വീണ്ടും തുറക്കുന്നു, ഉയരങ്ങളിലെ ഭക്ഷണശാല
text_fieldsനവീകരണ പ്രവൃത്തി നടക്കുന്ന റാക് ജബല്‍ ജെയ്സിലെ റസ്റ്റോറന്‍റ്
യു.എ.ഇയില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയരത്തിലുള്ള റാക് ജബല്‍ ജെയ്സിലെ റസ്റ്റോറന്‍റ് വീണ്ടും തുറക്കുന്നു. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ജെയ്സ് മലനിരയില്‍ 2020ലാണ് 'പ്യൂറോ 1484' റസ്റ്റോറന്‍റ് പ്രവര്‍ത്തനം തുടങ്ങിയത്.
നവീകരണ പ്രവൃത്തികള്‍ക്കായി അടച്ചിട്ടിരുന്ന റസ്റ്റോറന്‍റ് അവസാനഘട്ട മിനുക്കു പണികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തുറന്ന് പ്രവര്‍ത്തനം തുടങ്ങും. റാക് ടൂറിസം ഡെവലപ്പ്മെന്‍റ് അതോറിറ്റി വിനോദ മേഖലയില്‍ ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതികളില്‍ ലോക ശ്രദ്ധ നേടിയതാണ് ജെയ്സ് മലനിരയിലെ ഭക്ഷണശാല.
ജെയ്സ് സ്ലെഡ്ഡര്‍, സിപ്പ് ലൈന്‍ തുടങ്ങിയവ ആസ്വദിക്കാനത്തെുന്നവര്‍ക്ക് ആശ്വാസകരമാണ് ഈ റസ്റ്റോറന്‍റ്. ജെയ്സ് മലനിര സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഈ റസ്റ്റോറന്‍റ് എത്തുന്നതിനും രണ്ടര കിലോ മീറ്റര്‍ മുമ്പുള്ള ചെക്ക്പോസ്റ്റ് വരെയാണ് പ്രവേശനം. റസ്റ്റോറന്‍റിലേക്ക് പോകണമെന്നുള്ളവര്‍ക്ക് സെക്യൂരിറ്റിയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ പ്രവേശനം സാധ്യമാണ്.
ഹജ്ജാര്‍ മലനിരകളുടെയും ഇവിടേക്കുള്ള പാതയുടെയും സമീപമുള്ള അറബ് ഗ്രാമങ്ങളുടെയും വിശാല കാഴ്ച്ച സാധ്യമാകുന്നയിടം കേന്ദ്രീകരിച്ച് സമുദ്രനിരപ്പില്‍ നിന്ന് 1484 മീറ്റര്‍ ഉയരത്തിലാണ് റസ്റ്റോറന്‍റ് സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

