‘ചെറു ചൂടുവെള്ളത്തിൽ രണ്ട് ചെറുനാരങ്ങ കഷ്ണം...’ ഈ അമളി നിങ്ങൾക്കും പിണഞ്ഞിട്ടുണ്ടോ?
text_fieldsപരിചയമില്ലാത്ത ഭക്ഷണം കഴിക്കുമ്പോൾ എങ്ങനെ കഴിക്കണമെന്നറിയാതെ അമളി പിണയുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് സൂപ്പും സ്റ്റാർട്ടറുമൊക്കെയാകുമ്പോൾ. വിദേശ മെനു ഓർഡർ ചെയ്യുമ്പോഴാണ് മിക്കവരും പരുങ്ങുന്നത്. എന്നാൽ, വ്യത്യസ്തമായൊരു അമളി പരിചയപ്പെടുത്തുകയാണ് അൽത്താഫ് ഹിബത്തുല്ല.
‘നിലവാരം കൂടിയത് എന്ന് തോന്നിപ്പിക്കുന്ന പല റെസ്റ്റോറന്റുകളിലും കൈ കഴുകാനായി ഫിംഗർ ബൗൾ എന്ന പേരിൽ ചെറു ചൂടുവെള്ളത്തിൽ നാരങ്ങ മുറിച്ചിട്ട് ഒരു ചെറിയ പാത്രത്തിൽ കൊണ്ട് വെക്കുന്ന പതിവ് പലയിടങ്ങളിലും ഉണ്ട്. ഇതെന്തെന്ന് അറിയാതെ അതിലെ നാരങ്ങാ പിഴിഞ്ഞ് വെള്ളം കുടിക്കാൻ ആണെന്ന് തെറ്റിദ്ധരിച്ച മണ്ടന്മാരുടെ കൂട്ടത്തിൽ എന്നോടൊപ്പം ആരൊക്കെ ഉണ്ട് ഇവിടെ ...😂’ എന്നായിരുന്നു അൽത്താഫിന്റെ ഫേസ്ബുക് പോസ്റ്റ്. ഇതിനുതാഴെ നിരവധി പേരാണ് തങ്ങൾക്ക് പറ്റിയ അബദ്ധം പങ്കുവെച്ചത്.

കൂടെയുള്ള സുഹൃത്ത് ദഹനത്തിന് നല്ലതാണെന്ന് പറഞ്ഞത് കേട്ട് ഒപ്പമുണ്ടായിരുന്ന എല്ലാവരും ഇത് കുടിച്ച അനുഭവമാണ് ഒരാൾ കുറിച്ചത്. അപ്പുറത്ത് ഉള്ളവർ ഭക്ഷണം കഴിച്ച് ഇതിൽ വിരൽ കഴുകുന്നത് പിന്നെയാണ് ഇവർ കണ്ടത്. ഹൈദരാബാദ് പോയ സമയത്ത് നാരങ്ങാ സൂപ്പ് വല്ലോം ആണെന്ന് കരുതി കുടിക്കാൻ നിന്നപ്പോൾ വെയ്റ്റർ വന്നു തടഞ്ഞതുകൊണ്ട് നാണം കെടാതെ രക്ഷപ്പെട്ട അനുഭവം മറ്റൊരാൾ പങ്കുവെച്ചു.
‘വെള്ളത്തിന്റെ അളവിൽ നാരങ്ങ മുറിച്ചതും ഉപ്പിന്റെ കുപ്പിയും കൊണ്ടുവച്ചാൽ പിന്നെ എന്ത് ചെയ്യണം അമ്പാനെ 😂’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‘ഹോ നമ്മളും നന്നായി പിഴിഞ്ഞ് കുടിച്ചു.. കൂടെ അളിയൻ ഉണ്ടായിരുന്നു, അങ്ങേര് ഇത് കണ്ട് ചിരിക്കുകയായിരുന്നു. എല്ലാം കഴിഞ്ഞപ്പോഴാ മൂപ്പര് അതിൽ കയ്യിടുന്നത്’, അന്ന് കൂടെ ഉണ്ടായിരുന്ന ആൾക്ക് അതറിയായിരുന്നു. ഇല്ലേ ഞാനിപ്പോൾ കമ്പനി തന്നേനെ’ ‘നാരങ്ങാ വെള്ളത്തിലിടാൻ കുറച്ച് ഉപ്പ് ചോതിച്ച ഞാൻ..😁’ ‘മുംബൈയിൽ വെച്ചാണ് ആദ്യമായി കണ്ടത് 😃 മുന്നേ കിട്ടിയ ആള് കൈകഴുകുന്നത് കണ്ടത് കൊണ്ട് നാണക്കേടിൽ നിന്നും രക്ഷപെട്ടു 😊😊😀’ എന്നിങ്ങനെ പോകുന്നു മറ്റുള്ളവരുടെ അമളികൾ.
ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കൈ കഴുകിയാൽ ബിരിയാണി പോലുള്ളവയിലെ നെയ്യും മണവും നിഷ്പ്രയാസം മാറിക്കിട്ടുമെന്ന വിവരവും ഇതിനിടയിൽ ചിലർ പങ്കുവെച്ചു.
രസകരമായ അമളികൾ വായിക്കാം:
‘ഒരു വട്ടം നല്ലോണം പിഴിഞ്ഞ്കുടിച്ചിട്ടുണ്ട്. 😄😄😄🤦🏼♂️’
‘ഞാൻ പകുതി ഉണ്ട്.. അതായത് ആ പാത്രം മേശപ്പുറത്ത് വെച്ച ഉടനെ നാരങ്ങ പിഴിഞ്ഞ്, കുറച്ചു ഉപ്പ് ഇട്ട് കുടിക്കാൻ തുടങ്ങുവായിരുന്നു അപ്പോഴാണ് കൂടെ ഉളളവർ തടഞ്ഞത് 😜😁😁’
‘കൊൽക്കത്തയിൽ വെച്ച്....ആദ്യം വിഐപി പരിഗണനയാവും വിചാരിച്ചു...കഴിച്ചു കഴിഞ്ഞാൽ ഇത്...പിന്നെ ബില്ലിൻ്റെ കുടെ അഡീഷണൽ ചാർജ് കണ്ടപ്പോ വേണ്ട പറയാൻ തുടങ്ങി...’
‘മുമ്പ് ഗോവ മഡ്ഗാവ് ഗാന്ധി മാർക്കറ്റ് റോഡിലെ ഷാഹി ദർബാർ റെസ്റ്റോറൻ്റിൽ നിന്നും ഞങൾ കൂട്ടുകാർ ഞങ്ങളുടെ ഒരു ഫ്രണ്ടിനെക്കൊണ്ട് സ്ഥിരമായി ഇത് കുടിപ്പിക്കാറുണ്ടായിരുന്നു 😂’
‘കേരളം വിട്ടാൽ എല്ലാ സ്ഥലത്തും ഉണ്ട് 22വർഷം മുൻപ് ബാംഗ്ലൂർ imperial ഹോട്ടൽ ആണ് ഞാൻ ആദ്യം കണ്ടത് 😀’
‘ഇതിനിടയിൽ ഇങ്ങനത്തെ സംഭവം ഒക്കെ ഉണ്ടോ...അറിയിച്ചത് നന്നായി’

‘കേരളത്തിൽ എവിടെയും കണ്ടില്ല ഹൈദരാബാദ് പോയപ്പോ ഇതുപോലെ തന്നെ നാരങ്ങ പിഴിഞ്ഞപ്പോളേക്കും ഫ്രണ്ട് സംഗതി പറഞ്ഞു അല്ലേൽ പെട്ടേനെ 😂’
‘ബാംഗ്ലൂരിൽ നിന്ന് ചെറുപ്പത്തിൽ ഒരു കയ്യബദ്ധം പറ്റിയിട്ടുണ്ട്🤣 അടുത്തിരിക്കുന്ന ആൾ കൈ കഴുകുന്നത് കണ്ടപ്പോഴാണ് എനിക്ക് അബദ്ധം പറ്റിയതായി മനസ്സിലാക്കിയത്🤣🤣🤣’
‘ആദ്യ തവണ പറ്റിയതിൽ പിന്നെ അങ്ങനെ പറ്റിയിട്ടില്ല ഫ്രം ഹൈദരാബാദ്’
‘മൊയ്തിക്കായുടെ ചായക്കടയിൽ ബക്കറ്റും പാട്ടെ മാത്രം ഉള്ളത് കൊണ്ട് അബദ്ധം പറ്റിയില്ല ഇതുവരെ’

S‘ഞാൻ 😌🙋🏽♂️ എന്റെ ഓർമ ശരിയാണെങ്കിൽ ഉപ്പിടാൻ നിൽക്കുമ്പോഴാണ് അടുത്ത ടേബിളിൽ ഉള്ള ആള് കൈ കഴുകുന്ന കണ്ടത് 😂’
‘ഞാൻ ലൈം ടീ പോലെ എന്തേലും ഭക്ഷണത്തിന് ശേഷം ദഹിക്കാൻ ഉള്ള പുതിയ വെറൈറ്റി ആയിരിക്കും എന്ന് വിചാരിച്ചു എടുത്ത് കുടിച്ചു’
