പ്രകൃതിക്കിണങ്ങും സീറോ കോൺക്രീറ്റ് വീട്
text_fields●ലൊക്കേഷൻ- പട്ടാമ്പി, തൃത്താല
●പ്ലോട്ട്- 8.5 സെൻറ്
●ഏരിയ- 2400 ചതുരശ്ര യടി
●ഓണർ- അക്ബർ
●ആർകിടെക്ട്: വാജിദ് റഹ്മാൻ
●ചെലവ്- 25 ലക്ഷം
ഒരു തുണ്ട് ഭൂമിയെ പോലും നോവിക്കാതെ, മരം മുറിച്ചു മാറ്റാതെ കൃഷിസ്ഥലത്തിനോട് ചേർന്ന് കാറ്റു വെളിച്ചവും ഒഴുകി യെത്തുന്ന വീട്...പട്ടാമ്പി തൃത്താലയിലെ അക്ബറിനും കുടുംബത്തിനുമായി ഹൈയർ ആർക ്കിടെക്ട്സിലെ വാജിദ് റഹ്മാൻ നിർമിച്ച വീട് അക്ഷരാർഥത്തിൽ ജീവനുള്ള വീടാണ്. ചുറ്റുപാടുമുള്ള പ്രകൃതിയെ തരിമ്പും നോവിക്കാതെ സീറോ കോൺക്രീറ്റ് ശൈലിയിൽ നിർമിച്ച ഈ വീട് പുനരുപയോഗത്തിെൻറ വലിയ സാധ്യതകളും തുറന്നിടുന്നു. കാറ്റും വെളിച്ചവും ആവോളം കിട്ടുന്ന രീതിയിൽ പ്രകൃതിയിലേക്കു തുറന്നിട്ട ബ്രീത്തിങ് ഹോമാണ് വാജിദിെൻറ ഭാവനയിൽ യാഥാർഥ്യമായത്.
എട്ടര സെൻറ് വയലിൽ വയൽ നികത്താതെയാണ് വീട് നിർമാണം. റോഡ് നിരപ്പിൽനിന്ന് ഒന്നരമീറ്ററോളം ഉയരത്തിലാണ് ഗ്രൗണ്ട് ഫ്ലോർ. ടാർവീപ്പയിൽ 4x4 എം.എസ് പില്ലറിലാണ് ഫൗണ്ടേഷൻ. വീടിെൻറ ചട്ടക്കൂടിന് എം.എസ് പില്ലറും സീ ചാനൽ ബീമും. 4x2 ജി.െഎ പൈപ്പും 2x1 ജി.െഎ പൈപ്പും കൊണ്ടുള്ള ഫ്രെയിമിൽ ഹുരുഡീസ് നിരത്തിയാണ് ഫ്ലോർ ഡെക്ക് തയാറാക്കിയിരിക്കുന്നത്. ഫ്ലോറിന് ടെറാക്കോട്ട ടൈൽ നൽകി.

രണ്ടു നിലകളിലാണ് വീട്. കൂടാതെ, ബേസ്മെൻറ് പാർക്കിങ്ങിനും ഫങ്ഷനുകൾക്കും ഉപയോഗിക്കാം. സിറ്റൗട്ട്, ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, വാഷ് ഏരിയ, കിച്ചൺ, മൂന്ന് കിടപ്പുമുറികൾ എന്നിവയടങ്ങിയ ഗ്രൗണ്ട് ഫ്ലോറിന് 1796 ചതുരശ്രയടി വലുപ്പമുണ്ട്.
ഫസ്റ്റ് ഫ്ലോറിൽ 200 ചതുരശ്രയടി എൻറർടെയ്ൻമെൻറ് ഏരിയയുമുണ്ട്. പുറംഭിത്തികൾ ഹുരുഡീസിലും ജനലുകൾ എം.എസ് ഫ്രെയിമിലും ഇൻറീരിയർ ഭിത്തികൾ എട്ട് എം.എം ഫൈബർ സിമൻറ് ബോർഡിലുമാണ്.
വാതിലുകൾ റെഡിമെയ്ഡ് ഫെറോ ഡോറുകളാണ്. ടെറസ് റൂഫിൽ പഴയ മാംഗ്ലൂർ ടൈലും സെറാമിക് സീലിങ് ഓടുമാണ്. മൂന്നുമാസംകൊണ്ട് ഇത്തരം വീട് പൂർത്തിയാക്കാനാവും. എളുപ്പത്തിലുള്ള മെയ്ൻറനൻസാണ് മറ്റൊരു ആകർഷണം.

(മാധ്യമം ‘കുടുംബം’ മാഗസിനിൽ പ്രസിദ്ധീകരിച്ചത്)