ലുലു ഹൈപ്പർ മാർക്കറ്റിൽ വേൾഡ് ഫുഡ് ഫെസ്റ്റിവൽ ഇന്നു മുതൽ
text_fieldsമനാമ: ലുലു ഹൈപ്പർ മാർക്കറ്റ് ഒരുക്കുന്ന വേൾഡ് ഫുഡ് ഫെസ്റ്റിവൽ ദാന മാളിൽ വ്യാഴാഴ്ച ആരംഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രുചികരമായ ഭക്ഷണങ്ങൾ മേളയിൽ അണിനിരക്കും. ബഹ്റൈനിലെ ഭക്ഷണപ്രേമികൾക്ക് ആഘോഷമൊരുക്കുന്ന മേള മാർച്ച് എട്ടുവരെ തുടരും.
യു.കെയിൽനിന്നുള്ള ഷെഫ് ജോമോൻ കുര്യാക്കോസ്, ബഹ്റൈനിൽനിന്നുള്ള ഷെഫ് അല, യൂസുഫ് സൈനൽ, ലുലു ബഹ്റൈൻ മുഖ്യ ഷെഫ് സുരേഷ് നായർ എന്നിവർ ഫുഡ് ഫെസ്റ്റിവലിന് രുചി പകരാനെത്തും. ലോകത്തിന്റെ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷണങ്ങൾ ഷെഫുമാർ തയാറാക്കും.
ഉപഭോക്താക്കൾക്ക് ബഹ്റൈനിലെ ലുലുവിന്റെ ഏതു ശാഖയിൽനിന്നും ഇവ വാങ്ങാവുന്നതാണ്. കേക്ക്, മീറ്റ്, സമുദ്രവിഭവങ്ങൾ, ഫ്രഷ് ചിക്കൻ പാർട്സ്, ബി.ബി.ക്യു ഗ്രിൽഡ് മീറ്റ്, ബി.ബി.ക്യു സാമഗ്രികൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവക്ക് 30 ശതമാനം മുതൽ 50 ശതമാനം വരെ ഇളവും ലഭിക്കുന്നതാണ്.
ഫെബ്രുവരി 27ന് സിനിമാതാരം ഹണി റോസ് ഫെസ്റ്റിവലിന്റെ ഭാഗമായെത്തും. രുചിരഹസ്യങ്ങൾ പഠിക്കുന്നതിന് ഷെഫുമാർക്കൊപ്പം മാസ്റ്റർക്ലാസ് സെഷനും ഒരുക്കിയിട്ടുണ്ട്. ഇതിനായി സോഷ്യൽ മീഡിയ ചാനലുകൾ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

