Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightആഗ്രഹിക്കുന്നതെല്ലാം...

ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കിയാല്‍ വീടാവില്ല

text_fields
bookmark_border
ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കിയാല്‍ വീടാവില്ല
cancel

വീടിന്‍റെ അകത്തളം നമ്മുക്ക് പെരുമാറാനുള്ള ഇടം മാത്രമായല്ല, സ്വന്തം അഭിരുചിയുടെ പ്രതിഫലനമായാണ് പലരും കാണുന്നത്. അകത്തളങ്ങളുടെ മോടി സ്വപ്നത്തേക്കാള്‍ മനോഹരമാക്കണമെന്ന് ചിന്തിക്കുന്നവരാണ് ഏറെ പേരും. വീട് നിര്‍മ്മാണം കഴിഞ്ഞാല്‍ ആവശ്യത്തിനനുസരിച്ചുള്ള ഫര്‍ണിച്ചറും കര്‍ട്ടനും അലങ്കാരവസ്തുക്കളുമെല്ലാം വാങ്ങി അതാതു സ്ഥലങ്ങളിലിടുക എന്നതല്ല ഇന്‍റീരിയര്‍ ഡിസൈനിങ്. ഓരോ ഇടവും അതിസൂഷ്മമായി ഉപയോഗപ്പെടുത്തി പ്രസാദാത്മകമായ അന്തരീക്ഷം അകത്തളങ്ങളില്‍ ഒരുക്കുകയെന്നതാണ് ഇന്‍റീരിയര്‍ ഡിഡൈന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫര്‍ണിച്ചര്‍ മുതല്‍ ആഷ്ട്രേ വെക്കുന്ന സ്ഥാനം വരെ ഇതില്‍ ഉള്‍പ്പെടും.
വീട്ടില്‍ ഫ്ളാറ്റോ വീടോ വാങ്ങുന്നതിനു മുമ്പേ ഇന്‍റീരിയര്‍ വിദഗ്ധരെ നിശ്ചിത പ്ളോട്ടും പ്രോപ്പര്‍ട്ടിയും കാണിക്കുന്നതും ഇന്‍റീരിയര്‍ കോസ്റ്റ് വര്‍ക്ക് ഓര്‍ഡര്‍ തയാറാക്കുന്നതിനും ധനനഷ്ടം ഒഴിവാക്കുന്നതിന് സഹായകരമാണ്. വീട് പണി നടക്കുമ്പോള്‍ സ്ഥലത്തില്ളെങ്കില്‍ പോലും സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ പ്രൊജക്റ്റിന്‍റെ വിഡിയോ കാണാന്‍ സാധിക്കുന്നതും ഉപഭോക്താവിന് സൗകര്യപ്രദമാണ്. വീട്ടുടമയുടെ അഭിരുചി, ജീവിതശൈലി, ചുറ്റുപാട് എന്നിവ പരിഗണിച്ചുകൊണ്ടാണ് വീടിന്‍റെ ഇന്‍റീരിയര്‍ പൂര്‍ത്തിയാക്കുക.

