ലോകത്തെ ഏറ്റവും മികച്ച റെസ്റ്ററന്‍റുകളുടെ പട്ടികയിൽ രണ്ട് ഇന്ത്യൻ റെസ്റ്ററന്‍റുകളും; പക്ഷേ...
text_fieldsലോകത്തെ ഏറ്റവും മികച്ച 50 റെസ്റ്ററന്‍റുകളുടെ പട്ടികയിൽ ഇടംനേടി രണ്ട് ഇന്ത്യൻ റെസ്റ്ററന്‍റുകളും. പക്ഷേ, ഇവ രണ്ടും ഇന്ത്യയിലല്ലെന്നുള്ളതാണ് യാഥാർഥ്യം. വിവിധ വിഭാഗങ്ങളിലെ മികച്ച സ്ഥാപനങ്ങളെ കണ്ടെത്തുന്ന വേൾഡ്സ്50ബെസ്റ്റ് ഡോട്ട് കോം ആണ് മികച്ച 50 റെസ്റ്ററന്‍റുകളെ പട്ടികപ്പെടുത്തിയത്.
കലയുടെയും ശാസ്ത്രത്തിന്‍റെയും നഗരം എന്നറിയപ്പെടുന്ന സ്പെയിനിലെ വലൻസിയയിൽ വെച്ചായിരുന്നു ഏറ്റവും മികച്ച റെസ്റ്ററന്‍റുകളെ പ്രഖ്യാപിച്ചത്. പെറുവിന്‍റെ തലസ്ഥാനമായ ലിമയിലെ സെൻട്രൽ റെസ്റ്ററന്‍റാണ് ഏറ്റവും മികച്ച റെസ്റ്ററന്‍റായി തെരഞ്ഞെടുത്തത്. രണ്ടാമത് സ്പാനിഷ് നഗരമായ ബാഴ്സലോണിയലെ ഡിസ്ഫ്രൂടർ റെസ്റ്ററന്‍റും.
11ാം സ്ഥാനത്തുള്ള ട്രെസ്ഇൻഡ് സ്റ്റുഡിയോ, 17ാം സ്ഥാനത്തുള്ള ഗഗ്ഗൻ ആനന്ദ് എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ റെസ്റ്ററന്‍റുകൾ. ട്രെസ്ഇൻഡ് സ്റ്റുഡിയോ റെസ്റ്ററന്‍റ് ദുബൈയിലാണ് പ്രവർത്തിക്കുന്നത്. ഗഗ്ഗൻ ആനന്ദ് റെസ്റ്ററന്‍റാകട്ടെ തായ്‍ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലും.
ഗഗ്ഗൻ ആനന്ദ് റസ്റ്ററന്‍റ്
നേരത്തെ, ലോകത്തിലെ 150 ലെജൻഡറി റെസ്റ്ററന്റുകളുടെ പട്ടികയിൽ കോഴിക്കോട്ടെ പാരഗണ്‍ ഇടം നേടിയിരുന്നു. ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസാണ് ഈ പട്ടിക പുറത്തു വിട്ടത്. പാരഗണിനും അവിടുത്തെ ബിരിയാണിക്കും പട്ടികയില്‍ പതിനൊന്നാം സ്ഥാനമാണുള്ളത്. കോഴിക്കോട്ടെ പാരഗണ്‍ അടക്കം ഏഴ് ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ഇതില്‍ ഒന്നാംസ്ഥാനത്താണ് പാരഗണ്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും പട്ടികയിലുള്‍പ്പെട്ട റസ്റ്റോറന്‍റുകളില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്ന കുറിപ്പോടെയാണ് ടേസ്റ്റ് അറ്റ്‌ലസ് പട്ടിക പങ്കുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

