Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightജൈവിക ഭവനം

ജൈവിക ഭവനം

text_fields
bookmark_border
ജൈവിക ഭവനം
cancel

മണ്ണി​െൻറ ഗന്ധവും അകത്തളങ്ങളിൽ സൂര്യപ്രകാശവും ഉള്ളുതണുപ്പിക്കുന്ന കാറ്റും കടന്നുവരുന്ന ഒരു വീടാണ്​ സ്വപ്​നം–  ഉടമയുടെ ആവശ്യവും അഭിരുചിയും അറിഞ്ഞ്​ ആർക്കിടെക്​ട്​ ചെലവുചുരുക്കി പണിതെടുത്തു ഒരു ജൈവ ഭവനം. മണ്ണു തേച്ച വരാന്തയും സൂര്യകിരൺ പെയ്​തിറങ്ങുന്ന നടുത്തളവുമുള്ള, കാറ്റ്​ മൂളിപ്പാട്ടുപാടി സഞ്ചരിക്കുന്ന  വീടാണ്​ ‘തമ്പ്​’.

വീടും മുറ്റവും ഉൾപ്പെടെ അഞ്ചു സെൻറ്​ സ്ഥലം. കോൺക്രീറ്റ്ചുവക്കാത്ത, പെയ്ൻറിെൻറ അപരിചിത ഗന്ധമില്ലാത്ത, ഉള്ളം പൊള്ളുന്ന നിർമാണച്ചെലവില്ലാത്ത വീടാണിത്.

മൺകട്ടകൾ കൊണ്ടാണ്​ ചുവർ നിർമ്മിച്ചിരിക്കുന്നത്​. ചുവരി​െൻറ പുറംതേപ്പ് മിനുസമായ മണ്ണുകൊണ്ട്​. മണ്ണുകൊണ്ടുള്ള തേപ്പിൽ ഇത്ര മിനുസം കിട്ടുമോയെന്ന് ആരും അതിശിച്ചുപോകും. അകംതേപ്പ് പരുപരുത്ത മണ്ണിൽ. ശ്രീനിവാസനാണ് ആദ്യമായി, പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് മിനുസമാർന്ന മൺതേപ്പ് നടത്തിയയ ആർകിടെക്ട്. മണ്ണ്​ തേപ്പ്​ എന്ന്​ അതിശയപ്പെടേണ്ട കാര്യമൊന്നുമില്ല, പഴയ കാലങ്ങളിൽ ചുവന്ന മണ്ണ്​​ അരിച്ച്​ കുമ്മായം ചേർത്തുകൊണ്ടാണ്​ ചുവർ തേച്ചിരുന്നത്​. അത്​ കാലങ്ങളെ അതിജീവിച്ചിരുന്നുവെന്നും ആർക്കിടെക്​ട്​ പറയുന്നു.

ഓടുവെച്ച് വാർത്ത മേൽക്കൂരയാണ്​ മറ്റൊരു പ്രത്യേകത. ടെറാകോട്ട പതിച്ച നിലം.  ടെറാകോട്ടാ ടൈലുകളും ഒാട്​ മേൽക്കൂരയും അകത്തളത്ത്​  ശീതളിമ പകരുന്നു.

1100 സ്​ക്വയർ ഫീറ്റ് വിസ്​തീർണത്തിലാണ്​ വീട്​ പണികഴിപ്പിച്ചിരിക്കുന്നത്​. സ്വീകരണമുറിയോട് ചേർന്ന നടുമുറ്റം വെളിച്ചവും വായുവും വീടകങ്ങളിൽ പരത്തുന്നു. നടുത്തളത്തി​െൻറ ഒരറ്റത്ത്​ തുറന്ന അടുക്കള. രണ്ട് കിടപ്പുമുറികളും ഉൗണുമുറിയും രണ്ട് ടോയ്ലറ്റും വർക് ഏരിയയും ഉൾപ്പെടുന്ന വിശാലത. വരാന്തയിലെ ചുവരിൽ മരത്തിൽ  ‘തമ്പ്’ എന്ന പേര് കൊത്തി.

പ്രശസ്​ത വാസ്​തുശിൽപി ലാറിബേക്കറിൽനിന്ന് ലഭിച്ച പാഠമുൾക്കൊണ്ട ശിഷ്യൻ പി.കെ. ശ്രീനിവാസൻ നേതൃത്വം നൽകുന്ന  ‘വാസ്​തുക’മാണ്​  തൃശൂരിലെ ഹരിമാസ്​റ്റർക്കും കുടുംബത്തിനും വേണ്ടി ജൈവ ഭവനം സൃഷ്​ടിച്ചത്​.

Plan

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grihamalternative plangreen homenature friendly
News Summary - Green home
Next Story