വീട് പണിയുവാന്‍ തയാറെടുക്കുന്ന മിക്കവരും പല മാഗസിനുകളില്‍ നിന്നും ഫര്‍ണിച്ചറുകളുടെ ചിത്രങ്ങളും മറ്റും വെട്ടിയെടുത്ത് സൂക്ഷിക്കാറുണ്ട്. നമ്മുടെ വീടിനകത്ത് കാണാന്‍ നല്ലതൊക്കെ നിറക്കണമെന്ന് ആഗ്രഹിക്കാം. പക്ഷെ നിങ്ങളുടെ ഡ്രീം ഹോംമിന്‍റെ തീമിന് അതു ചേരുമോ എന്നത്  ഇന്‍റീരിയര്‍ ഡിസൈനറുടെ സഹായത്തോടെ വേണം തീരുമാനിക്കാന്‍. വീടു നിറയെ ഫര്‍ണിച്ചര്‍ കുത്തിനിറക്കുന്നതിലൂടെ അകത്തളത്തിന് ഭംഗിയുണ്ടാകണമെന്നില്ല. ഇത് യഥാര്‍ഥത്തില്‍ യൂട്ടിലിറ്റി സ്പേയ്സ് കുറയ്ക്കുകയാണ് ചെയ്യുന്നത്. വീടിന്‍റെ ശൈലിക്കനുസരിച്ച് വേണം ഫര്‍ണിഷ് ചെയ്യാന്‍. ജനല്‍, വാതില്‍ എന്നിവയുടെ സ്ഥാനം യൂട്ടിലിറ്റി സ്പേസ് എന്നിവ കണക്കിലെടുത്താണ് ഇന്‍റീരിയര്‍ സജീകരിക്കേണ്ടത്. ലിവിങ് റൂമില്‍ സോഫ വെക്കുന്നതിനു പോലും പ്രാധാന്യമുണ്ടെന്ന് തിരിച്ചറിയണം. രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇന്‍റീരിയറില്‍ ശ്രദ്ധിക്കേണ്ടത്. ഉപയോഗക്ഷമതയും ബജറ്റും. ഇന്‍റീരിയറിലേക്കു വേണ്ട സാമഗ്രികള്‍ തിരക്കു പിടിച്ച് വാങ്ങാന്‍ ശ്രമിക്കരുത്. ധാരാളം സമയമെടുത്ത് ആലോചിച്ചേ വാങ്ങാവൂ.

ഫ്ളാറ്റിനേക്കാള്‍ വില ഫര്‍ണിച്ചറിനോ?

20 ലക്ഷം രൂപയുടെ ഫ്ളാറ്റ് മേടിച്ച് 50 ലക്ഷത്തിന്‍റെ ഇന്‍റീരിയര്‍ ചെയ്യണമെന്ന ആവശ്യം മണ്ടത്തരമാണ്. മൊത്തം ചിലവില്‍ നിന്ന് 25 മുതല്‍ 30 ശതമാനം വരെ ഇന്‍റീരിയറിന് വേണ്ടി ചെലവാക്കാം. അതില്‍ കൂടുതല്‍ അഭിലഷണീയമല്ല. വീടിന്‍റെ വലുപ്പവും ഫര്‍ണിച്ചര്‍ ഇടാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും പരിഗണിച്ച് ഫര്‍ണിഷ് ചെയ്യുക. മെറ്റീരിയല്‍, ഗുണം, വില എന്നിവ ഒത്തുനോക്കുക. ഫര്‍ണിച്ചറിന് വേണ്ടി പ്ളോട്ടില്‍ നിന്നും ലഭിക്കുന്ന തടി ഉപയോഗിച്ചാല്‍ ചെലവ് കുറക്കാം. തടി ഫര്‍ണിച്ചര്‍ തന്നെ വേണമെന്ന വാശിയില്‍ ഗുണനിലവാരം കുറഞ്ഞ മരം ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് ബദല്‍ മെറ്റീരിയലുകള്‍ തെരഞ്ഞെടുക്കുന്നതാണ്.

