Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightപെ​രി​ഞ്ഞ​ന​ത്ത് 10...

പെ​രി​ഞ്ഞ​ന​ത്ത് 10 കു​ടും​ബ​ങ്ങ​ൾ​ക്ക് സ്നേ​ഹ​വീ​ടൊ​രു​ങ്ങി

text_fields
bookmark_border
പെ​രി​ഞ്ഞ​ന​ത്ത് 10 കു​ടും​ബ​ങ്ങ​ൾ​ക്ക് സ്നേ​ഹ​വീ​ടൊ​രു​ങ്ങി
cancel

ക​യ്പ​മം​ഗ​ലം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്റെ നി​ശ്ച​യ​ദാ​ർ​ഢ്യ​വും ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ക​രു​ത്തും ഒ​ന്നി​ച്ച​പ്പോ​ൾ മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഡി​വി​ഷ​ൻ 14ൽ 10 ​കു​ടും​ബ​ങ്ങ​ൾ​ക്ക് ത​ല ചാ​യ്ക്കാ​നി​ട​മാ​യി.

സ്നേ​ഹ​വീ​ടു​ക​ൾ എ​ന്ന് പേ​രി​ട്ട ഭ​വ​ന​ങ്ങ​ളു​ടെ കൈ​മാ​റ്റ ഉ​ദ്ഘാ​ട​നം പെ​രി​ഞ്ഞ​നം വെ​സ്റ്റ് ആ​റാ​ട്ടു​ക​ട​വി​ൽ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ 14 ലെ ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​കെ. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​സ്റ്റ​ർ ഡി.​എം ഫൗ​ണ്ടേ​ഷ​ന്‍റെ​യും സി.​പി.​എ​മ്മി​ന്റെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ർ​ധ​ന​രാ​യ 10 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

ആ​സ്റ്റ​ർ ഡി.​എം ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി​ക​ളെ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. ഡേ​വി​സ് ആ​ദ​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എം. അ​ഹ​മ്മ​ദ്, ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. അ​ബീ​ദ​ലി, എം.​എ. ഹാ​രി​സ് ബാ​ബു, ജി​ല്ല ക​മ്മി​റ്റി അം​ഗം കെ.​വി. രാ​ജേ​ഷ്, ആ​സ്റ്റ​ർ ഡി.​എം ഫൗ​ണ്ടേ​ഷ​ൻ സീ​നി​യ​ർ മാ​നേ​ജ​ർ ല​ത്തീ​ഫ്, പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി​നീ​ത മോ​ഹ​ൻ​ദാ​സ്, പി.​എ. സു​ധീ​ർ, ആ​ർ.​കെ. ബേ​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Perinjanamsneeha veed
News Summary - 10 families in Perinjanam have got a loving home
Next Story