Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightനാ​ട്ടോ​ർ​മ​ക​ളും...

നാ​ട്ടോ​ർ​മ​ക​ളും രു​ചി​ക​ളു​മാ​യി സ​ഫാ​രി​യി​ൽ ‘ത​ട്ടു​ക​ട’ പ്ര​മോ​ഷ​ൻ

text_fields
bookmark_border
നാ​ട്ടോ​ർ​മ​ക​ളും രു​ചി​ക​ളു​മാ​യി സ​ഫാ​രി​യി​ൽ ‘ത​ട്ടു​ക​ട’ പ്ര​മോ​ഷ​ൻ
cancel
camera_alt

സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച ഉ​ത്സ​വ​ക്കാ​ഴ്ച ത​ട്ടു​ക​ട പ്ര​മോ​ഷ​നി​ൽ​നി​ന്ന്

ദോ​ഹ: ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന നാ​ട​ൻ രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വേ​റി​ട്ട പ്ര​മോ​ഷ​ന് തു​ട​ക്ക​മാ​യി. ത​ട്ടു​ക​ട​ക​ളും ഉ​ത്സ​വ​ച്ച​ന്ത​ക​ളും ഉ​ൾ​പ്പെ​ടെ നാ​ട്ടു​രു​ചി​പ്പെ​രു​മ തീ​ർ​ക്കു​ന്ന ഷോ​പ്പി​ങ് മേ​ള സ​മ്മാ​നി​ച്ചാ​ണ് സ​ഫാ​രി​യി​ൽ ‘ത​ട്ടു​ക​ട’ പ്ര​മോ​ഷ​ന് തു​ട​ക്കം​കു​റി​ച്ച​ത്. അ​ബു​ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഫാ​രി ഗ്രൂ​പ് ഡ​യ​റ​ക്ട​റും ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യ സൈ​നു​ൽ ആ​ബി​ദീ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​റ്റു മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

മ​ല​യാ​ളി​യു​ടെ കൈ​വി​ട്ടു​പോ​യ നാ​ട​ൻ രു​ചി​ക​ളും ഗൃ​ഹാ​തു​ര​ത്വം തു​ടി​ക്കു​ന്ന പ​ഴ​യ ഓ​ർ​മ​ക​ളും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​രു​ന്ന​താ​ണ് ‘ത​ട്ടു​ക​ട’. അ​നു​ഭ​വി​ച്ച​റി​യാ​നും ഓ​ർ​മ​ക​ളി​ൽ ഉ​ണ​ർ​ത്താ​നും ഉ​ത​കു​ന്ന രീ​തി​യി​ലാ​ണ് സ​ഫാ​രി ത​ട്ടു​ക​ട പ്ര​മോ​ഷ​നും ഉ​ത്സ​വ​ക്കാ​ഴ്ച​ക​ളും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ട​ൻ​രു​ചി​ക​ളോ​ടെ ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളും നി​ര​ത്തി നാ​ട​ൻ ത​ട്ടു​ക​ട​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ നാ​വി​ൽ കൊ​തി​യൂ​റു​ന്ന 75ൽ​പ​രം ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ നി​ര​ത​ന്നെ സ​ഫാ​രി ബേ​ക്ക​റി ആ​ൻ​ഡ് ഹോ​ട്ട് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്നു. പ​ഴ​യ​കാ​ല തി​യ​റ്റ​റി​ന്റെ ദൃ​ശ്യം, സൈ​ക്കി​ളി​ലെ ലോ​ട്ട​റി ക​ച്ച​വ​ടം, തെ​രു​വു​ജാ​ല​വി​ദ്യ​ക്കാ​ര​ൻ തു​ട​ങ്ങി നാ​ടു​നീ​ങ്ങി​യ കാ​ഴ്ച​ക​ളും ത​യ്യാ​ർ.

ഖ​ത്ത​റി​ൽ​ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു പ്ര​മോ​ഷ​ൻ ത​യാ​റാ​ക്കു​ന്നെ​തെ​ന്നും പ​ഴ​യ ഓ​ർ​മ​യി​ലെ ആ​ൽ​ത്ത​റ​യി​ലി​രു​ന്ന് ത​ട്ടു​ക​ട​യി​ലെ ചാ​യ​യും ക​ടി​യു​മാ​യി ഉ​ത്സ​വ​പ്പ​റ​മ്പി​ലെ അ​നു​ഭ​വ​ങ്ങ​ളു​മാ​യി ഏ​തൊ​രു പ്ര​വാ​സി​ക്കും ഗൃ​ഹാ​തു​ര​ത്വം സ​മ്മാ​നി​ക്കു​ന്ന​താ​ണ് പ്ര​മോ​ഷ​നെ​ന്ന് സ​ഫാ​രി മാ​നേ​ജ്മെ​ന്റ് പ​റ​ഞ്ഞു. സ​ഫാ​രി ത​ട്ടു​ക​ട പ്ര​മോ​ഷ​ൻ ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ എ​ല്ലാ ഔ​ട്ലെ​റ്റു​ക​ളി​ലും ആ​രം​ഭി​ച്ചു. ഉ​ത്സ​വ​ക്കാ​ഴ്ച സ​ഫാ​രി മാ​ൾ അ​ബു ഹ​മൂ​ർ ഔ​ട്ലെ​റ്റി​ലാ​ണ് ഒ​രു​ക്കി​യ​ത്.

സ​ഫാ​രി ഷോ​പ് ആ​ൻ​ഡ് ഷൈ​ൻ മെ​ഗാ പ്ര​മോ​ഷ​നി​ലൂ​ടെ ആ​റ് കി​ലോ സ്വ​ർ​ണം സ​മ്മാ​ന​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. 50 റി​യാ​ലി​ന് ​പ​ർ​ച്ചേ​സ്​ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന ഈ ​റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഏ​തൊ​രാ​ൾ​ക്കും ഈ ​പ്ര​മോ​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThattukadaSafari
News Summary - Thattukada promotion at Safari
Next Story