഡിസൈനിൽ അത്​ ഉൾപ്പെടുത്തിയാലുണ്ടാകുന്ന ​േമന്മകളെ കുറിച്ചോ പലർക്കും അറിയില്ല. കോർട്ട് യാർഡുകൾ വീടി​െൻ്റ അകത്തളങ്ങളിൽ വെളിച്ചവും വായു സഞ്ചാരവും കൂട്ടുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്​. ലിവിങ്ങിനെയും ഡൈനിങ്ങിനെയും വേർതിരിക്കുന്നതിനും വീടിനുള്ളിൽ കൂടുതൽ വലുപ്പം തോന്നിപ്പിക്കുന്നതിനും കോർട്ട് യാർഡുകൾ ഉപകരിക്കും. ഒരു ജനാല പോലും തുറക്കാതെ വീടിനകത്ത്​ എക്സ്റ്റീരിയറി​​െൻറ പ്രതീതിയും വെളിച്ചവും വായ​വും നിറക്കാൻ കോർട്ട്​യാർഡിന്​ കഴിയും. ലിവിങ്ങിൽ നിന്നോ ഡൈനിങ്ങിൽ നിന്നോ ജനൽ തുറക്കാനുള്ള സാധ്യതയില്ലാത്തതിനാൽ കോർട്ട്​യാർഡിന് ഇവിടെ പ്രസക്തിയേറുന്നു. 

Square designs
 

ചെറിയ നടമുറ്റമാണ്​ ചെയ്യുന്നതെങ്കിൽ അത് ഇൻ്റീരിയർ യാർഡ് എന്ന രീതിയിൽ ചെയ്യുന്നതാകും നല്ലത്. ഇവിടെ വെള്ളം വരുന്നത് സ്​കൈലൈറ്റ്് റൂഫ് ചെയ്ത് നിറുത്താവുന്നതാണ്. മഴ ആസ്വദിക്കാൻ പറ്റില്ലെങ്കിലും വെളിച്ചം കടത്തിവിട്ട് അകത്തും പ്രകാശം പരത്താൻ ഈ ഇൻ്റീരിയർ യാർഡിനു കഴിയും.  ഇൻറീരിയർ യാർഡ്​ പെബിൾ കോർട്ടായും അക്വേറിയമായുമെല്ലാം മാറ്റാറുണ്ട്​. 

വലിയ വീടിനും നടുമുറ്റം അതിെൻ്റ ഭംഗി ചോരാതെ ഒരു വശത്തേക്ക് മാറ്റി ഡൈനിങ്​, ലിവിങ്​ റൂമിൽ നിന്നും ഇറങ്ങുന്ന രീതിയിൽ പുറത്ത് നിർമ്മിക്കാവുന്നതാണ്. ഇങ്ങനെയാണെങ്കിൽ ഡബിൾ ഹൈറ്റ്​ കൊടുക്കേണ്ടി വരില്ല, റൂഫിനു മുകളിൽ സെക്യൂരിറ്റി ഗ്രിൽ ആവശ്യം വരില്ല. വീടിന് വെളിച്ചവും നടുമുറ്റത്തിെൻ്റ അഴകും നൽകുകയും ചെയ്യും. ഇൗ ഭാഗത്ത്​ ഇരിപ്പിടങ്ങൾ ഒരുക്കുന്നതും ഉപകാരപ്രദമാകും. 

ചെലവ്​ കുറവല്ല

നടുമുറ്റമുള്ള വീടിെൻ്റ അകത്തളം കാണാൻ നല്ല ഭംഗിയുണ്ടാകും എന്നത് സത്യം. ഇത് വീടിെൻ്റ പ്ലിന്ത് ഏരിയയിൽ പെടില്ല എന്നതുകൊണ്ട് ഇതിന് വലിയ ചിലവില്ല എന്ന ധാരണ തെറ്റാണ്​.  നടുമുറ്റം സാമാന്യം വലുപ്പം ഇല്ലെങ്കിൽ അകത്തളം ഇടുങ്ങിയതുപോലെ തോന്നും. മാത്രമല്ല ഇതിനോടുചേർന്ന് ചെറിയ ഒരു നടവഴി കൂടി ഉണ്ടെങ്കിലേ ഭംഗി ഉണ്ടാകൂ. ഇത്   വേണമെങ്കിൽ ഡൈനിംഗ് റൂമിെൻ്റയോ ലിവിങ്​ റൂമിെൻ്റയോ ഒരു വശത്ത് വെക്കുമ്പോൾ ചിലപ്പോൾ നടവഴി ലാഭിക്കാൻ പറ്റിയേക്കാം. 

നടുമുറ്റങ്ങൾ വെള്ളം വീഴുന്നതാണല്ലോ. അതുകൊണ്ടുതന്നെ അടുത്തുകിടക്കുന്ന തുറന്ന സ്​ഥലത്തേക്കും ചുമരിലും എല്ലാം വെള്ളം തെറിക്കാനുള്ള സാഹചര്യം ഉണ്ട്. കോർട്ട്​ യാർഡിനു ചുറ്റും സൺഷേഡുകൾ അതിനുമുകളിൽ ഓട്, വെള്ളംതെറിക്കാതിരിക്കാൻ പാത്തി, വെള്ളം ഇറക്കാനുള്ള ചങ്ങല, ഇവയൊക്കെ കാണാത്ത ചിലവുകൾ ആണ്. താഴെ മണ്ണിൽ മഴവെള്ളം വീണു ചളി തെറിക്കാതിരിക്കാൻ നിലം കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ ടൈൽസ്​ കൂടി ഇടേണ്ടിവരും. ഇത്തരം നടുമുറ്റങ്ങൾക്ക് ഭംഗിയേകാൻ ഒരു ചുമർ മ്യൂറൽ ചെയ്ത് ഉപയോഗിക്കാം. 

(കോഴിക്കോട്​ ഇൗസ്​ഹില്ലിൽ സ്​ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തി​​​​​​​​​​​​​​​​​​​​​​​െൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ്​ രംഗത്ത്​ പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്​ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. ഫോൺ: 919847129090 rajmallarkandy@gmail.com)


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interiorgrihamcourt yardexteriorpebble courtSunlight
News Summary - Court Yards in new home designs- Griham
Next Story