വീടിന് നല്‍കാം പോസിറ്റീവ് ഊര്‍ജം

വീടിന്‍റെ ഓരോ കോണിലും പോസിറ്റിവ് ഊര്‍ജം നിറയണം. വിലകൂടിയ വസ്തുക്കള്‍ കുത്തിനിറക്കുന്നതിലോ, വര്‍ണങ്ങള്‍ വാരിവിതറുന്നതിലോ അല്ല കാര്യം. വീട്ടില്‍ വന്നു കയറുമ്പോള്‍ നല്ല ഊര്‍ജം നിങ്ങളിലേക്ക് നിറയുന്നോ എന്നാണ് നോക്കേണ്ടത്. ഇന്‍റീരിയല്‍ ഡിസൈനിങ് രംഗത്ത് പുത്തന്‍ തരംഗങ്ങടെ പ്രവാഹമാണ്. ലൈറ്റിങ് അതില്‍ പ്രധാനമാണ്. എന്നാല്‍ വീടകത്ത് ഊര്‍ജം നിറക്കാന്‍ പ്രകൃതിദത്തമായ പ്രകാശത്തേക്കാള്‍ മികച്ചത് ഒന്നും തന്നെയില്ല. അതായത് പ്രകൃതിയുടെ പോസിറ്റീവ് എനര്‍ജിയോളം നമ്മുടെ വീടിനു ജീവന്‍ നല്‍കാന്‍ മറ്റൊന്നിനുമാവില്ല എന്നതാണ് വാസ്തവം.
ഏറ്റവും അനുയോജ്യമായ രീതിയില്‍ വെന്‍റിലേഷന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക. ജനല്‍, വാതിലുകള്‍ എന്നിവക്കനുസരിച്ച് ഇന്‍റീരിയര്‍ സജ്ജീകരിക്കുക.  കര്‍ട്ടനുകള്‍, ബ്ളെന്‍ഡുകള്‍ എന്നിവ  പ്രകാശത്തെ ആവശ്യാനുസരണം അകത്തേക്ക് ആനയിക്കുന്ന തരത്തിലുള്ളതാകണം. കൃത്രിമമായ അലങ്കാരങ്ങള്‍ക്കൊപ്പം പ്രകൃതിയുടെ ഊര്‍ജം അകത്തളങ്ങളിലേക്ക് കൊണ്ടുവരുന്ന രീതിയിലാണ് ഡിസൈന്‍ ഒരുക്കേണ്ടത്. വീടിനെയും അതിനുള്ളിലെ നമ്മുടെ ജീവിതത്തെയും ഉന്മഷേഭരിതമാക്കുന്നതല്‍ പ്രകൃതിയുടെ പങ്ക് മറ്റന്തെിനും മുകളില്‍ തന്നെയാണ്.

നല്ല ചിന്തയും അസൗകര്യങ്ങളൊന്നുമില്ലാത്ത ഇടങ്ങളും വീട്ടില്‍ നല്ല ഊര്‍ജം നിലനിര്‍ത്തും. വീട്ടമ്മമാര്‍ക്ക് ഏറ്റവും തലവേദന നിറഞ്ഞ സ്ഥലമാണ് അടുക്കള. പാചകം ചെയ്യുന്നതിനോടൊപ്പം പോസിറ്റീവ് എനര്‍ജിയും വേണ്ടയിടം തന്നെയാണ് അടുക്കള. പൂര്‍ണമായും പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഡിസൈനിങ് ആണ് അടുക്കളക്ക് വേണ്ടത്. സുഖമമായി ജോലിയെടുക്കാനും സാധനങ്ങള്‍ ചിട്ടയായി അടുക്കി വെക്കാനുമുള്ള സൗകര്യങ്ങള്‍ അടുക്കളയിലുണ്ടെങ്കില്‍ തന്നെ വീട്ടമ്മമാര്‍ ടെന്‍ഷന്‍ ഫ്രീയായിരിക്കും. ആസ്വാദന മികവിനോടൊപ്പം ആവശ്യങ്ങളറിഞ്ഞുള്ള, കൃത്യമായ സ്പേസ് പ്ളാനിങ്ങോടെയുള്ള ഡിസൈനിംങ് ശൈലിക്ക് മാത്രമേ വീടകങ്ങളില്‍ ഊര്‍ജവും ജീവനും നിറക്കാന്‍ കഴിയൂ.

സുഭാഷ് എസ്. യു
ഡയറക്ടര്‍
ജി. എസ് ആര്‍ക്ക് ക്രിയേഷന്‍

Show Full Article
TAGS:interior exterior furniture 
Next Story