എന്റെ പൊന്നു ബിരിയാണീ! 23 കാരറ്റ് സ്വർണം കൊണ്ട് ബിരിയാണി; വില 19,000 രൂപ
text_fieldsഈ ബിരിയാണിയുടെ വില ഏകദേശം 19,707 രൂപയാണ്. 'ഓ, ഇതെന്താ പൊന്നുകൊണ്ട് ഉണ്ടാക്കിയ ബിരിയാണി ആണോ?' എന്ന് ചോദിക്കാൻ വരട്ടെ. ഇത് പൊന്നുകൊണ്ട് ഉണ്ടാക്കിയ ബിരിയാണി തന്നെയാണ്. ദുബൈയിലെ ഒരു റസ്റ്റോറന്റ് ആണ് 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണം കൊണ്ട് ബിരിയാണി ഉണ്ടാക്കി വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.
ബോംബെ ബോറോ എന്ന റസ്റ്റോറന്റാണ് സ്വർണ ബിരിയാണി അവതരിപ്പിച്ചിരിക്കുന്നത്. ആയിരം ദിർഹമാണ് ഇതിന് ഇവർ ഈടാക്കുന്നത്. ഇത് വിളമ്പുന്നതും അൽപം രാജകീയമായി തന്നെ. വലിയൊരു സ്വർണ തളികയിലാണ് ബിരിയാണി വിളമ്പുന്നത്. മൂന്ന് വ്യത്യസ്ത വിധത്തിലുള്ള അരികള്‍ കൊണ്ടുള്ള ബിരിയാണി മൂന്നുകിലോയോളമാണുള്ളത്. ബിരിയാണി അരി, കീമ അരി, വൈറ്റ് ആന്‍ഡ് സാഫ്രണ്‍ റൈസ് എന്നിങ്ങനെ വിവിധ അരികള്‍ കൊണ്ടുള്ള ബിരിയാണിയാണിത്.
ചെറിയ ഉരുളക്കിഴങ്ങ്, പുഴുങ്ങിയ മുട്ട, വറുത്ത അണ്ടിപ്പരിപ്പ്, മാതളനാരങ്ങ, വറുത്ത സവോള തുടങ്ങിയവ കൊണ്ടാണ് ബിരിയാണി അലങ്കരിച്ചിരിക്കുന്നത്. കൂടാതെ കശ്മീരി ലാമ്പ് സീഖ് കബാബ്, ഡല്‍ഹി ലാമ്പ് ചോപ്സ്, രാജ്പുത് ചിക്കന്‍ കബാബ്സ്, മുഗളായ് കോഫ്താസ്, മലായ് ചിക്കന്‍ റോസ്റ്റ് തുടങ്ങിയവയും ബിരിയാണിക്കൊപ്പമുണ്ട്. ഒപ്പം വ്യത്യസ്തമാര്‍ന്ന റായ്തകളും ലഭ്യമാണ്. നിഹാരി സലാൻ, ജോധ്പുരി സലാൻ, ബദാമി സോസ്, മാതളനാരങ്ങ റായ്ത എന്നിവയാണ് ബിരിയാണിക്കൊപ്പം വിളമ്പുക. ഇതുകൂടാതെ പാത്രം ഭക്ഷ്യയോഗ്യമായ സ്വർണ ഇലകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.