Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightടെയ്‍ലർ...

ടെയ്‍ലർ സ്വിഫ്റ്റിന്‍റെ സ്പെഷ്യൽ 'ഗോപി മഞ്ചൂരിയൻ'; ഇന്ത്യൻ ഭക്ഷണത്തോടുള്ള പ്രിയം തുറന്നു പറഞ്ഞ് ഗായിക

text_fields
bookmark_border
ടെയ്‍ലർ സ്വിഫ്റ്റിന്‍റെ സ്പെഷ്യൽ ഗോപി മഞ്ചൂരിയൻ; ഇന്ത്യൻ ഭക്ഷണത്തോടുള്ള പ്രിയം തുറന്നു പറഞ്ഞ് ഗായിക
cancel

ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ പ്രിയങ്കരിയാണ് അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റ്. സംഗീതത്തിന്റെ തിരക്കുകൾക്കിടയിലും തനിക്ക് പാചകം ചെയ്യാൻ ഏറെ ഇഷ്ടമാണെന്നും, വീട്ടിലുണ്ടാക്കുന്ന ലളിതമായ ഭക്ഷണമാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്നും ടെയ്‌ലർ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. ബർഗറുകളും ചിക്കൻ ടെൻഡറുകളും മുതൽ വീട്ടിലുണ്ടാക്കുന്ന കുക്കികൾ വരെ അവരുടെ ഇഷ്ടവിഭവങ്ങളുടെ പട്ടികയിലുണ്ട്. എന്നാൽ, ഈ പട്ടികയിൽ ഏറ്റവും കൗതുകകരമായ ഒരു കാര്യമാണ് താരത്തിന് ഇന്ത്യൻ വിഭവങ്ങളോടുള്ള പ്രിയം.

തന്റെ സസ്യാഹാരികളായ സുഹൃത്തുക്കൾക്കായി ഇന്ത്യൻ വിഭവങ്ങൾ പാകം ചെയ്യാൻ താൻ സമയം കണ്ടെത്താറുണ്ടെന്ന് ടെയ്‌ലർ നേരത്തെ ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. 'ഞാൻ പാകം ചെയ്യുന്ന ഇന്ത്യൻ ശൈലിയിലുള്ള റോസ്റ്റഡ് കോളിഫ്ലവർ എന്റെ സുഹൃത്തുക്കൾക്ക് വലിയ ഇഷ്ടമാണ്. അവർ എന്റെ വീട്ടിൽ വരുമ്പോഴെല്ലാം അത് പ്രത്യേകം ആവശ്യപ്പെടാറുണ്ട്,' ടെയ്‌ലർ ആവേശത്തോടെ പറഞ്ഞു. വളരെ ലളിതവും എന്നാൽ പോഷകസമൃദ്ധവുമായ ഈ വിഭവം പാചകം ചെയ്യുന്നതിൽ താൻ അതീവ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേർത്തു.

ടെയ്‌ലറിന്റെ ഈ സ്പെഷ്യൽ ഇന്ത്യൻ വിഭവം തയാറാക്കുന്ന രീതിയും ഏറെ ശ്രദ്ധേയമാണ്. ഒലിവ് ഓയിലിൽ പുരട്ടി, ജീരകം, സ്മോക്ക്ഡ് പാപ്രിക, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി തുടങ്ങിയ ഇന്ത്യൻ മസാലകൾ ചേർത്താണ് താരം കോളിഫ്ലവർ റോസ്റ്റ് ചെയ്യുന്നത്. ഇതിനൊപ്പം വെളുത്തുള്ളിയും നാരങ്ങാനീരും ചേർത്ത മസാലകൾ കലർത്തിയ തൈര് സോസും, മുകളിൽ വറുത്ത പൈൻ നട്ട്സും മല്ലിയിലയും ചേർത്താണ് വിളമ്പുന്നത്. ആരോഗ്യത്തിന് ഉത്തമമായ നാരുകൾ ധാരാളമടങ്ങിയ ഈ വിഭവം സ്വാദിനൊപ്പം തന്നെ മികച്ചൊരു ഭക്ഷണാനുഭവവുമാണ് നൽകുന്നത്. പാചക കലയിലെ തന്റെ ഈ വൈദഗ്ധ്യം ടെയ്‌ലർ സ്വിഫ്റ്റിന്റെ ആരാധകർക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foodsfood newsTaylor SwiftCauliflower FryFood RecipeVegetarian Recipes
News Summary - Taylor Swift reveals her love for cooking this fiber-rich vegetarian dish
Next Story