ലുലു ഹൈപ്പർ മാർക്കറ്റിൽ ‘റമദാൻ സ്പെഷൽ’ പ്രമോഷൻ
text_fieldsകുവൈത്ത് സിറ്റി: റമദാൻ മാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ‘റമദാൻ സ്പെഷൽ’ പ്രമോഷൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഭക്ഷണങ്ങൾ, ഭക്ഷ്യേതര ഇനങ്ങൾ, വീട്ടുപകരണങ്ങൾ, റമദാൻ സമ്മാനങ്ങൾ എന്നിവയുമായി നിരവധി പരിപാടികൾ വൈകാതെ ആരംഭിക്കും. റമദാനുമായി ബന്ധപ്പെട്ട ഇനങ്ങളിൽ പ്രത്യേക കിഴിവും ഓഫറുകളും നൽകും.
റമദാനുമായി ബന്ധപ്പെട്ട പരമ്പരാഗത വസ്തുക്കളുടെ പ്രദർശനങ്ങളും റമദാൻ സൂക്കുകളും ഹൈപ്പർ മാർക്കറ്റിലെ എല്ലാ ഔട്ട്ലെറ്റുകളിലും സജ്ജീകരിക്കും. ഈമാസം 15ന് ഹൈപ്പർ മാർക്കറ്റിന്റെ അൽ ഖുറൈൻ ഔട്ട്ലെറ്റിൽ റമദാൻ സൂക്ക് ഉദ്ഘാടനം ചെയ്യും.നിരവധി ആവേശകരമായ പ്രമോഷനൽ ഇവന്റുകളും ഒറ്റത്തവണ ഓഫറുകളും റമദാൻ മാസത്തിൽ അവതരിപ്പിക്കും. എല്ലാ ഭക്ഷണസാധനങ്ങളും ഉൾക്കൊള്ളുന്ന പ്രത്യേക റമദാൻ കിറ്റുകൾ ഇതിൽ ആകർഷകമാകും. പ്രത്യേക ഇഫ്താർ മീൽസ് കൗണ്ടറും ആരംഭിക്കും.
ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും 10, 25, 50 ദീനാറുകളുടെ പ്രത്യേക ഗിഫ്റ്റ് കാർഡുകൾ ലഭ്യമാണ്. ഇവ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ജീവനക്കാർക്കോ സമ്മാനിക്കാനായി വാങ്ങാം.
ആകർഷകമായ ഓഫറുകളോടെ ഈന്തപ്പഴ ഉത്സവം, റമദാൻ ഹോം ഫെസ്റ്റ്, റമദാൻ മീറ്റ് മാർക്കറ്റ്, ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയ ‘ആരോഗ്യകരമായ റമദാൻ’ എന്നിങ്ങനെ വ്യത്യസ്തമായ പ്രത്യേക ഇനങ്ങളും ഈ കാലയളവിൽ അവതരിപ്പിക്കും.ഭക്ഷണ കൗണ്ടറുകളും ആകർഷകമായ ഇനങ്ങളും ഉൾപ്പെടുത്തിയുള്ള ‘റമദാൻ നൈറ്റ്സ്’ ഫെസ്റ്റിവലും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