‘1992 ൽ ഡൽഹിയിൽ നെഹ്റു പാർക്കിലെ വലിയൊരു റസ്റ്ററൻ്റിൽ എനിക്ക് വെയിറ്ററായി ജോലി ലഭിച്ചു. വിദേശ എംബസ്സികളിലെ ഉദ്യാഗസ്ഥരൊക്കെ സ്ഥിരമായി അവിടെ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. അവിടുത്തെ വെയിറ്റർമാരെല്ലാം ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയുള്ളവരും, ഹിന്ദിയും ഇംഗ്ലീഷുമടക്കം മൂന്നുനാലു ഭാഷകൾ അറിയുന്നവരുമാണ്. റസ്റ്ററൻ്റുടമയുടെ അടുത്ത സുഹൃത്തിൻ്റെ ശിപാർശയിലാണ് വെറും പ്രീഡിഗ്രിക്കാരനായ എനിക്ക് അവിടെ ജോലി ലഭിച്ചത്. ഒരാഴ്ചത്തെ പരിശീലനത്തിനുശേഷം എന്നെ സ്വതന്ത്രമായി ജോലിക്കുനിയോഗിച്ചു. അൽപ്പസ്വൽപ്പം ഇംഗ്ലീഷും മുറിഹിന്ദിയുമായി രണ്ടുമുന്നു ദിവസം വലിയ കുഴപ്പമില്ലാതെ ഓർഡറെടുക്കുകയും ഭക്ഷണ സാധനങ്ങൾ അടക്കും ചിട്ടയുമായി വിളമ്പുകയും ചെയ്തു. ഒരു ദിവസം ഒരു യുവതിയും രണ്ടു കുട്ടികളും കൂടി ഭക്ഷണം കഴിക്കാനെത്തി. അവർ ഇംഗ്ലീഷിലാണ് സംസാരിച്ചതെങ്കിലും കാഴ്ചയിൽ മലയാളികളാണെന്ന് എനിക്കു തോന്നി. ഓർഡറെടുത്ത് ഭക്ഷണമെല്ലാം ടേബിളിൽ വച്ചപ്പോഴാണ് അവർ ഫിംഗർ ബൗൾ ഇല്ലേയെന്ന് ചോദിച്ചത്. ചോദ്യം മനസ്സിലായെങ്കിലും സംഗതി എന്താണെന്ന് എനിക്കു മനസ്സിലായില്ല. എന്തോ വിഭവമാണെന്നാണ് എനിക്കു തോന്നിയത്. പക്ഷേ എനിക്കു പരിചയപ്പെടുത്തിയ അവിടുത്തെ മെനുവിൽ അങ്ങനെയൊരു ഐറ്റമില്ല. ഞാൻ നിന്നു പരുങ്ങിയപ്പോൾ അവർക്ക് കാര്യം മനസ്സിലായി. പുതിയ ആളാണോ എന്നവർ ചോദിച്ചു. Yes എന്ന് ഉത്തരം പറഞ്ഞിട്ട് മേഡം മലയാളിയാണോ എന്ന് ഞാൻ പച്ചമലയാളത്തിൽ ചോദിച്ചു. അതെ എന്നവർ പറഞ്ഞു. മേഡം പറഞ്ഞ സാധനം എന്താണെന്ന് എനിക്കു മനസ്സിലായില്ലെന്ന് അവരോടു തുറന്നു പറഞ്ഞു. സാരമില്ലെന്ന് എന്നെ ആശ്വസിപ്പിച്ചിട്ട് അവരെന്നോട് ഫിംഗർ ബൗൾ എന്താന്നെന്ന് പറഞ്ഞു തന്നു. പിന്നീട് അവരുമായി നല്ല അടുപ്പമായി. നേവിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ്റെ ഭാര്യയാണ് അവർ. എപ്പോൾ വന്നാലും എനിക്ക് നല്ല ടിപ്പ് തരുമായിരുന്നു.’
‘ഈ ഞാനുണ്ട്, ബോംബെ ഷാലിമാർ ഹോട്ടലിൽ വച്ചു ഈ അക്കിടി പറ്റി. 😂😂😂’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.